Life Certificate for Pensioners 2025: സമയം തെറ്റാതിരിക്കാൻ ശ്രദ്ധിക്കുക! പെൻഷൻകാർക്കുള്ള ലൈഫ് സർട്ടിഫിക്കറ്റ് ഓൺലൈനായി സമർപ്പിക്കാം

Jeevan Praman 2025: പെൻഷൻ വാങ്ങുന്ന വ്യക്തി ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കുന്നതിനുവേണ്ടി പെൻഷൻ വിതരണം ചെയ്യുന്ന ഏജൻസിക്ക് ഓരോ വർഷവും നൽകേണ്ട സർട്ടിഫിക്കറ്റ് ആണ് ലൈഫ് സർട്ടിഫിക്കറ്റ്

Life Certificate for Pensioners 2025: സമയം തെറ്റാതിരിക്കാൻ ശ്രദ്ധിക്കുക! പെൻഷൻകാർക്കുള്ള ലൈഫ് സർട്ടിഫിക്കറ്റ് ഓൺലൈനായി സമർപ്പിക്കാം

Jeevan Pramaan

Published: 

03 Nov 2025 10:59 AM

പെൻഷൻ വാങ്ങുന്നവരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട മാസമാണ് നവംബർ. എല്ലാവർഷവും നവംബർ മാസത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനായി പെൻഷൻ വാങ്ങുന്നവർ ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ വഴി നിൽക്കുന്നത് പതിവാണ്. ഇത് നിങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്കും തടസ്സങ്ങൾ ഇല്ലാതെ പെൻഷൻ ലഭിക്കുന്നതിനും വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്.

പെൻഷൻ വാങ്ങുന്ന വ്യക്തി ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കുന്നതിനുവേണ്ടി പെൻഷൻ വിതരണം ചെയ്യുന്ന ഏജൻസിക്ക് ഓരോ വർഷവും നൽകേണ്ട സർട്ടിഫിക്കറ്റ് ആണ് ലൈഫ് സർട്ടിഫിക്കറ്റ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിരോധസേനകൾ പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും പെൻഷൻ വാങ്ങുന്നവർക്ക് ഈ സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്.

ഒരു വർഷത്തേക്ക് മാത്രം കാലാവധിയുള്ള ഈ സർട്ടിഫിക്കറ്റ് സാധാരണയായി എല്ലാ വർഷവും നവംബർ ഒന്നുമുതൽ നവംബർ 30 വരെയുള്ള കാലയളവിലാണ് സമർപ്പിക്കേണ്ടത്. അതിൽ സൂപ്പർ സീനിയർമാർക്കോ 80 വയസ്സിന് മുകളിലുള്ളവർക്കോ ഒരു മാസം കൂടി സമർപ്പിക്കാനുള്ള സമയം ലഭിക്കും. 80 വയസ്സിന് മുകളിലുള്ളവർക്ക് ഒക്ടോബർ ഒന്നു മുതൽ നവംബർ 30 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. ഇതിനായി ആ വ്യക്തി നേരിട്ട് ഹാജരാകണം എന്ന് നിർബന്ധമില്ല.

ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ

  • ആധാർ നമ്പർ
  • മൊബൈൽ നമ്പർ
  • പെൻഷൻ പെയ്മെന്റ് ഓർഡർ (പി പി ഒ) നമ്പർ.
  • പെൻഷൻ അക്കൗണ്ട് നമ്പർ.
  • ബാങ്ക് വിശദാംശങ്ങൾ

കൂടാതെ ഐറിസ് സ്കാൻ അല്ലെങ്കിൽ ഫിംഗർ പ്രിന്റ് സ്കാൻ പോലുള്ള നിങ്ങളുടെ ബയോമെട്രികും നൽകേണ്ടതുണ്ട്.

ലൈഫ് സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി എങ്ങനെ സമർപ്പിക്കാം?

  1. ബയോമെട്രിക് ഉപകരണവുമായി ബന്ധിപ്പിച്ചിരിക്കുന്ന നിങ്ങളുടെ മൊബൈൽ ഫോണോ ലാപ്‌ടോപ്പോ ഉപയോഗിച്ച്, ജീവൻ പ്രമാന്റെയോ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിന്റെയോ സർക്കാർ പോർട്ടൽ തുറക്കുക. jeevanpramaan.gov.in. എന്ന വൈബ്സൈറ്റ് സന്ദർശിക്കുക.
  2. അതിൽ ‘Get a Certificate’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  3. ഇത് നിങ്ങൾക്ക് ലാപ്ടോപ്പ് അല്ലെങ്കിൽ മൊബൈൽ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകും.അതിൽ ക്ലിക്ക് ചെയ്‌താൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.
  4. ശേഷം നിങ്ങൾ ആധാർ, പിപിഒ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ അതിൽ നൽകുക.ബയോമെട്രിക് ഡാറ്റ നൽകുക (വിരലടയാളം അല്ലെങ്കിൽ ഐറിസ് സ്കാൻ ചെയ്യുക).
  5. പരിശോധിച്ച് ഉറപ്പിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ലൈഫ് സർട്ടിഫിക്കറ്റ് ഡിപ്പോസിറ്ററിയുടെ ഭാഗമായി സൂക്ഷിക്കും.

മറ്റൊരു രീതി

  • നിങ്ങളുടെ ഫോണിൽ UMANG ആപ്പ് ഡൗൺലോഡ് ചെയ്യുക . കേന്ദ്ര, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ സേവനങ്ങൾ ഡിജിറ്റലായി ആക്‌സസ് ചെയ്യാൻ ഇന്ത്യൻ പൗരന്മാർക്ക് കഴിയുന്ന ഒരു ആപ്പ് ആണിത്.
  • ‘ജീവൻ പ്രമാൻ’ തിരഞ്ഞെടുത്ത് ‘ലൈഫ് സർട്ടിഫിക്കറ്റ് സൃഷ്ടിക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ വിശദാംശങ്ങൾ (ആധാർ, പിപിഒ നമ്പർ പോലുള്ളവ) പൂരിപ്പിച്ച് ബയോമെട്രിക് പരിശോധന നടത്തേണ്ടതുണ്ട്.
  • ഇതോടെ, ആപ്പ് ലൈഫ് സർട്ടിഫിക്കറ്റ് സൃഷ്ടിച്ച് നിങ്ങളുടെ പെൻഷൻ വിതരണ അതോറിറ്റിയുടെ ഉപയോഗത്തിനായി സൂക്ഷിക്കും.

നിങ്ങളുടെ ജീവൻ പ്രമാൻ ഐഡി ജനറേറ്റ് ചെയ്തുകഴിഞ്ഞാൽ, https://jeevanpramaan.gov.in/ppouser/login എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയും. ഇനി അഥവാ നിങ്ങൾക്ക് ഓൺലൈനായി സമർപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ബാങ്കുകളിലോ പോസ്റ്റ് ഓഫീസിലെ പോയി നേരിട്ട് ചെയ്യാനും സാധിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും