Silver: ദുബായിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ എത്ര അളവിൽ വെള്ളി കൊണ്ടുവരാം?

How much silver can you carry from Dubai: സ്വർണം, വെള്ളി ആഭരണങ്ങൾ കൊണ്ടുവരുന്നതിലെ നിബന്ധനകളിൽ കേന്ദ്ര സർക്കാർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒരു പതിറ്റാണ്ടിന് ശേഷമാണ് ബാഗേജ് നിയമങ്ങളിൽ വലിയൊരു പരിഷ്കാരം ഉണ്ടായിരിക്കുന്നത്.

Silver: ദുബായിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ എത്ര അളവിൽ വെള്ളി കൊണ്ടുവരാം?

പ്രതീകാത്മക ചിത്രം

Updated On: 

11 Feb 2026 | 04:34 PM

സ്വർണം, വെള്ളി ലോഹങ്ങൾക്ക് ദുബായ് പോലുള്ള രാജ്യങ്ങളിൽ വില കുറവാണെന്ന് അറിയാമല്ലോ, എന്നാൽ ഇത് എങ്ങനെ നാട്ടിലെത്തിക്കുമെന്ന സംശയം പലർക്കുമുണ്ട്. കസ്റ്റംസ് നിയമങ്ങളാണ് ഇവയ്ക്ക് പ്രധാനകാരണം. എന്നാൽ കഴിഞ്ഞ കേന്ദ്രബജറ്റ് പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്നതായിരുന്നു. സ്വർണം, വെള്ളി ആഭരണങ്ങൾ കൊണ്ടുവരുന്നതിലെ നിബന്ധനകളിൽ കേന്ദ്ര സർക്കാർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒരു പതിറ്റാണ്ടിന് ശേഷമാണ് ബാഗേജ് നിയമങ്ങളിൽ വലിയൊരു പരിഷ്കാരം ഉണ്ടായിരിക്കുന്നത്. പുതിയ നിയമങ്ങൾ‌ ഫെബ്രുവരി 2 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

വെള്ളി ആഭരണങ്ങൾ എത്ര കൊണ്ടുവരാം?

 

ദുബായ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന സ്ത്രീകൾക്ക് 40 ഗ്രാം വരെ വെള്ളി ആഭരണങ്ങൾ കസ്റ്റംസ് ഡ്യൂട്ടി ഇല്ലാതെ കൊണ്ടുവരാം. പുരുഷന്മാർക്ക് 20 ഗ്രാം വരെ വെള്ളി ആഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം. ഒരു വർഷത്തിൽ കൂടുതൽ വിദേശത്ത് താമസിച്ച ഇന്ത്യൻ വംശജർക്കോ താമസക്കാർക്കോ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.

കൂടാതെ, ഇത് ആഭരണങ്ങൾക്ക് മാത്രമുള്ള ഇളവാണ്. വെള്ളി ബിസ്കറ്റുകൾക്കോ കോയിനുകൾക്കോ ഈ ഇളവ് ലഭിക്കില്ല. വെള്ളി കട്ടികളോ നാണയങ്ങളോ ആയി കൊണ്ടുവരികയാണെങ്കിൽ അതിന് നിശ്ചിത ശതമാനം കസ്റ്റംസ് ഡ്യൂട്ടി നൽകേണ്ടി വരും. ഒരാൾക്ക് പരമാവധി 10 കിലോ വെള്ളി വരെ ഇത്തരത്തിൽ കൊണ്ടുവരാം.

ALSO READ: വെള്ളി വിലയും മുന്നിൽ തന്നെ, 200 ഡോളറിലേക്ക് കുതിക്കുമോ?

 

ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്

 

വിദേശത്തുനിന്ന് കൊണ്ടുവരുന്ന മറ്റ് സാധനങ്ങളുടെ നികുതിയില്ലാത്ത പരിധിയിലും വലിയ വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഇന്ത്യൻ നിവാസികൾക്കും വിനോദസഞ്ചാരികൾക്കും പഴയ പരിധി 50,000 രൂപയായിരുന്നു. ഇത് 75,000 രൂപയായി ഉയർത്തി. വിദേശ ടൂറിസ്റ്റുകൾക്ക് പരിധി 15,000 രൂപയിൽ നിന്നും 25,000 രൂപയായി ഉയർത്തി.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം