Kerala Gold Rate: സ്വർണം കുതിപ്പിൽ തന്നെ, ഗ്രാമിന് വില 15,000നടുത്ത്; ഇന്നത്തെ നിരക്ക്…
Kerala Gold Rate Today, May 25: വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കുതിക്കും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 294.90 രൂപയും 2,94,900 രൂപയുമാണ് നൽകേണ്ടത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പവന് 6480 രൂപയാണ് കുറഞ്ഞത്.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. കഴിഞ്ഞ ദിവസം പവന് 1,16,640 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,580 രൂപയും. എന്നാൽ ഇന്ന് വില വീണ്ടും കൂടി. 240 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,16,880 രൂപയായി ഉയർന്നു. ഗ്രാമിന് 14,610 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കുതിക്കും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 294.90 രൂപയും 2,94,900 രൂപയുമാണ് നൽകേണ്ടത്.
സ്വർണവിലയിൽ സംഭവിക്കുന്നത്?
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ സ്വർണവില കുറയുകയാണ്. രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞതോടെയാണ് സംസ്ഥാനത്തും വില കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പവന് 6480 രൂപയാണ് കുറഞ്ഞത്. മെയ് 13ന് രേഖപ്പെടുത്തിയ 1,23,120 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്ക്. സ്വർണ ഇറക്കുമതി തീരുവ കുത്തനെ ഉയർത്തിയതിന് പിന്നാലെയാണ് വില കൂടിയത്.
യു.എസ് – ഇറാൻ സംഘർഷം തുടരുന്നതാണ് സ്വർണവിലയിലെ ചാഞ്ചാട്ടങ്ങൾക്ക് കാരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന കരാർ വൈകുന്നത് ക്രൂഡ് ഓയിൽ വില കൂടാൻ കാരണമായി. ഇത് ഡോളറിന്റെ ഡിമാൻഡ് കൂട്ടി. ഡോളർ സൂചിക 0.07 ശതമാനം ഉയർന്ന് 99.26ലെത്തി. പിന്നാലെ സ്വർണവില കുറയുകയായിരുന്നു.
ALSO READ: ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയും; അപ്പോള്‍ വിലക്കുറവുണ്ടാകുമോ?
കൂടാതെ, യു.എസ് ഫെഡറൽ ബാങ്ക് അടിസ്ഥാന പലിശ നിരക്ക് കൂട്ടിയേക്കുമെന്ന സൂചനകളും സ്വർണത്തിന് തിരിച്ചടിയായി. പലിശ നിരക്ക് കൂട്ടുന്നതോടെ നിക്ഷേപകർ യു.എസ് ബോണ്ടുകളിലേക്ക് മാറുകയും സ്വർണത്തിന്റെ ഡിമാൻഡ് കുറയുകയും ചെയ്യും. ഇതോടെയാണ് വിലയും താഴുന്നത്.
സ്വർണവില കുതിക്കുമോ?
സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാൻ – യു.എസ് – ഇസ്രായേൽ സംഘർഷത്തിന് പരിഹാരമാകുന്നുവെന്നാണ് നിലവിലെ സൂചന. ഇറാനുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തെന്നും പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നും യു.എസ് പ്രസിഡന്‍റ് ഡോണാൾഡ ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാവിക ഉപരോധം പിൻവലിച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാമെന്ന് ഇറാനും പറഞ്ഞിരുന്നു.
ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില അഞ്ച് ശതമാനത്തോളം ഇടിഞ്ഞു. സ്വർണവില ഒരു ശതമാനത്തോളം കുതിച്ചതായാണ് കണക്കുകൾ. രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ ഫലം കാണുകയും സംഘർഷം അവസാനിക്കുകയും ചെയ്താൽ സ്വർണവില കുതിക്കും. ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഇതിന് കാരണം.
English Summary:
Kerala Gold Rate Today May 25. Previous day, the price of one pavan was Rs 1,16,640. It was Rs 14,580 per gram. But today the price increased by Rs 240. With this, the price of one pavan of gold has increased to Rs 1,16,880. The price to be paid per gram is Rs 14,610. When the market price is added to the three percent GST and labor costs, the price will jump again. The price of silver is also changing along with gold.