Kerala Welfare Pension: ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ, വിഷു സമ്മാനം എത്ര?
Kerala Welfare Pension Distribution: സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻകാരുമുൾപ്പെടെ ഏകദേശം 62 ലക്ഷത്തോളം ഉപഭോക്താക്കളാണ് നിലവിൽ ക്ഷേമപെൻഷന് അർഹരായവർ. പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് രണ്ട് മാസത്തെ പെൻഷന് ആവശ്യമായ തുക അനുവദിച്ചിരുന്നു. 2000 രൂപയാണ് പ്രതിമാസ പെൻഷൻ നൽകുന്നത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മാർച്ച് മാസത്തെ ക്ഷേമപെൻഷൻ ഇന്ന് (മാർച്ച് 25) മുതൽ വിതരണം ചെയ്യും. ഏപ്രിൽ മാസത്തെ പെൻഷനും മാർച്ച് 31 മുതൽ നൽകി തുടങ്ങും. വിഷു പ്രമാണിച്ചാണ് ഇത്തവണ ക്ഷേമപെൻഷൻ നേരത്തെ നൽകുന്നതെന്ന് സർക്കാർ അറിയിച്ചു. തിനാവശ്യമായ പണം അനുവദിച്ച് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. നിലവിൽ 2000 രൂപയാണ് പ്രതിമാസ പെൻഷൻ നൽകുന്നത്.
സംസ്ഥാനത്തെ 62 ലക്ഷത്തോളം പേരാണ് ക്ഷേമപെൻഷൻ വാങ്ങുന്നത്. ഇതിൽ 26.62 ലക്ഷം പേരുടെ അക്കൗണ്ടുകളിൽ തുക എത്തും. ബാക്കിയുള്ളവരുടെ വീടുകളിൽ എത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും.
രണ്ടാം പിണറായി സർക്കാർ 51,534 കോടി രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്തതെന്ന് സർക്കാർ അറിയിച്ചു. ഒന്നാം പിണറായി സർക്കാർ 35,154 കോടി രൂപയാണ് ക്ഷേമപെൻഷനായി നൽകിയത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ.
ALSO READ: പങ്കാളിക്ക് സ്വത്തുക്കള്‍ സമ്മാനമായി നല്‍കുകയാണോ? നികുതിയിലും ശ്രദ്ധയാവാം
അതേസമയം തിരഞ്ഞെടുപ്പിന് മുമ്പ് പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യം. പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് രണ്ട് മാസത്തെ പെൻഷന് ആവശ്യമായ തുക അനുവദിച്ചിരുന്നു. അതിനാൽ വിതരണത്തിന് സാങ്കേതിക തടസ്സങ്ങളില്ലെന്ന് സർക്കാർ വ്യക്തമാക്കി. സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻകാരുമുൾപ്പെടെ ഏകദേശം 62 ലക്ഷത്തോളം ഉപഭോക്താക്കളാണ് നിലവിൽ ക്ഷേമപെൻഷന് അർഹരായവർ.