Gas Pipeline Order: ഇന്ധനസുരക്ഷ ഉറപ്പാക്കാൻ നീക്കം; ഉത്തരവ് പുറത്തിറക്കി കേന്ദ്രസർക്കാർ

Government Notifies New Gas Pipeline Order: പൈപ്പ്ലൈൻ ഇടുന്നതിനായി സ്ഥലമേറ്റെടുക്കുന്നതും അതിനായി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വാങ്ങുന്നതും എളുപ്പമാക്കിയതായി ഉത്തരവിൽ പറയുന്നു. ഡിഗ് ആന്റ് റിസ്റ്റോ‍ർ, ഡി​ഗ് ആന്റ് പേ എന്നീ രീതികൾ നടപ്പിലാക്കി പ്രാദേശിക ഭരണകൂടങ്ങളുമായുള്ള തർക്കങ്ങൾ ഒഴിവാക്കുമെന്നും ഇതിലൂടെ റോഡ് വെട്ടിപ്പൊളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരമാകുമെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു.

Gas Pipeline Order: ഇന്ധനസുരക്ഷ ഉറപ്പാക്കാൻ നീക്കം; ഉത്തരവ് പുറത്തിറക്കി കേന്ദ്രസർക്കാർ

Hardeep Singh Puri

Updated On: 

25 Mar 2026 | 03:02 PM

രാജ്യത്തുടനീളം പൈപ്പ്ലൈൻ ശൃംഖല വിപുലീകരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പുതിയ ഉത്തരവ് പുറപ്പെടുവിച്ച് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം. നാച്ചുറൽ ​ഗ്യാസ് ആന്റ് പെട്രോളിയം പ്രോഡക്ട്സ് ഡിസ്ട്രിബ്യൂഷൻ ഓർഡർ 2026 എന്ന പേരിലാണ് പുതിയ നിയമം വിജ്ഞാപനം ചെയ്തത്. ഇത് ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.

പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിലെ കാലതാമസമാണ് പ്രധാനവിഷയം. അപേക്ഷകളിൽ കൃത്യസമയത്ത് തീരുമാനമെടുക്കണമെന്നും നിശ്ചിത സമയത്തിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ അത് അംഗീകരിച്ചതായി കണക്കാക്കുന്ന ഡിംഡ് അപ്രൂവർ രീതി നടപ്പിലാക്കുമെന്നും ഉത്തരവിൽ പറയുന്നു.

കൂടാതെ, പൈപ്പ്ലൈൻ ഇടുന്നതിനായി സ്ഥലമേറ്റെടുക്കുന്നതും അതിനായി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വാങ്ങുന്നതും എളുപ്പമാക്കിയതായി ഉത്തരവിൽ പറയുന്നു. ഡിഗ് ആന്റ് റിസ്റ്റോ‍ർ, ഡി​ഗ് ആന്റ് പേ എന്നീ രീതികൾ നടപ്പിലാക്കി പ്രാദേശിക ഭരണകൂടങ്ങളുമായുള്ള തർക്കങ്ങൾ ഒഴിവാക്കുമെന്നും ഇതിലൂടെ റോഡ് വെട്ടിപ്പൊളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരമാകുമെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു.

ALSO READ: എൽപിജി ബുക്കിംഗ് സമയപരിധി നിങ്ങൾ കേട്ടതല്ല, സർക്കാർ തന്നെ വ്യക്തത വരുത്തി

‌പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ വീടുകളിലേക്ക് പൈപ്പ് വഴി പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ വേ​ഗത്തിലാകും. പൈപ്പ്‌ലൈൻ ശൃംഖല ശക്തമാകുന്നതോടെ തടസ്സമില്ലാത്ത ഗ്യാസ് വിതരണം ഉറപ്പാക്കാനും സാധിക്കും.

പശ്ചിമേഷ്യയിലെ സംഘർഷം ഇന്ധനവിതരണത്തെ തടസ്സപ്പെടുത്തുന്നതിനാൽ, ആഭ്യന്തരമായി ​ഗ്യാസ് ശൃംഖല ശക്തിപ്പെടുത്താനാണ് സർക്കാരിന്റെ നീക്കം. ഗ്യാസ് പൈപ്പ്‌ലൈനുകൾ വിപുലീകരിക്കുന്നത് വഴി പെട്രോളിയം ഇറക്കുമതി കുറയ്ക്കാനും വായു മലിനീകരണം കുറയ്ക്കാനും സാധിക്കും.

Follow Us
സ്റ്റീൽ കുറ്റിയിലും ജാറിലും പെട്രോൾ, വാങ്ങാൻ ആളുകൾ ക്യൂ
ചിത്തരഞ്ജാ...! കുട്ടിയുടെ വിളി കേട്ട് അമ്പരന്ന് ആലപ്പുഴ എംഎല്‍എ
മാധ്യമപ്രവര്‍ത്തകനെ കല്ലെറിയാന്‍ ശ്രമിച്ച് വെള്ളനാട് ശശി
തൃത്താല പോര് മുറുകുന്നു; വി.ടി. ബല്‍റാമിനെ വെല്ലുവിളിച്ച് എം.ബി. രാജേഷ്‌