മാസം 5000 രൂപ മാറ്റിവെക്കാമോ? 10 വര്‍ഷം കൊണ്ട് 8.5 ലക്ഷം രൂപയിലേറെ ഉണ്ടാക്കാം; പോസ്റ്റ് ഓഫീസ് പദ്ധതിയെ കുറിച്ചറിയാം

Post Office RD Scheme: Turn 5,000 Monthly Savings Into Over 8.5 Lakh: എല്ലാ മാസവും 5000 രൂപ വീതം അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ ആകെ 3 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നത്. നിലവിലെ 6.7 ശതമാനം പലിശനിരക്ക് കണക്കാക്കിയാല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 3.56 ലക്ഷം രൂപ ലഭിക്കും. അതായത് ഏകദേശം 56,000 രൂപ പലിശയായി ലഭിക്കുന്ന തരത്തിലാണ് കണക്ക്.

മാസം 5000 രൂപ മാറ്റിവെക്കാമോ? 10 വര്‍ഷം കൊണ്ട് 8.5 ലക്ഷം രൂപയിലേറെ ഉണ്ടാക്കാം; പോസ്റ്റ് ഓഫീസ് പദ്ധതിയെ കുറിച്ചറിയാം

പ്രതീകാത്മക ചിത്രം

Published: 

03 Sep 2026 | 01:10 PM

വലിയ തുക ഒരുമിച്ച് നിക്ഷേപിക്കാതെ ചെറിയ തുക വീതം മാറ്റിവെച്ച് സമ്പാദ്യം വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തപാല്‍ ഓഫീസിലെ ആവര്‍ത്തന നിക്ഷേപ പദ്ധതി പരിഗണിക്കാം. എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ഈ പദ്ധതി പ്രവര്‍ത്തിക്കുന്നത്. നിലവില്‍ അഞ്ച് വര്‍ഷത്തെ ആവര്‍ത്തന നിക്ഷേപത്തിന് 6.7 ശതമാനം വാര്‍ഷിക പലിശയാണ് ലഭിക്കുന്നത്. പലിശ ത്രൈമാസ അടിസ്ഥാനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതിനാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപിച്ച തുകയ്ക്ക് പുറമെ പലിശയും ലഭിക്കും.

മാസം 5000 രൂപ നിക്ഷേപിച്ചാല്‍

എല്ലാ മാസവും 5000 രൂപ വീതം അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ ആകെ 3 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നത്. നിലവിലെ 6.7 ശതമാനം പലിശനിരക്ക് കണക്കാക്കിയാല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 3.56 ലക്ഷം രൂപ ലഭിക്കും. അതായത് ഏകദേശം 56,000 രൂപ പലിശയായി ലഭിക്കുന്ന തരത്തിലാണ് കണക്ക്.

എന്നാല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായ ശേഷം നിക്ഷേപം തുടരാനുള്ള അവസരവുമുണ്ട്. പദ്ധതി വ്യവസ്ഥകള്‍ പ്രകാരം നിക്ഷേപം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാം. അതുവഴി ദീര്‍ഘകാലത്തേക്ക് സ്ഥിരമായി പണം മാറ്റിവെക്കുന്നവര്‍ക്ക് കൂടുതല്‍ തുക സമാഹരിക്കാന്‍ കഴിയും.

10 വര്‍ഷത്തില്‍ 8.5 ലക്ഷം രൂപയിലേറെ

5000 രൂപ വീതം എല്ലാ മാസവും നിക്ഷേപിച്ച് പദ്ധതി പത്ത് വര്‍ഷത്തേക്ക് തുടരുന്ന സാഹചര്യത്തില്‍ ഏകദേശം 8.5 ലക്ഷം രൂപയിലേറെ സമാഹരിക്കാനാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം 6 ലക്ഷം രൂപയാണ് പത്ത് വര്‍ഷം കൊണ്ട് നിക്ഷേപിക്കുന്ന തുക. ബാക്കിയുള്ള തുക പലിശയിലൂടെയാണ് ലഭിക്കുന്നത്.

Also Read: എഫ്ഡിയോ പോസ്റ്റ് ഓഫീസ് നിക്ഷേപമോ…പണം അതിവേഗത്തില്‍ വളര്‍ത്താന്‍ മികച്ചതേത്?

അതായത് വലിയ തുക ഒരുമിച്ച് കണ്ടെത്തേണ്ട ആവശ്യമില്ലാതെ മാസം 5000 രൂപ വീതം മാറ്റിവെച്ച് ദീര്‍ഘകാല സമ്പാദ്യം കെട്ടിപ്പടുക്കാന്‍ കഴിയും. സ്ഥിരമായ വരുമാനമുള്ളവര്‍ക്കും ചെറിയ തുകയില്‍ നിന്ന് സമ്പാദ്യം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ രീതി പ്രയോജനപ്പെടുത്താം.

എത്ര തുകയില്‍ തുടങ്ങാം?

തപാല്‍ ഓഫീസിലെ ആവര്‍ത്തന നിക്ഷേപ അക്കൗണ്ട് 100 രൂപ മുതല്‍ ആരംഭിക്കാം. തുടര്‍ന്നുള്ള നിക്ഷേപങ്ങള്‍ 10 രൂപയുടെ ഗുണിതങ്ങളായിരിക്കണം. നിക്ഷേപത്തിന് പരമാവധി പരിധിയില്ല. അതിനാല്‍ വരുമാനത്തിനനുസരിച്ച് മാസംതോറും മാറ്റിവെക്കാവുന്ന തുക തിരഞ്ഞെടുക്കാം.

English Summary

Post Office RD is a savings option that allows investors to deposit a fixed amount every month. Investing 5,000 monthly can help build a corpus of more than 8.5 lakh over a longer period, depending on the applicable interest rate. The scheme offers a disciplined way to grow savings without investing a large amount at once. Investors should check the current interest rate and scheme rules before starting.

Loading...
Unable to load recommendations.
Follow Us
ഒരു ഗ്രാം സ്വര്‍ണത്തിന് 67,000 രൂപ; വില കേട്ട് ഞെട്ടരുത്‌
ഒറ്റ ചാർജിൽ 145 KM - ടിവിഎസ് ഐ ക്യൂബ് മില്ല്യൺ ആർ
ജന്മാഷ്ടമിക്ക് വീട്ടിൽ എളുപ്പത്തിൽ വരയ്ക്കാവുന്ന രംഗോലി ഡിസൈനുകൾ
തളരരുത് രാമൻ കുട്ടീ തളരരുത്! റബർ വില ഇടിഞ്ഞു
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്