Kerala Gold Rate: ട്രംപ് ചതിച്ചാശാനേ…. സ്വർണവിലയിൽ കുതിപ്പ് തന്നെ! ഇനിയും കാത്തിരിക്കണോ?

Kerala Gold Rate Today: കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ജൂൺ ഒന്നിന് പവന് 1,14,560 രൂപയായിരുന്നു വില. തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില കുറഞ്ഞു. ജൂൺ 25ന് 1,02,760 രൂപ നിരക്കിലായിരുന്നു വ്യാപാരം. സാധാരണക്കാരും ആഭരണപ്രേമികളും അധികം വൈകാതെ തന്നെ സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു.

Kerala Gold Rate: ട്രംപ് ചതിച്ചാശാനേ.... സ്വർണവിലയിൽ കുതിപ്പ് തന്നെ! ഇനിയും കാത്തിരിക്കണോ?

പ്രതീകാത്മക ചിത്രം

Updated On: 

28 Jun 2026 | 09:20 AM

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് പവന് 1,05,560 രൂപ നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം. ഗ്രാമിന് 13,195 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 245 രൂപയും കിലോയ്ക്ക് 2,45,000 രൂപയുമാണ് വില നൽകേണ്ടത്.

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ജൂൺ ഒന്നിന് പവന് 1,14,560 രൂപയായിരുന്നു വില. തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില കുറഞ്ഞു. ജൂൺ 25ന് 1,02,760 രൂപ നിരക്കിലായിരുന്നു വ്യാപാരം. സാധാരണക്കാരും ആഭരണപ്രേമികളും അധികം വൈകാതെ തന്നെ സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം മുതൽ വില വീണ്ടും മുന്നേറി.

ക്രൂഡോയിൽ വിലയും ട്രംപിന്റെ തീരുവ ഭീഷണിയും

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ചുവട്പിടിച്ചാണ് സ്വർണവില മാറിമറിയുന്നത്. വെടിനിർത്തൽ കരാറിൽ യു.എസും ഇറാനും ഒപ്പിട്ടുവെങ്കിലും, ആശങ്കയായി വീണ്ടും ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നുണ്ട്. മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ 60 ദിവസത്തെ വെടിനിർത്തൽ കരാറിൽ ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ഒപ്പിട്ടതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഏറ്റുമുട്ടൽ. രാജ്യങ്ങൾ തമ്മിലെ സംഘർഷത്തിന് പിന്നാലെ ക്രൂഡോയിൽ വില ഇടിഞ്ഞു. യുഎസ് ബ്രെന്റ് ക്രൂഡോയിൽ 4.34 ശതമാനം ഇടിഞ്ഞ് ബാരലിന് 71.99 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 69.23 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 66.54 ഡോളറിലുമെത്തി.

ALSO READ: പൊന്നിനായി കാത്തിരിക്കാം, താഴേക്കെത്തിയാലോ; ഇന്നത്തെ സ്വര്‍ണവില

സംഘർഷം തുടരുന്നതിനിടെ, ട്രംപ് പുതിയ തീരുവ ഭീഷണിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഏതെങ്കിലും അമേരിക്കൻ കമ്പനിയുടെ ഡിജിറ്റൽ സേവനങ്ങൾക്ക് നികുതി ഈടാക്കുന്ന രാജ്യങ്ങളുടെ മേൽ 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തിലെ ഈ മാറ്റങ്ങൾ കേരളത്തിലെ സ്വർണവിലയേയും സ്വാധീനിച്ചേക്കും.

സ്വർണവില കുറയുമോ?

സ്വർണവില പ്രവചനാതീതമായി മുന്നേറുകയാണ്. വരുംദിവസങ്ങളിൽ വിലയിൽ നേരിയ ഇടിവ് ഉണ്ടായേക്കാം. ഫെഡറൽ റിസർവ് അടിസ്ഥാന പലിശ വർധിപ്പിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സെപ്റ്റംബറിലെ ഫെഡ് യോഗത്തിൽ‍ നിരക്ക് വർധനയുണ്ടാകാൻ 73 ശതമാനം സാധ്യതയുണ്ടെന്നാണ് നിക്ഷേപകർ കരുതുന്നത്. സ്വർണവില കൂടുതൽ ഇടിയാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഡോളർ മൂല്യവും സ്വർണവിലയെ സ്വാധീനിക്കും.

സ്വർണവിലയിലെ റെക്കോർഡ്

ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു അന്ന് ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. മാർച്ച് 23ന് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയിരുന്നു. 99,480 രൂപയാണ് പവന് രേഖപ്പെടുത്തിയത്. എന്നാൽ അന്നു തന്നെ വൈകിട്ട് 1,05,080 രൂപയിലേക്ക് കുതിച്ചുകയറി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്.

English Summary:

Gold prices in Kerala continued to rise today, with the price of one sovereign reaching Rs 1,05,560, while the rate per gram increased to Rs 13,195. The final cost of purchasing gold will be higher than the market price, as buyers must also pay an additional 3% GST, along with making charges and hallmarking fees, significantly increasing the overall purchase price.

Follow Us
രാത്രിയിൽ ഉറക്കമില്ലേ? കാരണം നിങ്ങൾ തന്നെ
ഒരു ദിവസം എത്ര നിലക്കടല കഴിക്കാം?
ഇത്തിരി സ്ഥലം മതി, മല്ലിയില കാടുപോലെ വളർത്താം
കോഴിക്കോട് നിന്നൊരു KSRTC ഉല്ലാസയാത്ര; ജൂലൈയിലെ ഷെഡ്യൂളിതാ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ