Post Office RD scheme: മാസം 6,000 രൂപ നിക്ഷേപിച്ചാൽ 4.28 ലക്ഷത്തിലധികം നേടാം! എങ്ങനെ?

Post Office RD Scheme 2026: പോസ്റ്റ് ഓഫീസ് ആർ.ഡി. സ്കീമിന് 6.7% വാർഷിക പലിശയാണ് ലഭിക്കുന്നത്. ഈ പലിശ കണക്കാക്കുന്നത് ക്വാർട്ടർലി കോമ്പൗണ്ടിങ് അടിസ്ഥാനത്തിലാണ്. അതായത് ഓരോ മൂന്ന് മാസത്തിലൊരിക്കൽ പലിശ തുകയ്ക്കുമേൽ വീണ്ടും പലിശ കണക്കാക്കപ്പെടുന്നതിനാൽ കാലാവധി പൂർത്തിയാകുമ്പോൾ മികച്ചൊരു ലാഭം ലഭിക്കുന്നു.

Post Office RD scheme: മാസം 6,000 രൂപ നിക്ഷേപിച്ചാൽ 4.28 ലക്ഷത്തിലധികം നേടാം! എങ്ങനെ?

പ്രതീകാത്മക ചിത്രം

Updated On: 

18 Oct 2026 | 09:27 PM

ഇന്ന് പണം സമ്പാദിക്കുന്നതിനോടൊപ്പം പ്രധാനമാണ് സാമ്പത്തിക സുരക്ഷിതത്വവും. അനാവശ്യ ചെലവുകൾ ഒഴിവാക്കി ഭാവിയിലേക്ക് പണം സ്വരൂപിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ, സുരക്ഷിതവുമായ നിക്ഷേപ മാർഗ്ഗങ്ങൾ തേടുന്നവർക്ക് ഏറ്റവും അനുയോജ്യമായ കേന്ദ്ര സർക്കാർ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡിപ്പോസിറ്റ് (Post Office RD). ഷെയർ മാർക്കറ്റിലെ നഷ്ടസാധ്യതകളെക്കുറിച്ച് ആശങ്കപ്പെടാതെ, കൃത്യമായ മാസത്തവണകളിലൂടെ വലിയൊരു തുക സമ്പാദിക്കാൻ ഈ പദ്ധതി സഹായിക്കുന്നു.

പോസ്റ്റ് ഓഫീസ് റിക്കറിങ് ഡിപ്പോസിറ്റ്

പോസ്റ്റ് ഓഫീസ് റിക്കറിങ് ഡിപ്പോസിറ്റ് സ്കീം (Post Office Recurring Deposit Scheme) എന്നത് സർക്കാരിന്റെ ചെറുകിട സമ്പാദ്യ പദ്ധതിയുടെ കീഴിൽ ഇന്ത്യ പോസ്റ്റ് വഴി വാഗ്ദാനം ചെയ്യുന്ന ഒരു നിക്ഷേപ പദ്ധതിയാണ്. ഒറ്റത്തവണയായി വലിയൊരു തുക നിക്ഷേപിക്കേണ്ട ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിന്ന് വ്യത്യസ്തമായി, എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കാൻ റിക്കറിങ് ഡിപ്പോസിറ്റ് അക്കൗണ്ട് സൗകര്യമൊരുക്കുന്നു.

ഇന്ത്യൻ സർക്കാരിന്റെ പൂർണ്ണ പിന്തുണയുള്ള പദ്ധതിയായതിനാൽ നിങ്ങളുടെ നിക്ഷേപത്തിന് പൂർണ സുരക്ഷിതത്വം ഇവ ഉറപ്പുനൽകുന്നു. അതുപോലെ, വിപണിയിലെ ചാഞ്ചാട്ടങ്ങളും ബാധിക്കില്ല. നിലവിൽ പോസ്റ്റ് ഓഫീസ് ആർ.ഡി. സ്കീമിന് 6.7% വാർഷിക പലിശയാണ് ലഭിക്കുന്നത്. ഈ പലിശ കണക്കാക്കുന്നത് ക്വാർട്ടർലി കോമ്പൗണ്ടിങ് അടിസ്ഥാനത്തിലാണ്. അതായത് ഓരോ മൂന്ന് മാസത്തിലൊരിക്കൽ പലിശ തുകയ്ക്കുമേൽ വീണ്ടും പലിശ കണക്കാക്കപ്പെടുന്നതിനാൽ കാലാവധി പൂർത്തിയാകുമ്പോൾ മികച്ചൊരു ലാഭം ലഭിക്കുന്നു.

ALSO READ: പിഎഫ് ഫയലിങ് തീയതി നീട്ടി; ജീവനക്കാർ അറിയേണ്ടതെല്ലാം

ഈ പദ്ധതിയിൽ പ്രതിമാസം കുറഞ്ഞത് 100 രൂപ മുതൽ നിക്ഷേപിച്ചു തുടങ്ങാം. പരമാവധി നിക്ഷേപത്തിന് പരിധികളില്ല. തുടർച്ചയായി 12 മാസത്തെ ഗഡുക്കൾ അടച്ചുകഴിഞ്ഞാൽ, അക്കൗണ്ടിലുള്ള തുകയുടെ 50% വരെ വായ്പയായി എടുക്കാവുന്നതാണ്. അടിയന്തര ആവശ്യങ്ങൾ വരുമ്പോൾ അക്കൗണ്ട് തുടങ്ങി 3 വർഷം പൂർത്തിയായാൽ കാലാവധിക്ക് മുമ്പ് തന്നെ തുക പിൻവലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഒന്നിലധികം പേർ ചേർന്ന് ജോയിന്റ് അക്കൗണ്ടുകളോ, 10 വയസ്സിന് മുകളിലുള്ള കുട്ടികളുടെ പേരിൽ ഗാർഡിയന്റെ മേൽനോട്ടത്തിൽ അക്കൗണ്ടുകളോ തുറക്കാനും സാധിക്കും.

4.28 ലക്ഷത്തിലധികം നേടാവുന്നതെങ്ങനെ?

ഒരാൾ പോസ്റ്റ് ഓഫീസ് ആർ.ഡി അക്കൗണ്ടിൽ 60 മാസം 6,000 രൂപ വീതം നിക്ഷേപിക്കുന്നുവെന്ന് കരുതുക. അഞ്ച് വർഷത്തിനുള്ളിൽ നിക്ഷേപകൻ 60 മാസത്തവണകളായി തുക അടയ്ക്കുന്നു. ഈ കാലയളവിൽ അടയ്ക്കുന്ന ആകെ പ്രിൻസിപ്പൽ തുക 3,60,000 രൂപയായിരിക്കും. 6.7% വാർഷിക പലിശ നിരക്കും റിപ്പോർട്ടിൽ നൽകിയിട്ടുള്ള കാലാവധി പൂർത്തിയാകുമ്പോഴുള്ള കണക്കുകളും അടിസ്ഥാനമാക്കി നോക്കിയാൽ, ആകെ ലഭിക്കുന്ന തുക ഏകദേശം 4,28,185 രൂപയായി ഉയരാം.

English Summary:

Post Office Recurring Deposit Scheme 2026 offers a simple and secure way to build savings through regular monthly investments. By depositing Rs 6,000 every month for five years, investors can accumulate approximately Rs 4.28 lakh at an annual interest rate of 6.7%, compounded quarterly.

Loading...
Unable to load recommendations.
Follow Us
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?