PAN Card Application Rules: പാന്‍ കാര്‍ഡ് അപേക്ഷ നിയമങ്ങള്‍ മാറുന്നു; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

PAN Card Application Rules Updated: അധിക രേഖകള്‍ സമര്‍പ്പിക്കുന്നത് ഒഴിവാക്കാന്‍ സമയപരിധിക്ക് മുമ്പ് പാന്‍ സംബന്ധമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈനായി പാന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഇപ്പോഴും സമര്‍പ്പിക്കാനാകുന്നതാണ്. അതേസമയം, ഇ പാന്‍ കാര്‍ഡ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യുക എന്ന് കാണിച്ച് തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

PAN Card Application Rules: പാന്‍ കാര്‍ഡ് അപേക്ഷ നിയമങ്ങള്‍ മാറുന്നു; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

19 Mar 2026 | 01:06 PM

ഇന്ത്യയിലെ ഓരോ പൗരനും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനായി പെര്‍മനന്റ് അക്കൗണ് നമ്പര്‍ അഥവ പാന്‍ കാര്‍ഡ് കൈവശം വെക്കേണ്ടതുണ്ട്. പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ പിഴ ഒടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്കും ഓരോരുത്തരും വിധേയമാകും. ആധാര്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന 12 അക്ക യുണീക്ക് നമ്പറാണ് പാന്‍ നമ്പര്‍.

എന്നാലിതാ പാന്‍ കാര്‍ഡ് അപേക്ഷ നിയമങ്ങളില്‍ മാറ്റം വന്നിരിക്കുകയാണ്. പുതുക്കിയ നിയമങ്ങള്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

പുതിയ പാന്‍ കാര്‍ഡ് അപേക്ഷ നിയമങ്ങള്‍

പുതിയ നിയമപ്രകാരം ആധാര്‍ കാര്‍ഡ് മാത്രം ഉപയോഗിച്ചുള്ള പാന്‍ കാര്‍ഡ് അപേക്ഷകള്‍ ഇനി സ്വീകരിക്കില്ല. 2026 മാര്‍ച്ച് 31ന് മുമ്പായി ആധാര്‍ മാത്രം ഉപയോഗിച്ചുള്ള അപേക്ഷകള്‍ പൂര്‍ത്തിയാക്കണമെന്നാണ് പൗരന്മാര്‍ക്കുള്ള നിര്‍ദേശം. ഏപ്രില്‍ 1 മുതല്‍ ആധാറിനൊപ്പം ജനനത്തീയതി തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കേണ്ടി വരും.

പുതിയ പാന്‍ കാര്‍ഡ് അപേക്ഷ ഫോമുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി കാര്‍ഡ്, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, സത്യവാങ്മൂലം അല്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ മറ്റേതെങ്കിലും സാധുവായ രേഖകള്‍ എന്നിവ ഇനി മുതല്‍ ഹാജരാക്കേണ്ടി വരും.

Also Read: PAN card update: പാൻ കാർഡ് അപ്ഡേറ്റ് ചെയ്തോ..? സിംപിളാണ്! ഓൺലൈനായി മാറ്റുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള വിവരങ്ങൾ 

അധിക രേഖകള്‍ സമര്‍പ്പിക്കുന്നത് ഒഴിവാക്കാന്‍ സമയപരിധിക്ക് മുമ്പ് പാന്‍ സംബന്ധമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈനായി പാന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഇപ്പോഴും സമര്‍പ്പിക്കാനാകുന്നതാണ്.

അതേസമയം, ഇ പാന്‍ കാര്‍ഡ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യുക എന്ന് കാണിച്ച് തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം മെയിലുകളും സന്ദേശങ്ങളും സര്‍ക്കാര്‍ അയക്കുന്നില്ലെന്നും അവ വ്യാജമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം