Kerala Gold Rate: സ്വർണവില താഴേക്ക് തന്നെ! ഇന്നത്തെ നിരക്ക്
Kerala Gold Rate Today: 2025 ഓഗസ്റ്റില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 74,840 രൂപയായിരുന്നു വില. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് 62 ശതമാനമാണ് വർധിച്ചത്. മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഓഗസ്റ്റ് 24ന് രേഖപ്പെടുത്തിയത്. പവന് 1,20,240 രൂപ നിരക്കിലായിരുന്നു വ്യാപാരം.

പ്രതീകാത്മക ചിത്രം
സാധാരണക്കാർക്ക് പ്രതീക്ഷ നൽകി സ്വർണവില താഴേക്ക്. ഇന്നലെ രണ്ട് തവണ സ്വർണവില മാറിയിരുന്നു. രാവിലെ ഒരു ഗ്രാം സ്വർണത്തിന് 14,940 രൂപയും പവന് 1,19,520 രൂപയുമായിരുന്നു വില. എന്നാൽ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 215 രൂപയാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,725 രൂപയും പവന് വില 1,17,800 രൂപയുമായി. എന്നാൽ ഇന്ന് വില വീണ്ടും കുറഞ്ഞിട്ടുണ്ട്. നിലവിൽ ഗ്രാമിന് 14,650 രൂപ, പവന് 1,17,200 രൂപ നിരക്കിലുമാണ് വ്യാപാരം.
രാജ്യാന്തര വില താഴ്ന്നതോടെയാണ് കേരളത്തിലും ഇടിവ് രേഖപ്പെടുത്തിയത്. യുഎസിൽ പണപ്പെരുപ്പം ഉയരുകയും പലിശ നിരക്ക് കൂടാനുള്ള സാധ്യത കൂടുതലാണ്. ഇത് ഡോളറിന് കരുത്തേകുന്നതാണ് സ്വർണവില ഇടിയാൻ കാരണം. വരുംദിവസങ്ങളിൽ വില കൂടുമോ കുറയുമോ എന്ന സംശയത്തിലാണ് സാധാരണക്കാരും ആഭരണപ്രേമികളും. അതേസമയം, വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേർക്കുമ്പോൾ വിലയിൽ നേരിയ വർദ്ധനവ് ഉണ്ടാകും.
ഓഗസ്റ്റിൽ റെക്കോർഡ് കുതിപ്പ്
2025 ഓഗസ്റ്റില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 74,840 രൂപയായിരുന്നു വില. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് 62 ശതമാനമാണ് വർധിച്ചത്. മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഓഗസ്റ്റ് 24ന് രേഖപ്പെടുത്തിയത്. പവന് 1,20,240 രൂപ നിരക്കിലായിരുന്നു വ്യാപാരം. 2025 ഡിസംബർ 23നാണ് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപയായിരുന്നു അന്നത്തെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്.
ALSO READ: ഉയരെ ഉയരെ…ഓണം കഴിഞ്ഞാലും വിലകുറയില്ല; ഇന്നത്തെ സ്വര്‍ണവില
തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഇതുവരെയും ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല. ഫെബ്രുവരി 28ലെ 1,23,720 രൂപ, മാർച്ച് 1ന് 1,26,920, ഏപ്രിൽ 18ലെ 1,14,240, മെയ് 13- 1,23,120, ജൂൺ 11,14,560 രൂപ, ഓഗസ്റ്റ് 24ലെ 1,20,240 രൂപ എന്നിവയാണ് ഓരോ മാസത്തിലെയും ഏറ്റവും ഉയർന്ന നിരക്ക്.
പലിശ നിരക്കും സ്വർണവും
യുഎസ് ഫെഡറൽ പലിശ നിരക്കും ആഗോള സ്വർണവിലയും തമ്മിൽ വിപരീത ബന്ധമാണ് നിലനിൽക്കുന്നത്. അതായത്, ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധിപ്പിക്കുമ്പോൾ സാധാരണയായി സ്വർണവില കുറയുകയും, പലിശ നിരക്ക് കുറയ്ക്കുമ്പോൾ സ്വർണവില ഉയരുകയും ചെയ്യും. പലിശ നിരക്ക് കൂടുമ്പോൾ യുഎസ് ഡോളറിന്റെ മൂല്യം ശക്തമാകുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഡോളർ ശക്തമാകുമ്പോൾ മറ്റു കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നത് ചെലവേറിയതാവുകയും അത് ആവശ്യകത കുറയ്ക്കുകയും ചെയ്യുന്നു.