Financial Planning: പണമില്ലെങ്കില്‍ ചെലവ് കുറയ്ക്കണം ഹേ…ആദ്യം നിര്‍ത്തേണ്ടത് ഇതൊക്കെയാണ്
The First Expenses Financial Experts Recommend Cutting When Money Gets Tight: പെട്ടെന്ന് പണത്തിന് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ ആളുകള്‍ സാധാരണയായി ചെയ്യാറുള്ളത്, പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കും, ഷോപ്പിങ് നിര്‍ത്തും, നിക്ഷേപങ്ങള്‍ നിര്‍ത്തും തുടങ്ങിയവയാണ്. എന്നാല്‍ ഇത്തരത്തില്‍ പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങള്‍ കാരണം ഭാവിയില്‍ ചിലപ്പോള്‍ വലിയ വില തന്നെ കൊടുക്കേണ്ടതായി വന്നേക്കാം.

പ്രതീകാത്മക ചിത്രം
പണത്തിന് ആവശ്യമില്ലാത്തവരായി ആരുണ്ടല്ലേ? എല്ലാവര്‍ക്കും പണം വേണം, പലപ്പോഴും ചെലവിന് അനുസരിച്ച് വരുമാനം ഇല്ലാത്തതാണ് പ്രശ്‌നമാകുന്നത്. എല്ലാ ആവശ്യങ്ങളും കൃത്യമായി കിട്ടുന്ന ശമ്പളത്തിന് കഴിഞ്ഞുപോകുമ്പോഴായിരിക്കും പെട്ടെന്ന് എന്തെങ്കിലും ആവശ്യങ്ങള്‍ വന്ന് ആകെ കുഴയുന്നത്. ഈ സമയത്ത് എന്തുചെയ്യണമെന്ന് പോലും അറിയാതെ ആളുകള്‍ വലയും. ചെലവ് ഉയരുന്നത് തന്നെയാണ് സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും അത് നിയന്ത്രിക്കാനായി യാതൊന്നും ചെയ്യാറില്ലെന്ന് മാത്രം.
പെട്ടെന്ന് പണത്തിന് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ ആളുകള്‍ സാധാരണയായി ചെയ്യാറുള്ളത്, പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കും, ഷോപ്പിങ് നിര്‍ത്തും, നിക്ഷേപങ്ങള്‍ നിര്‍ത്തും തുടങ്ങിയവയാണ്. എന്നാല്‍ ഇത്തരത്തില്‍ പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങള്‍ കാരണം ഭാവിയില്‍ ചിലപ്പോള്‍ വലിയ വില തന്നെ കൊടുക്കേണ്ടതായി വന്നേക്കാം.
സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ ചെലവുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടത് അനിവാര്യം തന്നെ. എന്നാല്‍ യാതൊന്നും ചിന്തിക്കാതെ പെട്ടെന്ന് എടുത്തുചാടി ഏതെങ്കിലും ചെലവ് നിയന്ത്രിക്കുന്നതല്ല ശരിയായ മാര്‍ഗം. എല്ലാ ചെലവുകളും ഒരുപോലെ അല്ലന്നെതാണ് നിങ്ങള്‍ ആദ്യം മനസിലാക്കേണ്ട കാര്യം. അതിനാല്‍ തന്നെ ഭാവിയെ ഗുരുതരമായി ബാധിക്കാത്ത രീതിയില്‍ വേണം തീരുമാനങ്ങള്‍ എടുക്കാന്‍.
ചെലവ് ചുരുക്കല്‍ ശ്രദ്ധയോടെ ഇവിടെ നിന്ന്
പുറത്ത് നിന്ന് ഭക്ഷണം കഴിക്കല്‍, പെട്ടെന്നുള്ള ഓണ്‍ലൈന്‍ ഷോപ്പിങ് തുടങ്ങിയവയില്‍ നിന്ന് തുടങ്ങാം. ഇവയെ വേരിയബിള്‍ ചെലവുകള്‍ എന്ന് പറയാം, ഇവ വെട്ടിക്കുറയ്ക്കുന്നത് പണം നഷ്ടപ്പെടുന്നത് കുറയ്ക്കാന്‍ സഹായിക്കും.
സബ്‌സ്‌ക്രിപ്ഷനുകളും ഇതേവിഭാഗത്തില്‍ വരുന്നത് തന്നെയാണ്. സ്ട്രീമിങ് സേവനങ്ങള്‍, ആപ്പുകള്‍, പ്രീമിയം മെമ്പര്‍ഷിപ്പുകള്‍, ക്ലൗഡ് സ്റ്റോറേജ് ഇവയ്‌ക്കൊക്കെ വേണ്ടി ഉപയോഗിക്കുന്ന തുക ഒറ്റനോട്ടത്തില്‍ ചിലപ്പോള്‍ ചെറുതായി തോന്നിയേക്കാം. എന്നാല്‍ ഇവയെല്ലാം ഒരുമിച്ച് അടയ്ക്കുമ്പോള്‍ എത്ര രൂപ ചെലവ് വരാറുണ്ടെന്ന് നോക്കാറുണ്ടോ? വരുമാനത്തിന്റെ ഭൂരിഭാഗം ചോര്‍ന്നുപോകുന്നത് ചിലപ്പോള്‍ ഇവ വഴിയായിരിക്കാം. അതിനാല്‍ ഇവയിലും ഒന്ന് ശ്രദ്ധ കൊടുക്കാവുന്നതാണ്.
യാത്രകള്‍ പോകാന്‍ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല, എന്നാല്‍ സാമ്പത്തിക പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്ന ഘട്ടങ്ങളിലുള്ള യാത്രകള്‍ മാറ്റിവെക്കാം. ഈ സമയത്ത് വലിയൊരു യാത്രകള്‍ക്കായി മുടക്കുന്നത് നിങ്ങളെ കൂടുതല്‍ സാമ്പത്തിക ഞെരുക്കത്തിലാക്കിയേക്കാം.
Also Read: SIP: മ്യൂച്വല്‍ ഫണ്ട് റിട്ടേണ്‍ ഇല്ലാതാകും; എസ്‌ഐപിയില്‍ ഈ തെറ്റ് ചെയ്യാതിരിക്കൂ
ക്രെഡിറ്റ് സ്‌കോറും വളരെ പ്രധാനമാണ്
ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനിടെ ക്രെഡിറ്റ് സ്‌കോറിനെ സാരമായി ബാധിക്കുന്ന തീരുമാനങ്ങള്‍ ഒരിക്കലും എടുക്കരുത്. ഇഎംഐകള്‍ കൃത്യസമയത്ത് അടയ്ക്കാതിരിക്കുക, ക്രെഡിറ്റ് കാര്‍ഡുകളിലെ ലോണ്‍ തുക തിരിച്ചടവില്‍ വീഴ്ച വരുത്തുക, തുടങ്ങിയുള്ള എല്ലാ വീഴ്ചകളും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറയാന്‍ വഴിയൊരുക്കും.
റിവോള്‍വിങ് ബാലന്‍സുകള്‍ വേഗത്തില്‍ പലിശ വര്‍ധിപ്പിക്കും. ക്രെഡിറ്റ് ഹെല്‍ത്ത് തകരാറിലായാല്‍ വര്‍ഷങ്ങളുടെ പരിശ്രമം വേണ്ടിവരും പഴയ സ്ഥിതിയിലേക്ക് മടങ്ങിയെത്താന്‍.
നിക്ഷേപങ്ങളോടും ഇന്‍ഷുറന്‍സിനോടും കളി വേണ്ട
ആരോഗ്യ ഇന്‍ഷുറന്‍സ്, ടേം ഇന്‍ഷുറന്‍സ്, അടിസ്ഥാന മെഡിക്കല്‍ കവര്‍ തുടങ്ങിയ ഒരിക്കലും ഒരു ഓപ്ഷണല്‍ ചെലവുകളല്ല. ഇവയിലേക്കുള്ള നിക്ഷേപം മാറ്റിവെക്കുന്നത് വലിയ അപകടസാധ്യതകളിലേക്ക് നിങ്ങളെ എത്തിക്കും. ഇത് ഇന്‍ഷുറന്‍സുകളുടെ കാര്യത്തില്‍ മാത്രമല്ല നിക്ഷേപങ്ങള്‍ക്കും ബാധകമാണ്. കൃത്യസമയത്ത് പണമെത്തേണ്ട നിക്ഷേപമാര്‍ഗങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തരുത്.
അതേസമയം, അധിക മ്യൂച്വല്‍ ഫണ്ട് വാങ്ങലുകള്‍, ഓപ്ഷണല്‍ എസ്‌ഐപി ടോപ്പ് അപ്പുകള്‍ പോലുള്ള നിക്ഷേപങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാം. എന്നാല്‍ കോര്‍ വിരമിക്കല്‍ സംഭാവനകള്‍ നിര്‍ത്തുന്നത് ദീര്‍ഘകാല ചെലവുകള്‍ വര്‍ധിക്കുന്നതിന് കാരണമാകും.
English Summary
When money becomes tight, cutting non-essential expenses can help you stay on budget and avoid financial stress. Identifying unnecessary spending is often the first step toward improving your financial situation.