Kerala Gold Rate: സ്വർണം വാങ്ങാൻ പാടുപെടുമോ? വിലയിൽ ഇന്ന് ആശ്വാസം; പവന് കൊടുക്കേണ്ടത്…

Kerala Gold Rate Today: വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കൂടും. ജ്വല്ലറികൾക്കുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. ഏറ്റവും കുറഞ്ഞ പണിക്കൂലിയായി കണക്കാക്കുന്നത് അഞ്ച് ശതമാനമാണ്. സ്വർണവിലയോടൊപ്പം വെള്ളി വിലയും കുതിക്കുന്നുണ്ട്.

Kerala Gold Rate: സ്വർണം വാങ്ങാൻ പാടുപെടുമോ? വിലയിൽ ഇന്ന് ആശ്വാസം; പവന് കൊടുക്കേണ്ടത്...

പ്രതീകാത്മക ചിത്രം

Updated On: 

15 May 2026 | 11:10 AM

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 1,19,040 രൂപയും ഗ്രാമിന് 14,880 രൂപയുമായിരുന്നു വില. എന്നാൽ ഇന്ന് നേരിയ ആശ്വാസമുണ്ട്. 1,640 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,17,400 രൂപയായി താഴ്ന്നു. ഗ്രാമിന് 14,675 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കൂടും. ജ്വല്ലറികൾക്കുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. ഏറ്റവും കുറഞ്ഞ പണിക്കൂലിയായി കണക്കാക്കുന്നത് അഞ്ച് ശതമാനമാണ്. സ്വർണവിലയോടൊപ്പം വെള്ളി വിലയും കുതിക്കുന്നുണ്ട്. ഗ്രാമിന് 314.90 രൂപയും കിലോയ്ക്ക് 3,14,900 രൂപയുമാണ് നൽകേണ്ടത്.

സ്വർണവിലയിൽ സംഭവിക്കുന്നത് എന്ത്?

ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി തീരുവ വർധിച്ചതിന് പിന്നാലെയാണ് സ്വർണവില കൂടിയത്. ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനമായതാണ് ഇറക്കുമതി തീരുവ കൂട്ടിയത്. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതിക്ക് 10% അടിസ്ഥാന കസ്റ്റംസ് തീരുവയും 5% കാർഷിക അടിസ്ഥാന സൗകര്യ വികസന സെസും ചേർന്നതാണ് പുതിയ തീരുവ.

തീരുവ കൂട്ടിയതിന് പിന്നാലെ മാർച്ച് 13ന് റെക്കോർഡ് നിരക്കായ 1,23,120 രൂപയാണ് രേഖപ്പെടുത്തിയത്. ഇതോടെ സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും ആശങ്ക വർധിച്ചെങ്കിലും വൈകുന്നേരത്തോടെ വില താഴ്ന്നിരുന്നു. 118800 രൂപ നിരക്കിലായിരുന്നു പിന്നീട് വ്യാപാരം. എന്നാൽ ഇന്നലെ വീണ്ടും വില കൂടി, 1,19040 രൂപയായി. വരുംദിവസങ്ങളിൽ ഇനിയും വില കൂടുമെന്നായിരുന്നു പ്രവചനങ്ങൾ എങ്കിലും ഇന്ന് വിലയിൽ ഇടിവ് സംഭവിച്ചിരിക്കുകയാണ്.

ALSO READ: പെട്രോൾ, ഡീസൽ വില കൂട്ടി, നട്ടംതിരിഞ്ഞ് സാധാരണക്കാർ

സ്വർണവിലയിൽ ഇനിയെന്ത്?

ഇറക്കുമതി കുറച്ച് രൂപയുടെ വിനിമയ നിരക്ക് പിടിച്ച് നിർത്താനും വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കാനുമാണ് തീരുവ ഉയർത്തിയത്. സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ 15 ശതമാനം ഉയർത്തിയത് ഇവയുടെ വില കുത്തനെ ഉയരാൻ കാരണമാകും. വില കൂടിയാൽ ആളുകൾ വാങ്ങുന്നത് കുറച്ചേക്കും.

പശ്ചിമേഷ്യൻ പ്രതിസന്ധിയാണ് സ്വർണവിലയിലെ മാറ്റങ്ങൾ നിർണയിക്കുന്നതിൽ പ്രധാനി. ഇതിനിടെ യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും തമ്മിലുള്ള കൂടിക്കാഴ്ചയും ലോകം ഉറ്റുനോക്കുന്നുണ്ട്. പശ്ചിമേഷ്യൻ പ്രശ്നങ്ങളും വ്യാപാര പ്രതിസന്ധികളും പരിഹരിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചാൽ വലിയൊരു മാറ്റം വിപണിയിൽ ഉണ്ടാകും. സംഘർഷങ്ങൾ അവസാനിക്കുന്നത് ക്രൂഡ് ഓയിൽ വില കുറയാനും സ്വർണവില കൂടാനും കാരണമാകും.

അതേസമയം എംസിഎക്സിൽ സ്വർണവില കുറഞ്ഞിട്ടുണ്ട്. ക്രൂഡ് ഓയിൽ വില ഉയർന്നതിനെ തുടർന്ന് ഡോളർ ശക്തമായതാണ് കാരണം. അന്താരാഷ്ട്ര സ്വർണവില ഒരാഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഊർജ്ജവില കൂടുന്നത് പണപ്പെരുപ്പ വർധനവിനെയും ദീർഘകാല പലിശ നിരക്കുകളെയും കുറിച്ചുള്ള ആശങ്കയും കൂട്ടുകയാണ്. ഡോളർ മൂല്യവും യുഎസ് ഫെഡറൽ ബാങ്കിന്റെ പലിശ നിരക്കും സ്വർണവിലയിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

English Summary:

Kerala Gold Rate on May 15, The price of one pavan of gold has dropped by Rs 1,640. With this, the price of one pavan of gold has come down to Rs 1,17,400. The price per gram is Rs 14,675. Rate will increase again when three percent GST, processing fee and hallmarking charge are added to the market price.

Follow Us
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
വിഡി സതീശന്റെ ആസ്തി ഒരു കോടിയിലേറെ, കടം ലക്ഷങ്ങളും
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്