Kerala Gold Rate: പൊള്ളുന്ന വിലയിൽ സ്വർണം, ഒരു പവന് എത്ര കൊടുക്കണം?

Kerala Gold Silver Rate Today: ഡോളറിന്റെ മൂല്യം ഉയർന്നതും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന സൂചനകളും വിപണിയിൽ വ്യാപകമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെടുത്തിയിരുന്നു. പിന്നാലെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ കുറയുകയും സ്വർണത്തിലുള്ള നിക്ഷേപം കൂടുകയും ചെയ്തു.

Kerala Gold Rate: പൊള്ളുന്ന വിലയിൽ സ്വർണം, ഒരു പവന് എത്ര കൊടുക്കണം?

Gold Rate

Updated On: 

09 Feb 2026 | 09:36 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ചാഞ്ചാടി സ്വർണവില. കഴിഞ്ഞ ദിവസങ്ങളിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയെങ്കിൽ നിലവിൽ സ്വർണവില വീണ്ടും കുതിക്കുകയാണ്. ഇന്നലെ പവന് 1,14,840 രൂപ നിരക്കിലായിരുന്നു സ്വർണത്തിന്റെ വ്യാപാരം. ​ഗ്രാമിന് 14,355 രൂപയും. എന്നാൽ ഇന്ന് 1,640 രൂപ കൂടി.

ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണവില 1,16,480 രൂപയായി. ഗ്രാമിന് 14,560 രൂപയാണ് നൽകേണ്ടത്. വെള്ളി വിലയും മാറിമറിയുകയാണ്. നിലവിൽ കേരളത്തിൽ വെള്ളിയുടെ വില ഗ്രാമിന് 284.90 രൂപയും കിലോഗ്രാമിന് 2,84,900 രൂപയും ആണ്.

ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായി ട്രംപ് അനുകൂലകനായ കെവിന്‍ വാര്‍ഷ് എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും ഇറാന്‍-യുഎസ് സംഘര്‍ഷ സാധ്യത കുറഞ്ഞതുമാണ് വിലയിടിവിന് കാരണമായത്. എന്നാൽ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,996 ഡോളറിലേക്ക് ഉയര്‍ന്നതും വില വര്‍ധിക്കാന്‍ കാരണമായി.

ഡോളറിന്റെ മൂല്യം ഉയർന്നതും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന സൂചനകളും വിപണിയിൽ വ്യാപകമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെടുത്തിയിരുന്നു. പിന്നാലെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ കുറയുകയും സ്വർണത്തിലുള്ള നിക്ഷേപം കൂടുകയും ചെയ്തു.

ഫെബ്രുവരി മാസത്തെ സ്വർണവില

 

ഫെബ്രുവരി 1: 1,17,760

ഫെബ്രുവരി 2: 111120 (രാവിലെ)

ഫെബ്രുവരി 2: 1,07,920 (ഉച്ചയ്ക്ക്)

ഫെബ്രുവരി 2: 109920 (വൈകിട്ട്)

ഫെബ്രുവരി 2: 112320 (രാത്രി)

ഫെബ്രുവരി 3: 111280 ( രാവിലെ)

ഫെബ്രുവരി 3: 112880 ( ഉച്ചയ്ക്ക്)

ഫെബ്രുവരി 4: 117720 ( രാവിലെ)

ഫെബ്രുവരി 4: 116920 (വൈകിട്ട്)

ഫെബ്രുവരി 5: 113240

ഫെബ്രുവരി 6: 111720 (രാവിലെ)

ഫെബ്രുവരി 6: 112720 (ഉച്ചയ്ക്ക്)

ഫെബ്രുവരി 7: 114840

ഫെബ്രുവരി 8: 1,14,840

എന്താണ് ഹജ്ജ്? എന്തിനീ യാത്ര
നെയ്മീനാണോ ചൂരയാണോ ആരോഗ്യത്തിന് നല്ലത്?
ദിവസവും ഫ്രിഡ്ജ് ഓഫ് ചെയ്യേണ്ടതുണ്ടോ?
ഗോതമ്പ് മാവ് ഫ്രിഡ്ജില്‍ എത്ര ദിവസം വരെ സൂക്ഷിക്കാം?
എന്തുകൊണ്ട് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ പരിപാടിക്ക് പോയില്ല? വിശദീകരിച്ച് ശ്രീലേഖ
ഞാൻ താക്കൂറാണ്! ഉപയോക്താവിനോട് ആക്രോശിച്ച് ബാങ്ക് ഉദ്യോഗസ്ഥ
ട്രിപ്പിൾസ് അടിക്കുന്നത് ആരൊക്കെയാണെന്ന് കണ്ടോ?
അണ്ടർ 19 താരം ആയുഷ് മഹത്രെയ്ക്ക് തൻ്റെ ജേഴ്സി സമ്മാനിച്ച് സച്ചിൻ ടെൻഡുൽക്കർ