Kerala Gold Rate: ആദ്യാക്ഷരം കുറിച്ച കുഞ്ഞിന് സ്വർണം വാങ്ങണോ? ബ്രേക്കിട്ട് വില! ഇന്നത്തെ നിരക്ക്

Kerala Gold Rate Today: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് വില മാറിയത്. രാവിലെ 107920 രൂപ നിരക്കിലായിരുന്നു വ്യാപാരമെങ്കിൽ ഉച്ച കഴിഞ്ഞതോടെ വില 1,07,120 രൂപയായി ഇടിഞ്ഞു. നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ വില ഇനിയും കുറയുമെന്നാണ് വിലയിരുത്തൽ.

Kerala Gold Rate: ആദ്യാക്ഷരം കുറിച്ച കുഞ്ഞിന് സ്വർണം വാങ്ങണോ? ബ്രേക്കിട്ട് വില! ഇന്നത്തെ നിരക്ക്

പ്രതീകാത്മക ചിത്രം

Updated On: 

21 Oct 2026 | 09:44 AM

അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന പുണ്യദിനമാണ് ഇന്ന്. ആയിരക്കണക്കിന് കുരുന്നുകളാണ് അറിവിന്റെ വെളിച്ചത്തിലേക്ക് ആദ്യ ചുവടുവെക്കുന്നത്. വിദ്യാരംഭ ദിവസത്തിൽ ആദ്യാക്ഷരം കുറിച്ച നിങ്ങളുടെ കുഞ്ഞിന് ഒരു ചെറിയ സ്വർണ കമ്മലോ മോതിരമോ വാങ്ങണമെന്നുണ്ടോ?… ഇന്നത്തെ സ്വർണവില നിങ്ങൾക്ക് അനുകൂലമാണോ എന്ന് പരിശോധിച്ചാലോ…

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് നിലവിൽ സ്വർണവില ഇടിയുകയാണ്. സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. നിലവിൽ പവന് 1,07,120 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,390 രൂപയാണ് നൽകേണ്ടത്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്കിങ് ചാർജും നൽകേണ്ടി വരും.

സ്വർണവിലയിൽ വൻ ഇടിവോ?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് വില മാറിയത്. രാവിലെ 107920 രൂപ നിരക്കിലായിരുന്നു വ്യാപാരമെങ്കിൽ ഉച്ച കഴിഞ്ഞതോടെ വില 1,07,120 രൂപയായി ഇടിഞ്ഞു. നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ വില ഇനിയും കുറയുമെന്നാണ് വിലയിരുത്തൽ.

ALSO READ: നോക്ക് മക്കളേ നോക്ക്…പൊന്ന് ട്രാക്ക് മാറ്റി; ഒക്ടോബര്‍ 20-ലെ സ്വര്‍ണവിലയിതാ

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിച്ചത്. 2026ന്റെ അവസാനത്തോടെ സ്വർണവില വീണ്ടും കുതിക്കുമെന്ന പ്രവചനങ്ങൾക്കിടെയാണ് ഇത്തരത്തിൽ വില ഇടിയുന്നു. ക്രൂഡ് ഓയിൽ വിലയും പണപ്പെരുപ്പ ഭീഷണിയുമാണ് നിലവിലെ ചാഞ്ചാട്ടത്തിന് കാരണം.

അടിസ്ഥാന പലിശ നിരക്ക് ഉയർത്തുമോ?

വരുംദിവസങ്ങളിലെ സ്വർണവിലയിൽ അടിസ്ഥാന പലിശ നിരക്ക് നിർണായകമാകും. പലിശ വർധിപ്പിക്കുമോ എന്നതാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. ക്ടോബർ 27,28 തീയതികളിൽ നടക്കുന്ന ഫെഡ് യോഗത്തിൽ പലിശ നിരക്ക് മാറ്റമില്ലാതെ തുടരാനാണ് 83 ശതമാനം സാധ്യത. എന്നാൽ ഡിസംബർ യോഗത്തിൽ നിരക്ക് 0.25 ശതമാനമെങ്കിലും വർധിപ്പിക്കാൻ 94 ശതമാനം സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

അടിസ്ഥാന പലിശ നിരക്കും സ്വർണവിലയും തമ്മിൽ വളരെ ശക്തമായ ഒരു വിപരീത ബന്ധമാണുള്ളത്. കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് മാറ്റുമ്പോൾ അത് സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നു. പലിശ നിരക്ക് കൂടുമ്പോൾ സ്വർണവില കുറയുന്നു. ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണത്തിന് കൂടുതൽ പലിശ ലഭിക്കുമ്പോൾ ആളുകൾ സുരക്ഷിത നിക്ഷേപമായ ഫിക്സഡ് ഡെപ്പോസിറ്റുകളിലേക്കും ഗവണ്മെന്റ് ബോണ്ടുകളിലേക്കും പണം മാറ്റുന്നു. സ്വർണത്തിൽ നിക്ഷേപിച്ചാൽ അതിൽ നിന്ന് പ്രതിമാസമോ പ്രതിവർഷമോ പലിശയോ ഡിവിഡന്റോ ലഭിക്കില്ല. അതിനാൽ, പലിശ നിരക്ക് ഉയർന്നു നിൽക്കുമ്പോൾ സ്വർണത്തിനുള്ള ഡിമാൻഡ് കുറയുകയും വില ഇടിയുകയും ചെയ്യുന്നു.

ഒക്ടോബർ മാസത്തിലെ സ്വർണവില

  1. ഒക്ടോബർ 1: 109440
  2. ഒക്ടോബർ 2: 110200
  3. ഒക്ടോബർ 3: 109400
  4. ഒക്ടോബർ 4: 109400
  5. ഒക്ടോബർ 5: 109400
  6. ഒക്ടോബർ 6: 1,09,280 (രാവിലെ)
  7. ഒക്ടോബർ 6: 110160 (വൈകുന്നേരം)
  8. ഒക്ടോബർ 7: 109680
  9. ഒക്ടോബർ 8: 109680
  10. ഒക്ടോബർ 9: 1,10,520
  11. ഒക്ടോബർ 10: 1,11,040
  12. ഒക്ടോബർ 11: 1,11,040
  13. ഒക്ടോബർ 12: 110720 (രാവിലെ)
  14. ഒക്ടോബർ 12: 1,09,760 (വൈകുന്നേരം)
  15. ഒക്ടോബർ 13: 1,09,480
  16. ഒക്ടോബർ 14: 108720
  17. ഒക്ടോബർ 15: 1,08,120
  18. ഒക്ടോബർ 16: 1,08,120
  19. ഒക്ടോബർ 17: 1,08,280
  20. ഒക്ടോബർ 18: 1,08,280
  21. ഒക്ടോബർ 19: 1,08,560
  22. ഒക്ടോബർ 20: 1,07,920
  23. ഒക്ടോബർ 20: 1,07,120
  24. ഒക്ടോബർ 21: 1,07,120
Loading...
Unable to load recommendations.
Follow Us
വെറും വയറ്റിൽ ചായ കുടിച്ചാൽ സംഭവിക്കുന്നത് അറിയാമോ?
161കിലോമീറ്റർ റേഞ്ചും സൂപ്പർ പെർഫോമൻസും ഏഥറിന്റെ 450
വിയർത്തൊലിച്ചാൽ വേഗം തടി കുറയുമോ? യാഥാർത്ഥ്യം അറിയൂ..!
വെണ്ടയ്ക്ക ഇനി പെട്ടെന്ന് ചീഞ്ഞുപോകില്ല; ഇതാ അടിപൊളി ടിപ്സ്!
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്