Retirement Age: വിരമിക്കല്‍ പ്രായം ഉയര്‍ത്തല്‍ യുവാക്കളുടെ കഞ്ഞിയില്‍ പാറ്റയിടും; സംഭവിക്കാന്‍ പോകുന്നത്
Retirement Age Increase in India: രാജ്യത്തെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണത്തിലുള്ള വര്‍ധനവ്, പരിചയ സമ്പന്നരായ തൊഴിലാളികളെ കൂടുതല്‍ കാലം സര്‍വീസില്‍ നിലനിര്‍ത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ പോകുന്നത്.

പ്രതീകാത്മക ചിത്രം
ഇന്ത്യയില്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ 60 ല്‍ നിന്നും 67 വയസിലേക്ക് വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്നാണ് ആവശ്യം. രാജ്യത്തെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണത്തിലുള്ള വര്‍ധനവ്, പരിചയ സമ്പന്നരായ തൊഴിലാളികളെ കൂടുതല്‍ കാലം സര്‍വീസില്‍ നിലനിര്‍ത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ പോകുന്നത്. എന്നാല്‍ ഇത് ഒരുവശത്ത് ഉപകാരപ്പെടുമെങ്കിലും മറ്റൊരു വശത്ത് രാജ്യത്തെ യുവാക്കള്‍ക്ക് സൃഷ്ടിക്കാന്‍ പോകുന്നത് വെല്ലുവിളികളാണ്.
അവസരം കുറയ്ക്കും
വിരമിക്കല്‍ പ്രായം ഉയരുന്നത് വഴി നിലവിലെ ജീവനക്കാര്‍ കൂടുതല്‍ കാലം ജോലിയില്‍ തുടരുന്നതിന് വഴിവെക്കും. അതിനാല്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടില്ല. ഇത് അഭ്യസ്ഥവിദ്യരായ യുവാക്കളുടെ തൊഴില്‍ ലഭ്യത കുറയാന്‍ വഴിയൊരുക്കും.
ശമ്പളം
പ്രായമുള്ളയാളുകള്‍ ഏറെ കാലം ജോലിയില്‍ തുടരുന്നത് പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് കുറഞ്ഞ വേതനം ലഭിക്കാനും കാരണമാകും. കൃത്യമായ വേതന വര്‍ധനവും ചിലപ്പോള്‍ ഉണ്ടാകാനിടയില്ല.
Also Read: Retirement Age: വിരമിക്കല്‍ പ്രായം കേരളത്തിലും മാറും? 60 വയസില്‍ പെന്‍ഷനാകാന്‍ സാധ്യതയില്ല
സ്ഥാനക്കയറ്റം
ദീര്‍ഘനാളായി സര്‍വീസിലുള്ളവര്‍ ഉണ്ടായിരിക്കുമ്പോള്‍ യുവാക്കള്‍ക്ക് പ്രൊമോഷന്‍, ശമ്പള വര്‍ധനവ് തുടങ്ങിയവയ്ക്കുള്ള സാധ്യതകളും കുറയും.
സാമ്പത്തിക അസമത്വം
വിരമിക്കല്‍ പ്രായം ഉയരുന്നത് വഴി ധനസഹായം, ശമ്പള പരിഷ്‌കരണം, പെന്‍ഷന്‍ തുടങ്ങിയ മേഖലകളിലും പ്രതിസന്ധി നേരിടേണ്ടതായി വന്നേക്കാം. ഇതിന് പുറമെ തൊഴില്‍ മേഖലയില്‍ നിന്ന് യുവാക്കളെ അകറ്റിനിര്‍ത്തുന്നത് രാജ്യത്തിന്റെ വളര്‍ച്ചയിലുള്ള അവരുടെ പങ്ക് കുറയ്ക്കുകയും ചെയ്യും.