Kerala Gold Rate: സ്വർണവില കൂടി, എന്നാലും ലാഭമാ… ഇന്നത്തെ നിരക്ക്
Kerala Gold Rate Today, October 17: നിലവിലെ ഇടിവെല്ലാം മറികടന്ന് രാജ്യാന്തര വിപണിയിൽ സ്വർണവില കുതിക്കുമെന്നാണ് പ്രവചനങ്ങൾ. ഇറാൻ-യുഎസ്, റഷ്യ-യുക്രെയ്ൻ സംഘർഷങ്ങളും ട്രംപിന്റെ താരിഫ് നയങ്ങളുമെല്ലാം വില കുതിപ്പിൽ നിർണായകമായേക്കും. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും പണപ്പെരുപ്പവും പലിശപ്പേടിയും താരിഫ് പ്രശ്നങ്ങളുമെല്ലാം ഓഹരി, കടപ്പത്രം, കറൻസി മൂല്യവും വിപണിയെ സ്വാധീനിക്കും.

പ്രതീകാത്മക ചിത്രം
നവരാത്രി, ദീപാവലി, വിവാഹസീസൺ… തുടങ്ങി സ്വർണത്തിന്റെ ഡിമാൻഡ് ഉയരുന്ന ദിവസങ്ങളാണ് വരുന്നത്. ഡിമാൻഡ് ഉയരുമ്പോൾ വില കുതിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് സാധാരണക്കാരും ആഭരണപ്രേമികളും. കഴിഞ്ഞ ദിവസങ്ങളിലാണ് സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഒക്ടോബർ 15, 16 തീയതികളിൽ ഒരേ വിലയിലായിരുന്നു വ്യാപാരം. രാജ്യാന്ത വിപണിയിലെ വിലയിടിവാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. കഴിഞ്ഞ 5 ദിവസത്തിനിടെ സ്വർണവില പവന് 2920 രൂപയും ഗ്രാമിന് 365 രൂപയുമാണു കുറഞ്ഞത്.
ഇന്നത്തെ സ്വർണവില
ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 160 രൂപയാണ് കൂടിയത്. ഇന്ന് പവന് 1,08,280 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,535 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വിലയിൽ നേരിയ വ്യത്യാസം വരും.
വിലയിൽ റെക്കോർഡ് കുതിപ്പോ?
നിലവിലെ ഇടിവെല്ലാം മറികടന്ന് രാജ്യാന്തര വിപണിയിൽ സ്വർണവില കുതിക്കുമെന്നാണ് പ്രവചനങ്ങൾ. ഇറാൻ-യുഎസ്, റഷ്യ-യുക്രെയ്ൻ സംഘർഷങ്ങളും ട്രംപിന്റെ താരിഫ് നയങ്ങളുമെല്ലാം വില കുതിപ്പിൽ നിർണായകമായേക്കും. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും പണപ്പെരുപ്പവും പലിശപ്പേടിയും താരിഫ് പ്രശ്നങ്ങളുമെല്ലാം ഓഹരി, കടപ്പത്രം, കറൻസി മൂല്യവും വിപണിയെ സ്വാധീനിക്കും.
ALSO READ: ആഭരണമോഹികളേ ഇതിലേ ഇതിലേ…ഒക്ടോബര് 16-ലെ സ്വര്ണവിലയിതാ
അഡ്വാൻസ് ബുക്കിങ് നേട്ടമോ?
സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ അഡ്വാൻസ് ബുക്കിങ് ഏറെ ഗുണകരമാണ്. സ്വർണവിലയിലെ അടിക്കടിയുള്ള മാറ്റങ്ങളിൽ നിന്ന് രക്ഷനേടാനും വിലക്കയറ്റം ബാധിക്കാതെ കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാനും അഡ്വാൻസ് ബുക്കിങ് സഹായിക്കും. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയും, നിങ്ങൾ ആഭരണം വാങ്ങാൻ ചെല്ലുന്ന ദിവസത്തെ വിലയും തമ്മിൽ താരതമ്യം ചെയ്ത്, ഏതാണോ കുറവ് ആ നിരക്കിൽ സ്വർണം സ്വന്തമാക്കാൻ സാധിക്കും.
വിവാഹ ആവശ്യങ്ങൾക്കായി മാസങ്ങൾക്ക് മുമ്പേ സ്വർണം അഡ്വാൻസ് ബുക്ക് ചെയ്യുന്നത് ഭാവിയിലെ വലിയ സാമ്പത്തിക ഭാരം ഒഴിവാക്കാൻ സഹായിക്കും. അതേസമയം, ജ്വല്ലറികൾ അനുസരിച്ച് ബുക്കിങ് വ്യവസ്ഥകളിൽ വ്യത്യാസമുണ്ടാകാം. എത്ര ശതമാനം തുക മുൻകൂറായി നൽകണമെന്നതും, അത് തിരികെ ലഭിക്കുമോ അതോ സ്വർണമായി തന്നെ വാങ്ങണമോ എന്നതും വ്യക്തമായി മനസ്സിലാക്കേണ്ടതാണ്.
ഒക്ടോബർ മാസത്തിലെ സ്വർണവില
- ഒക്ടോബർ 1: 109440
- ഒക്ടോബർ 2: 110200
- ഒക്ടോബർ 3: 109400
- ഒക്ടോബർ 4: 109400
- ഒക്ടോബർ 5: 109400
- ഒക്ടോബർ 6: 1,09,280 (രാവിലെ)
- ഒക്ടോബർ 6: 110160 (വൈകുന്നേരം)
- ഒക്ടോബർ 7: 109680
- ഒക്ടോബർ 8: 109680
- ഒക്ടോബർ 9: 1,10,520
- ഒക്ടോബർ 10: 1,11,040
- ഒക്ടോബർ 11: 1,11,040
- ഒക്ടോബർ 12: 110720 (രാവിലെ)
- ഒക്ടോബർ 12: 1,09,760 (വൈകുന്നേരം)
- ഒക്ടോബർ 13: 1,09,480
- ഒക്ടോബർ 14: 108720
- ഒക്ടോബർ 15: 1,08,120
- ഒക്ടോബർ 16: 1,08,120
- ഒക്ടോബർ 17: 1,08,280
English Summary:
Gold prices in Kerala increased slightly by Rs 160, with the price of one sovereign reaching Rs 1,08,280 and the price per gram standing at Rs 13,535. However, the final jewellery cost will be higher after adding 3% GST, making charges, and hallmarking fees.