Kerala Gold Rate: പൊന്നിനായി കാത്തിരിക്കാം, താഴേക്കെത്തിയാലോ; ഇന്നത്തെ സ്വര്‍ണവില
One Pavan Gold Rate on June 27 Saturday: യുഎസ് ഡോളര്‍ ശക്തിപ്രാപിക്കുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷകളും സ്വര്‍ണത്തിന് മങ്ങലേല്‍പ്പിക്കുന്നുണ്ട്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുകയാണെങ്കില്‍ സ്വര്‍ണത്തിന്മേലുള്ള നിക്ഷേപകരുടെ സമ്മര്‍ദം കുറയും

ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്, ഇന്ന് സ്വര്‍ണാഭാരണങ്ങള്‍ വാങ്ങിക്കാനാകില്ല. കഴിഞ്ഞ ദിവസമുണ്ടായിരുന്ന 1,04,680 രൂപയില്‍ നിന്ന് 1,05,560 രൂപയിലേക്ക് വില ഉയര്‍ന്നു. ഒരൊറ്റ ദിവസം കൊണ്ട് 880 രൂപയുടെ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. 110 രൂപ ഗ്രാമിന് വര്‍ധിച്ച്, 13,195 രൂപയുമാണ് ഇന്നത്തെ നിരക്ക്.
താഴേക്കിറങ്ങിയ സ്വര്‍ണം വീണ്ടും മലകയറ്റത്തിന്റെ പാതയിലാണ്, 1 ലക്ഷത്തില്‍ നിന്നും താഴേക്കെത്താനുള്ള എല്ലാ സൂചനകളും പൊന്ന് മുന്നോട്ട് വെച്ചിരുന്നു എങ്കിലും രാജ്യാന്തര വിപണിയില്‍ സംഭവിച്ച വിലക്കയറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. എന്നാല്‍ പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചേക്കുമെന്ന സൂചനകള്‍ സ്വര്‍ണത്തിന് പ്രതീക്ഷയേകുന്നു. പൊന്നിന് വില കുറയാനുള്ള സാധ്യതയും വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നുണ്ട്.
ഇതോടൊപ്പം യുഎസ് ഡോളര്‍ ശക്തിപ്രാപിക്കുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷകളും സ്വര്‍ണത്തിന് മങ്ങലേല്‍പ്പിക്കുന്നുണ്ട്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുകയാണെങ്കില്‍ സ്വര്‍ണത്തിന്മേലുള്ള നിക്ഷേപകരുടെ സമ്മര്‍ദം കുറയും, മറ്റ് നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്ന് ഉയര്‍ന്ന വരുമാനം ലഭിക്കുന്നത് ആളുകളെ സ്വര്‍ണത്തില്‍ നിന്ന് പിന്മാറ്റം നടത്താനും പ്രേരിപ്പിക്കുന്നതാണ്.
ചാഞ്ചാട്ടം തുടരും
സ്വര്‍ണവില എപ്പോഴും യുഎസ് ഡോളറില്‍ കണക്കാക്കുന്നതിനാല്‍, അമേരിക്കയില്‍ സംഭവിക്കുന്ന ഏതൊരു ചലനും ലോകരാജ്യങ്ങളെ മുഴുവന്‍ ബാധിക്കും. യുഎസ് ഡോളര്‍ ശക്തിപ്രാപിക്കുന്നത് മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങിക്കുന്നതിന്റെ ചെലവ് വര്‍ധിപ്പിക്കും. നിലവില്‍ യുഎസ് ഡോളര്‍ ഉയര്‍ച്ചയിലാണ് ഇത് സ്വര്‍ണവില ഇനിയും ഉയരാന്‍ കാരണമാകുമെന്ന വിലയിരുത്തലും വിദഗ്ധര്‍ക്കുണ്ട്.
എന്നാല്‍ ഇവിടെ പ്രതീക്ഷ നല്‍കുന്നത് ഫെഡറല്‍ റിസര്‍വിന്റെ പണനയമാണ്. കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുകയാണെങ്കില്‍ സ്വര്‍ണത്തിന്റെ വില ഇനിയും കുറയും. പലിശ നിരക്കില്‍ ബാങ്ക് ഒരു വ്യക്തത വരുത്തുന്നത് വരെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Also Read: Kerala Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വില പിന്നെയും കൂടി; ഇന്ന് പവന് എത്ര?
പലിശ നിരക്ക് കുറച്ചാല്‍, സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഇനിയും കൂടും. കാരണം മറ്റ് നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം കുറയുന്നതോടെ നിക്ഷേപകര്‍ സ്വര്‍ണത്തെ കൂടുതല്‍ ആശ്രയിക്കുകയും, ഇത് ഡിമാന്‍ഡ് ഉയര്‍ത്തുകയും ചെയ്യുന്നതാണ് വില വര്‍ധനവിന് കാരണമാകുന്നത്. എന്നാല്‍ പലിശ നിരക്ക് ഉയര്‍ത്തിയാല്‍ സ്വര്‍ണത്തെ ആര്‍ക്കും വേണ്ടി വരില്ല, ഇത് ആഭരണപ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തകള്‍ സമ്മാനിക്കും.
ചരിത്ര നിമിഷം
2025 നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഉണ്ടായിരുന്നത്. അതായത്, 2025 നവംബറിന് ശേഷം സ്വര്‍ണം ആദ്യമായി 4,000 ഡോളറിന് താഴേക്ക് പതിച്ചു. 2026 ആരംഭിച്ചത് മുതല്‍ 5,000 ഡോളറിന് മുകളില്‍ കുതിച്ച സ്വര്‍ണത്തിന് തടയിട്ടത് ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവാണ്. ഏകദേശം 29 ശതമാനത്തോളം വിലയിടിവ് പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം സ്വര്‍ണം നേരിട്ടു. യുദ്ധം വീണ്ടും ആരംഭിച്ചാല്‍ ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവ് സംഭവിക്കാന്‍ ഇനിയും സാധ്യതയുണ്ട്. ഇത് സ്വര്‍ണത്തെ താഴേക്ക് വരാന്‍ പ്രേരിപ്പിച്ചേക്കും.
English Summary
Gold prices in Kerala were revised on June 27 amid renewed tensions between the United States and Iran. Growing geopolitical uncertainty in the Middle East has increased investor focus on safe-haven assets, influencing global gold trends and the domestic bullion market.