Digital Gold: 1 രൂപയ്ക്ക് പോലും സ്വർണം! ദീപാവലിക്ക് പൊന്ന് ഇങ്ങനെ വാങ്ങിച്ചോളൂ…
What is Digital Gold, Benefits: ജ്വല്ലറികളിൽ നേരിട്ടുപോയി മാത്രം സ്വർണം വാങ്ങിയിരുന്ന രീതിയിൽ ഇന്ന് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. സാങ്കേതികവിദ്യയുടെ വളർച്ചയോടെ, പഴങ്ങളും പച്ചക്കറികളും ഓൺലൈനിൽ ഓർഡർ ചെയ്യുന്നത് പോലെ സ്വർണവും ഇപ്പോൾ വീട്ടിലിരുന്ന് ഡിജിറ്റലായി വാങ്ങാനും വിൽക്കാനും സാധിക്കും.

പ്രതീകാത്മക ചിത്രം
വില കൂടിയും കുറഞ്ഞും സ്വർണം സാധാരണക്കാരെ കളിപ്പിക്കുകയാണ്. നിലവിൽ പവന്, 1,09,760 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,720 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ ഡിസംബറിൽ ഒരു ലക്ഷം കടന്ന സ്വർണവില ഇതുവരെയും താഴ്ന്നിട്ടില്ല. അതേസമയം, ഒരു രൂപയ്ക്ക് പോലും ഇന്ന് സ്വർണം വാങ്ങാൻ സാധിക്കുമെന്ന് അറിയാമോ? ആഭരണങ്ങൾ എന്നതിലുപരി എക്കാലത്തും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപമായിട്ടാണ് ഇന്ന് ഒട്ടുമിക്ക പേരും സ്വർണത്തെ കാണുന്നത്.
അതുപോലെ, സ്വർണം വാങ്ങുന്ന രീതിയും മാറി. ജ്വല്ലറികളിൽ നേരിട്ടുപോയി മാത്രം സ്വർണം വാങ്ങിയിരുന്ന രീതിയിൽ ഇന്ന് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. സാങ്കേതികവിദ്യയുടെ വളർച്ചയോടെ, പഴങ്ങളും പച്ചക്കറികളും ഓൺലൈനിൽ ഓർഡർ ചെയ്യുന്നത് പോലെ സ്വർണവും ഇപ്പോൾ വീട്ടിലിരുന്ന് ഡിജിറ്റലായി വാങ്ങാനും വിൽക്കാനും സാധിക്കും. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളായ ഗൂഗിൾ പേ, ഫോൺപേ എന്നിവയിലൂടെ വളരെ എളുപ്പത്തിൽ ഡിജിറ്റൽ സ്വർണം വാങ്ങാവുന്നതാണ്.
എന്താണ് ഡിജിറ്റൽ ഗോൾഡ്
യഥാർത്ഥത്തിൽ നമ്മൾ കടകളിൽ പോയി വാങ്ങുന്ന സ്വർണം പോലെയല്ല ഡിജിറ്റൽ ഗോൾഡ്. കടയിൽ പോയി സ്വർണം വാങ്ങുമ്പോൾ കുറഞ്ഞത് 1 ഗ്രാം അല്ലെങ്കിൽ അതിന്റെ ഗുണിതങ്ങളിലാണ് സ്വർണം വാങ്ങാനാവുക. എന്നാൽ ഡിജിറ്റൽ ഗോൾഡിന്റെ ഏറ്റവും വലിയ പ്രത്യേകത, വെറും 1 രൂപയ്ക്ക് പോലും നിങ്ങൾക്ക് ഇത് വാങ്ങാം എന്നതാണ്. ഒരാൾക്ക് തന്റെ കയ്യിലുള്ള ബജറ്റിന് അനുസരിച്ച് ഏത് ചെറിയ തുകയ്ക്കും ഇതിൽ നിക്ഷേപിക്കാം.
ALSO READ: പൊന്ന് വാങ്ങാന്‍ ഇറങ്ങുന്നുണ്ടോ? നിരക്കില്‍ വീണ്ടും മാറ്റം; ഇന്നത്തെ സ്വര്‍ണവില
പ്രത്യേകതകൾ
യഥാർത്ഥ സ്വർണം പലപ്പോഴും നഷ്ടമാകുമോ എന്ന് ഭയന്ന് ബാങ്ക് ലോക്കറുകളിലോ മറ്റോ സൂക്ഷിക്കേണ്ടി വരുന്നു. എന്നാൽ ഡിജിറ്റൽ ഗോൾഡ് വാങ്ങിക്കഴിഞ്ഞാൽ, നിങ്ങൾ അത് വിൽക്കാൻ ആഗ്രഹിക്കുന്നത് വരെ വിൽപ്പനക്കാരായ പ്ലാറ്റ്‌ഫോമുകൾ അത് സുരക്ഷിതമായി സൂക്ഷിക്കുന്നു. കൂടാതെ, ചില പ്ലാറ്റ്‌ഫോമുകൾ ഡിജിറ്റൽ ഗോൾഡ് ആവശ്യാനുസരണം യഥാർത്ഥ സ്വർണ നാണയങ്ങളോ ആഭരണങ്ങളോ ആയി വീണ്ടെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്.
ഡിജിറ്റൽ ഗോൾഡ് എങ്ങനെ വാങ്ങാം?
ഫോൺപേ വഴി
- ഫോൺപേ അക്കൗണ്ട് സ്ക്രോൾ ചെയ്ത ഇൻവെസ്റ്റ്മെന്റ് വിഭാഗം തിരഞ്ഞെടുക്കുക.
- അവിടെ ‘Buy 24K Gold’ ക്ലിക്ക് ചെയ്യുക.
- ലിസ്റ്റ് ഡിസ്പ്ലേയിൽ നിന്ന് വാങ്ങാൻ ആഗ്രഹിക്കുന്ന സ്വർണ്ണ നാണയം തിരഞ്ഞെടുക്കുക.
- അല്ലെങ്കിൽ സ്വർണം വാങ്ങാൻ നിങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുന്ന തുക ചേർക്കാം.
- പണം അയക്കുന്നത് പോലെ നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി പേയ്‌മെന്റ് നടത്താം.
ഗൂഗിൾ പേ വഴി
- ഗൂഗിൾ പേ അക്കൗണ്ട് സജ്ജീകരിച്ച് ബാങ്ക് അക്കൗണ്ട് ചേർക്കുക.
- സ്ക്രോൾ ചെയ്ത് ഗോൾഡ് ലോക്കർ തിരഞ്ഞെടുക്കുക.
- Buy Gold ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന തുക നൽകുക.
- ഏത് സമയത്തും സ്വർണം വിൽക്കാനും കഴിയും.
English Summary:
Digital gold is an online form of investing in physical gold that allows people to buy and sell gold through digital payment platforms without visiting a jewellery shop. One of its main advantages is that users can invest small amounts, even as little as Rs 1.