Stock Market: ഓഹരി വിപണിയിൽ മുന്നേറ്റമോ തളർച്ചയോ?; തിങ്കളാഴ്ചത്തെ ട്രെൻഡ് നിർണയിക്കുന്ന ഘടകങ്ങൾ
Indian stock Market Monday: വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും കഴിഞ്ഞ വ്യാപാര ദിനത്തിൽ മികച്ച നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബോണ്ട് യീൽഡും വിദേശ സ്ഥാപന നിക്ഷേപകരുടെ നീക്കങ്ങളും വിപണിയിൽ പ്രതിഫലിക്കും. ഈ പശ്ചാത്തലത്തിൽ നാളത്തെ വിപണിയിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ഓഹരികൾ ഏതൊക്കെയാണെന്ന് പരിശോധിച്ചാലോ...

പ്രതീകാത്മക ചിത്രം
കഴിഞ്ഞ ആഴ്ചകളിലെ തുടർച്ചയായ ഇടിവുകൾക്ക് വിരാമമിട്ട്, മുൻ വ്യാപാര ദിനത്തിൽ വിപണി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും കഴിഞ്ഞ വ്യാപാര ദിനത്തിൽ മികച്ച നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ഈ പശ്ചാത്തലത്തിൽ നാളത്തെ വിപണിയിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ഓഹരികൾ ഏതൊക്കെയാണെന്ന് പരിശോധിച്ചാലോ…
ടിസിഎസ്
കമ്പനിയുടെ സാമ്പത്തിക ഫലങ്ങളും ക്വാർട്ടർ പ്രകടനങ്ങളും പുറത്തുവന്നതിനു പിന്നാലെ ഐടി സെക്ടറിലെ ഓഹരികൾ ശ്രദ്ധനേടുകയാണ്. എഐ വഴിയുള്ള വരുമാന വളർച്ചയും അന്താരാഷ്ട്ര ബിസിനസ്സിലെ മുന്നേറ്റവുമാണ് ടിസിഎസിന് കരുത്താകുന്നത്.
ട്രെന്റ്
കഴിഞ്ഞ വ്യാപാര ദിനത്തിൽ മികച്ച വിൽപ്പന വളർച്ചയുടെ പിൻബലത്തിൽ ട്രെന്റ് ഓഹരികൾ കുതിച്ചുയർന്നിരുന്നു. ഈ മുന്നേറ്റം നാളെയും തുടരുമോ അതോ പ്രോഫിറ്റ് ബുക്കിംഗ് നടക്കുമോ എന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്.
സൺ ഫാർമ
ഒക്ടോബർ 12-ന് കമ്പനിയുടെ ബോർഡ് യോഗം ചേരുന്നുണ്ട്. ലിസ്റ്റഡ് ആയ, സെക്യൂർഡ്/അൺസെക്യൂർഡ് കടപ്പത്രങ്ങൾ (NCDs) ഇഷ്യൂ ചെയ്യുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്യുകയും അനുമതി നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഓഹരിയിൽ വലിയ ചലനങ്ങളുണ്ടാക്കിയേക്കാം.
ALSO READ: മിനിമം ശമ്പളം 69,000, പെൻഷൻ 34,470 രൂപ! എട്ടാം ശമ്പള കമ്മീഷൻ ഫാമിലി യൂണിറ്റിൽ തീരുമാനമെന്ത്?
ടാറ്റ സ്റ്റീൽ
സെപ്റ്റംബർ പാദത്തിലെ ഉത്പാദന കണക്കുകളും ഡെലിവറി വിവരങ്ങളും പുറത്തുവന്നതോടെ ടാറ്റ സ്റ്റീൽ ഓഹരികൾ നിക്ഷേപകരുടെ നിരീക്ഷണത്തിലാണ്. ആഗോളതലത്തിലെ ഉരുക്ക് വിലയും വ്യവസായ രംഗത്തെ ട്രെൻഡുകളും ഓഹരിയുടെ പ്രകടനത്തെ സ്വാധീനിക്കും.
മഹേന്ദ്ര ആൻഡ് മഹേന്ദ്ര
ഓട്ടോമൊബൈൽ സെക്ടറിലെ ഡിമാൻഡ്, വാഹന വിൽപ്പനയുടെ കണക്കുകൾ, ഉത്പാദനച്ചെലവ് എന്നിവ കണക്കിലെടുത്ത് എം ആൻഡ് എം ഓഹരികളും വിപണിയുടെ ശ്രദ്ധയിലുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക്
പ്രധാന പ്രൈവറ്റ് ബാങ്കിംഗ് ഓഹരി എന്ന നിലയിൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ പ്രകടനം വിപണി ഉറ്റുനോക്കുന്നു. നിക്ഷേപ വളർച്ച, വായ്പാ ആവശ്യം, ബാങ്കിംഗ് മേഖലയിലെ പൊതുവായ ട്രെൻഡുകൾ എന്നിവ ഓഹരിക്ക് നിർണ്ണായകമാണ്.
വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
ഗൾഫ് മേഖലയിലെ സംഘർഷങ്ങളും എണ്ണവിലയിലുള്ള മാറ്റങ്ങളും ഇന്ത്യൻ വിപണിയെയും പണപ്പെരുപ്പത്തെയും സ്വാധീനിച്ചേക്കാം. അതുപോലെ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബോണ്ട് യീൽഡും വിദേശ സ്ഥാപന നിക്ഷേപകരുടെ നീക്കങ്ങളും വിപണിയിൽ പ്രതിഫലിക്കും.
നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ റിസ്കുകൾ നിറഞ്ഞതായതിനാൽ, നിക്ഷേപിക്കുന്നതിന് മുമ്പ് നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായം തേടുക.
English Summary:
The Indian stock market is expected to remain focused on key corporate developments when trading resumes on Monday, October 12, 2026. Major stocks to watch include Tata Consultancy Services, Trent, Sun Pharmaceutical Industries, Tata Steel, Mahindra & Mahindra, HDFC Bank and Adani Enterprises.