Disability Pension Eligibility: പെൻഷൻ വാങ്ങുന്നവർ ശ്രദ്ധിക്കുക; അർഹതാ മാനദണ്ഡത്തിൽ മാറ്റം, അറിയാം

Pension Rules Changed New Eligibility Criteria Explained: ദേശീയ കുടുംബ ആനുകൂല്യ പദ്ധതിയുടെ പേര് പ്രധാനമന്ത്രി പരിവാര്‍ ലാഭ് യോജന എന്നായും മാറ്റിയിട്ടുണ്ട്. പദ്ധതികളുടെ പേരുകളിലാണ് ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പേരുമാറ്റം മാത്രം കൊണ്ട് എല്ലാ വിഭാഗം ഗുണഭോക്താക്കളുടെയും പെന്‍ഷന്‍ തുക വര്‍ധിക്കില്ലെന്ന കാര്യവും ശ്രദ്ധിക്കണം.

Disability Pension Eligibility: പെൻഷൻ വാങ്ങുന്നവർ ശ്രദ്ധിക്കുക; അർഹതാ മാനദണ്ഡത്തിൽ മാറ്റം, അറിയാം

പ്രതീകാത്മക ചിത്രം

Updated On: 

16 Oct 2026 | 01:45 PM

രാജ്യത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതികളില്‍ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ദേശീയ സാമൂഹിക സഹായ പദ്ധതി (എന്‍എസ്എപി) 2026-27 മുതല്‍ 2030-31 വരെ അഞ്ച് വര്‍ഷത്തേക്ക് കൂടി തുടരാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതിക്കായി 53,428 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഏകദേശം 3.2 കോടി ഗുണഭോക്താക്കള്‍ക്ക് ഈ തീരുമാനം പ്രയോജനപ്പെടുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പദ്ധതിയുടെ പേരുമാറ്റത്തിനൊപ്പം ഭിന്നശേഷി പെന്‍ഷന്റെ അര്‍ഹതാ മാനദണ്ഡങ്ങളിലും ധനസഹായത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

പെന്‍ഷന്‍ പദ്ധതികള്‍ക്ക് പുതിയ പേരുകള്‍

ദേശീയ സാമൂഹിക സഹായ പദ്ധതിയുടെ പേര് ഇനി മുതല്‍ പ്രധാനമന്ത്രി സാമൂഹിക് സഹായതാ യോജന എന്നായിരിക്കും. ഇതിന് കീഴിലുള്ള വിവിധ പദ്ധതികള്‍ക്കും പുതിയ പേരുകള്‍ നല്‍കിയിട്ടുണ്ട്. ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍ പദ്ധതി ഇനി പ്രധാനമന്ത്രി വൃദ്ധാവസ്ഥ പെന്‍ഷന്‍ യോജന എന്ന പേരില്‍ അറിയപ്പെടും. ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ പദ്ധതിയുടെ പേര് പ്രധാനമന്ത്രി വിധവാ പെന്‍ഷന്‍ യോജന എന്നാക്കി മാറ്റി. ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെന്‍ഷന്‍ പദ്ധതി ഇനി പ്രധാനമന്ത്രി ദിവ്യാംഗജന്‍ പെന്‍ഷന്‍ യോജന എന്ന പേരിലാകും അറിയപ്പെടുക.

ദേശീയ കുടുംബ ആനുകൂല്യ പദ്ധതിയുടെ പേര് പ്രധാനമന്ത്രി പരിവാര്‍ ലാഭ് യോജന എന്നായും മാറ്റിയിട്ടുണ്ട്. പദ്ധതികളുടെ പേരുകളിലാണ് ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പേരുമാറ്റം മാത്രം കൊണ്ട് എല്ലാ വിഭാഗം ഗുണഭോക്താക്കളുടെയും പെന്‍ഷന്‍ തുക വര്‍ധിക്കില്ലെന്ന കാര്യവും ശ്രദ്ധിക്കണം.

ഭിന്നശേഷി പെന്‍ഷനില്‍ പ്രധാന മാറ്റങ്ങള്‍

ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയിലാണ് പ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ തീരുമാനപ്രകാരം 80 വയസില്‍ താഴെയുള്ള ഗുണഭോക്താക്കള്‍ക്ക് 375 രൂപയും 80 വയസും അതിന് മുകളിലുള്ളവര്‍ക്ക് 625 രൂപയുമാണ് പ്രതിമാസ ധനസഹായം. പെന്‍ഷന് അര്‍ഹത നേടുന്നതിനുള്ള ഭിന്നശേഷി മാനദണ്ഡത്തിലും മാറ്റമുണ്ട്.

Also Read: 30-ാം വയസിൽ എസ്‌ഐപി തുടങ്ങാം; വിരമിക്കുമ്പോൾ 5 കോടി സമ്പാദിക്കാൻ എത്ര നിക്ഷേപിക്കണം?

നിലവില്‍ 80 ശതമാനമായിരുന്ന ബെഞ്ച്മാര്‍ക്ക് ഭിന്നശേഷി പരിധി 40 ശതമാനമായി കുറച്ചു. ഇതോടെ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ സാധ്യതയുണ്ട്. മറ്റൊരു പ്രധാന മാറ്റം കുറഞ്ഞ പ്രായപരിധി ഒഴിവാക്കിയതാണ്. ഇനി ജനനം മുതല്‍ തന്നെ അര്‍ഹതാ വ്യവസ്ഥകള്‍ പാലിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള പരിഗണന ലഭിക്കും.

വയോജനങ്ങള്‍ക്കും വിധവകള്‍ക്കും പെന്‍ഷന്‍ കൂടുമോ?

വയോജനങ്ങള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി, വിധവാ പെന്‍ഷന്‍ പദ്ധതി, ദേശീയ കുടുംബ ആനുകൂല്യ പദ്ധതി എന്നിവ നിലവിലുള്ള രീതിയില്‍ തുടരാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഈ വിഭാഗങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ തുക പൊതുവായി വര്‍ധിപ്പിച്ചതായി പ്രഖ്യാപനത്തില്‍ പറയുന്നില്ല.

ഗുണഭോക്താക്കള്‍ ഇനി എന്തുചെയ്യണം?

നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും തിരിച്ചറിയല്‍ രേഖകളും മറ്റ് ഗുണഭോക്തൃ വിവരങ്ങളും കൃത്യമായി പുതുക്കി സൂക്ഷിക്കണം. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹതയുണ്ടെന്ന് കരുതുന്ന ഭിന്നശേഷിക്കാര്‍ ബന്ധപ്പെട്ട സാമൂഹികക്ഷേമ വകുപ്പ്, ജില്ലാ ഭരണകൂടം അല്ലെങ്കില്‍ അംഗീകൃത പദ്ധതി ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടണം.

English Summary

The Central Government has approved the continuation of the National Social Assistance Programme until 2030–31 with a total allocation of ₹53,428 crore. New disability pension rules reduce the benchmark disability eligibility threshold from 80% to 40% and remove the minimum age limit, allowing eligible beneficiaries to qualify from birth, subject to applicable conditions.

Loading...
Unable to load recommendations.
Follow Us
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?