Retirement Age: വിരമിക്കല്‍ പ്രായം കേരളത്തിലും മാറും? 60 വയസില്‍ പെന്‍ഷനാകാന്‍ സാധ്യതയില്ല

Kerala Retirement Age Hike: കേരളത്തിലും വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. നിലവില്‍ എത്ര വയസുവരെ കേരളത്തിലെ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ജോലി ചെയ്യാനാകുമെന്ന് പരിശോധിക്കാം.

Retirement Age: വിരമിക്കല്‍ പ്രായം കേരളത്തിലും മാറും? 60 വയസില്‍ പെന്‍ഷനാകാന്‍ സാധ്യതയില്ല

പ്രതീകാത്മക ചിത്രം

Updated On: 

07 Feb 2026 | 11:06 AM

രാജ്യവ്യാപകമായി വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണ്. 60നും 65 നും ഇടയിലേക്ക് വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്നാണ് ആവശ്യമുയരുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ ചര്‍ച്ചകള്‍ ശക്തമാണ്. പെന്‍ഷന്‍ തുക കൊണ്ട് ആവശ്യങ്ങള്‍ നിറവേറ്റുന്നതിലെ ബുദ്ധിമുട്ട്, തൊഴില്‍ ശക്തി വര്‍ധിപ്പിക്കുക തുടങ്ങി വിവിധ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ നീക്കം നടക്കുന്നത്.

കേരളത്തിലും വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. നിലവില്‍ എത്ര വയസുവരെ കേരളത്തിലെ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ജോലി ചെയ്യാനാകുമെന്ന് പരിശോധിക്കാം.

സര്‍ക്കാര്‍ ജീവനക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 60 വയസ് ആണ് വിരമിക്കല്‍ പ്രായം. എന്നാല്‍ ചില വിഭാഗങ്ങളില്‍ 65 വയസ് വരെയും സര്‍വീസ് കാലയളവ് നീളുന്നു. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ 58നും 60 നുമിടയിലാണ് വിരമിക്കല്‍ പ്രായം.

കേരളത്തിലെ സബ്‌സിഡയറി അല്ലെങ്കില്‍ സ്വകാര്യ ബോര്‍ഡുകള്‍ തുടങ്ങിയ ബാങ്ക് ജീവനക്കാര്‍ക്കും 60 വയസ് തന്നെയാണ് വിരമിക്കല്‍ പ്രായം. സര്‍ക്കാര്‍ പബ്ലിക് സര്‍വീസ് യൂണിറ്റുകളില്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 62 വയസ് വരെയും സര്‍വീസ് നീട്ടാറുണ്ട്.

സ്വകാര്യ സ്ഥാപനങ്ങള്‍

സ്വകാര്യ സ്ഥാപനങ്ങില്‍ പലപ്പോഴും വിരമിക്കല്‍ പ്രായം എന്നതില്ല. മിഡ് ലെവല്‍ മാനജേര്‍മാര്‍ക്ക് 65 വയസ് വരെയെല്ലാം സര്‍വീസുണ്ടാകാറുണ്ട്. സെറ്റില്‍മെന്റും പെന്‍ഷനുമെല്ലാം ഓരോ കമ്പനിയുടെയും പോളിസിക്ക് അനുസരിച്ചാണ്. ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികള്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലയില്‍ 60 വയസ് എന്ന വിരമിക്കല്‍ പ്രായം നിലവിലുണ്ട്. എന്നാല്‍ നിര്‍ബന്ധിത വിരമിക്കല്‍ പ്രായം ഇവിടങ്ങളില്‍ ഇല്ലെന്നതാണ് പ്രത്യേകത.

Also Read: Retirement Age: 2026ല്‍ വിരമിക്കല്‍ പ്രായം ഉയരും; രാജ്യവ്യാപകമായി മാറ്റം പ്രാബല്യത്തിലേക്ക്

പ്രായം ഉയരുമോ?

വര്‍ധിച്ചുവരുന്ന സാമ്പത്തിക ആവശ്യങ്ങള്‍, ആയുര്‍ദൈര്‍ഘ്യം, ജനസംഖ്യ തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിച്ച് പെന്‍ഷന്‍ പ്രായം 60ന് മുകളിലേക്ക് ഉയര്‍ത്തണമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്. തൊഴില്‍ മേഖലയിലെ പങ്കാളിത്തം ഉറപ്പാക്കാനും സര്‍ക്കാരിന്റെ പെന്‍ഷന്‍ ബാധ്യത കുറയ്ക്കാനും ഇത് നിര്‍ണായകമാണെന്നാണ് നിര്‍ദേശം.

കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രായമായവരുടെ എണ്ണം വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സാമ്പത്തിക സ്ഥിരതയ്ക്ക് സഹായിക്കും. പെന്‍ഷന്‍, ചികിത്സാ ചെലവുകള്‍ എന്നിവയ്ക്കായി സംസ്ഥാനം കൂടുതല്‍ പണം നീക്കിവെക്കേണ്ടി വരുന്നത് ഒഴിവാക്കാനും ഇതുവഴി സാധിക്കുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം