Kerala Gold Rate Today: സെപ്റ്റംബറിൽ പൊന്നിന് കുതിപ്പ്! ഇന്നത്തെ സ്വർണവില
Kerala Gold Rate Today, September 1, 2026: സെപ്റ്റംബറിൽ സ്വർണവില എങ്ങോട്ടെന്ന് ഉറ്റുനോക്കുകയാണ് സാധാരണക്കാരും ആഭരണപ്രേമികളും. അന്താരാഷ്ട്ര വിപണിയിലെ ലാഭമെടുപ്പ്, യു.എസ് ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങൾ, പലിശനിരക്ക് സംബന്ധിച്ച അമേരിക്കൻ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങൾ എന്നിവ വരും ദിവസങ്ങളിൽ വിലയെ സ്വാധീനിക്കും.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. കഴിഞ്ഞ ദിവസം പവന് 1,14,960 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,370 രൂപയായിരുന്നു നൽകേണ്ടത്. എന്നാൽ ഇന്ന് വില കൂടി. പവന് 120 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണവില 1,15,080 രൂപയായി ഉയർന്നു. ഗ്രാമിന് 14,385 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വിലയിൽ നേരിയ വ്യത്യാസമുണ്ടാകും. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം വന്നേക്കാം.
സെപ്റ്റംബറിൽ സ്വർണവില എങ്ങോട്ട്?
ഓഗസ്റ്റ് മാസത്തിൽ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പും കിതപ്പും ഒരുപോലെ രേഖപ്പെടുത്തി. ഓഗസ്റ്റ് 4ന് രേഖപ്പെടുത്തിയ 1,05,600 രൂപയാണ് ഈ മാസത്തിലെ ഏറ്റവും ചെറിയ നിരക്ക്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ പൊന്ന് കുതിച്ചു. ഓഗസ്റ്റ് 24ന് 1,20,240 എന്ന റെക്കോർഡ് വിലയിട്ടു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. 120080, 120080, 119520, 117800, 117200, 118160, 116040, 1,14,960 രൂപ എന്നിങ്ങനെ വില താഴ്ന്നു.
സെപ്റ്റംബറിൽ സ്വർണവില എങ്ങോട്ടെന്ന് ഉറ്റുനോക്കുകയാണ് സാധാരണക്കാരും ആഭരണപ്രേമികളും. അന്താരാഷ്ട്ര വിപണിയിലെ ലാഭമെടുപ്പ്, യു.എസ് ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങൾ, പലിശനിരക്ക് സംബന്ധിച്ച അമേരിക്കൻ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങൾ എന്നിവ വരും ദിവസങ്ങളിൽ വിലയെ സ്വാധീനിക്കും. സ്വർണവിലയിൽ ഇടിവുണ്ടാകുമെന്നും, വില ഇനിയും കുറയുമെന്ന് കരുതാനാകില്ലെന്നും എന്നിങ്ങനെ ഭിന്നാഭിപ്രായങ്ങളാണ് വിദഗ്ധർ നൽകുന്നത്.
ALSO READ: പാല്‍വില, യാത്രാ നിയമങ്ങള്‍…; സെപ്റ്റംബര്‍ 1 മുതലുള്ള മാറ്റങ്ങള്‍ അറിയാം, പാലിക്കാം
സ്വർണത്തെ സ്വാധീനിക്കുന്നവ
സ്വർണത്തെ പൊന്നിനെ സുരക്ഷിത നിക്ഷേപമായാണ് കണക്കാക്കുന്നത്. വാങ്ങി, സൂക്ഷിച്ച് വില ഉയരുമ്പോള്‍ വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനോ സാധിക്കും. ഇത് പൊന്നിന്റെ ആവശ്യകതയും നിരക്കും ഒരുപോലെ ഉയര്‍ത്തും. ഡിമാൻഡ് ഉയരുന്നത് വില കുതിക്കാൻ കാരണമാകും. ചിങ്ങ മാസത്തിലെ വിവാഹ സീസണും, ദീപാവലി പോലെയുള്ള ഉത്സവാഘോഷങ്ങൾ പടിവാതിൽക്കൽ എത്താറായതും ഇന്ത്യന്‍ സാഹചര്യത്തില്‍ പൊന്നിന് ആവശ്യകത വര്‍ധിപ്പിക്കും. ഇത് വിലയെ സ്വാധീനിക്കും.
അതുപോലെ, പശ്ചിമേഷ്യന്‍ സംഘര്‍ഷമടക്കം ഭൗമ രാഷ്ട്രീയ കാലാവസ്ഥ സങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. രാജ്യാന്തര മാര്‍ക്കറ്റിലെ ചാഞ്ചാട്ടങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. ഡോളറിന്റെ മൂല്യത്തിലെ കയറ്റിറക്കങ്ങളും നിർണായകമാണ്.
വില ഇതുവരെ
- ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത് 2025 ഡിസംബർ 23നാണ്. 101600 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്.
- ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്.
- തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഇതുവരെയും ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.
- ഫെബ്രുവരി 28ലെ 1,23,720 രൂപ, മാർച്ച് 1ന് 1,26,920, ഏപ്രിൽ 18ലെ 1,14,240, മെയ് 13- 1,23,120, ജൂൺ 11,14,560 രൂപ, ഓഗസ്റ്റ് 24ലെ 1,20,240 രൂപ എന്നിവയാണ് ഓരോ മാസത്തിലെയും ഏറ്റവും ഉയർന്ന നിരക്ക്.
- ഈ സാഹചര്യത്തിൽ അഡ്വാൻസ് ബുക്കിങ് നടത്തുന്നതാണ് ഏറ്റവും നല്ല മാർഗമെന്ന് വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്.
- വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്.