Kerala Gold Rate: ഇന്ന് സ്വർണം വാങ്ങിയാൽ ലാഭമോ? ഒരു ഗ്രാമിന് കൊടുക്കേണ്ടത്…

Kerala Gold Rate Today: രാജ്യാന്തര വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയേയും സ്വാധീനിക്കുന്നത്. ഇറാനുമായി ഉടൻ ഡീൽ ഉണ്ടാകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടെ ക്രൂഡ് ഓയിൽ വില, ബോണ്ട് യീൽഡുകൾ താഴ്ന്നതാണ് സ്വർണവില കൂടാൻ കാരണമായത്. ക്രൂഡ് ഓയിലിന്റെ വില കുറയുകയും ഡോളർ താഴുകയും ചെയ്താൽ സ്വർണവില ഇനിയും കുതിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

Kerala Gold Rate: ഇന്ന് സ്വർണം വാങ്ങിയാൽ ലാഭമോ? ഒരു ഗ്രാമിന് കൊടുക്കേണ്ടത്...

പ്രതീകാത്മക ചിത്രം

Updated On: 

22 May 2026 | 09:37 AM

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 1,17,280 രൂപ, ഗ്രാമിന് 14,660 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,960 രൂപയായി. ഗ്രാമിന് 14,620 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കൂടും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 290.10 കിലോയ്ക്ക് 2,90,100 രൂപയുമാണ് നൽകേണ്ടത്.

രാജ്യാന്തര വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയേയും സ്വാധീനിക്കുന്നത്. ഇറാനുമായി ഉടൻ ഡീൽ ഉണ്ടാകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടെ ക്രൂഡ് ഓയിൽ വില, ബോണ്ട് യീൽഡുകൾ താഴ്ന്നതാണ് സ്വർണവില കൂടാൻ കാരണമായത്. ക്രൂഡ് ഓയിലിന്റെ വില കുറയുകയും ഡോളർ താഴുകയും ചെയ്താൽ സ്വർണവില ഇനിയും കുതിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം അവസാന മാസങ്ങളിൽ സ്വർണവിലയിൽ വലിയ രീതിയിൽ വർധിച്ചത്. ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം കടന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്. ഇതിനിടെ പശ്ചിമേഷ്യൻ യുദ്ധം പ്രഖ്യാപിച്ചത് സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും പ്രവചവനങ്ങളെ കാറ്റിൽപറത്തി സ്വർണവില കുറയുകയായിരുന്നു. ഇറാൻ – ഇസ്രായേൽ -യുഎസ് സംഘർഷങ്ങളെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചതാണ് ഈ ട്വിസ്റ്റിന് കാരണം.

ALSO READ: ഡിഎ കൂടും! ജൂലൈയിൽ എത്ര പ്രതീക്ഷിക്കാം, കണക്കുകൾ ഇതാ…

പശ്ചിമേഷ്യൻ സംഘർഷത്തിൽ സംഭവിക്കുന്നതെന്ത്?

നിലവിൽ സ്വർണവിലയെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പശ്ചിമേഷ്യൻ പ്രതിസന്ധി. യുദ്ധം അവസാനിപ്പിക്കാൻ ഒരു വശത്ത് ശ്രമങ്ങൾ തുടരുമ്പോൾ മറുവശത്ത് യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്റെ പ്രകോപനം തുടരുകയാണ്. ഇപ്പോഴിതാ, കപ്പൽ ഉപരോധത്തിലൂടെ ഹോർമുസ് കടലിടുക്കിന്റെ പൂർണനിയന്ത്രണം പിടിച്ചെടുത്തതായി ട്രംപ് പറഞ്ഞിരിക്കുകയാണ്. കൂടാതെ, ഇറാന്റെ ആണവ പദ്ധതിയുടെ ഭാഗമായ യുറേനിയം പിടിച്ചെടുക്കലാണ് അടുത്ത ലക്ഷ്യമെന്നും അറിയിച്ചിട്ടുണ്ട്.

ഇത് നിലവിലെ സാഹചര്യത്തെ കൂടുതൽ വഷളാക്കും. യുദ്ധം അവസാനിക്കില്ലെന്ന സൂചന ക്രൂഡ് ഓയിൽ വില ഉയർത്തും. ഇതോടെ സ്വർണവില താഴേക്ക് നീങ്ങും. എണ്ണവില വർധനയും ശക്തമായ ഡോളർ മൂല്യവും സ്വർണവിലയുടെ ചാഞ്ചാട്ടത്തിന് കാരണമാകും. നിലവിൽ  ഔൺസിന് 4 ഡോളർ താഴ്ന്ന് 4528 ഡോളറിലാണ് രാജ്യാന്തര വില.

സ്വർണത്തിന് ഇനി ഏകീകൃത നിരക്ക്

സംസ്ഥാനത്ത് സ്വർണത്തിന് ഏകീകൃത നിരക്ക് കൊണ്ട് വരാൻ സ്വർണ വ്യാപാര സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി നിരക്ക് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഒരു ദിവസം വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് ഉപയോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ ആശങ്ക ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഒരു ദിവസം പല തവണ നിരക്ക് മാറ്റുന്നതിന് പകരം ദിവസേന രാവിലെ 9.30നും ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷവുമായിരിക്കും വില നിശ്ചയിക്കുന്നത്.

English Summary:

Gold Price continues to fluctuate in the state. Yesterday, it was trading at Rs 1,17,280 per pavan and Rs 14,660 per gram. But today it has decreased by Rs 320. With this, the price of one pavan of gold has become Rs 1,16,960. The price to be paid per gram is Rs 14,620.

Follow Us
തേങ്ങ വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ
ഗ്യാസ്ട്രബിൾ അകറ്റാൻ ജീരകം കഴിക്കേണ്ടത് ഇങ്ങനെ
തുളസിയിൽ നിന്ന് കസ്കസ് ഉണ്ടാകാം, വളരെ സിമ്പിളാണേ
അസിഡിറ്റിയുടെ വില്ലൻ നിങ്ങൾ! ഈ തെറ്റുകൾ ചെയ്യരുത്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്