പങ്കാളിക്ക് സ്വത്തുക്കള്‍ സമ്മാനമായി നല്‍കുകയാണോ? നികുതിയിലും ശ്രദ്ധയാവാം

What is Clubbing of Income Rule: സ്വത്ത് കൈമാറ്റം ചെയ്തതിന് ശേഷം അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം സമ്മാനം നല്‍കിയ ആളുടെ വരുമാനമായി കണക്കാക്കുന്നതാണ് ക്ലബ്ബിങ് ഓഫ് ഇന്‍കം റൂള്‍. ഉദാഹരണമായി, ഒരാള്‍ ഭാര്യയ്ക്ക് സമ്മാനമായി ഒരു വീട് നല്‍കി, ഭാര്യ അത് വാടകയ്ക്ക് നല്‍കി വരുമാനം ഉണ്ടാക്കുന്നു. എന്നാല്‍ നിയമപ്രകാരം ഭാര്യ നികുതി നല്‍കേണ്ടതില്ല

പങ്കാളിക്ക് സ്വത്തുക്കള്‍ സമ്മാനമായി നല്‍കുകയാണോ? നികുതിയിലും ശ്രദ്ധയാവാം

പ്രതീകാത്മക ചിത്രം

Updated On: 

24 Mar 2026 | 07:27 PM

പങ്കാളികള്‍ പരസ്പരം വിലയേറിയ സമ്മാനങ്ങള്‍ കൈമാറാറുണ്ട്. ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ആക്‌സസറികള്‍ ചിലപ്പോഴത് സ്വത്തുവകകള്‍, അങ്ങനെ എന്തുമാകാം. സമ്മാനങ്ങള്‍ കൈമാറുന്നവരാരും നികുതിയെ കുറിച്ച് ചിന്തിക്കാറില്ല. പങ്കാളിക്ക് സ്വത്ത് സമ്മാനമായി നല്‍കുമ്പോള്‍ നികുതി ഉണ്ടായിരിക്കുമെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? ഇല്ലെങ്കില്‍ ദാ ഇന്ന് തന്നെ പഠിച്ചോളൂ.

പങ്കാളിക്ക് സ്വത്ത് നല്‍കിയാലും നികുതിയ?

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 64(1)(iv) പ്രകാരം പങ്കാളിക്ക് നല്‍കിയ സ്വത്തില്‍ നിന്ന് വരുമാനം ലഭിക്കുകയാണെങ്കില്‍ അത് ആരാണോ നല്‍കിയത് അയാളുടെ വരുമാനമായി കണക്കാക്കുന്നു. സമ്മാനം സ്വീകരിക്കുന്നയാളില്‍ നിന്ന് നേരിട്ട് നികുതി സ്വീകരിക്കില്ല.

ക്ലബ്ബിങ് ഓഫ് ഇന്‍കം റൂള്‍

സ്വത്ത് കൈമാറ്റം ചെയ്തതിന് ശേഷം അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം സമ്മാനം നല്‍കിയ ആളുടെ വരുമാനമായി കണക്കാക്കുന്നതാണ് ക്ലബ്ബിങ് ഓഫ് ഇന്‍കം റൂള്‍. ഉദാഹരണമായി, ഒരാള്‍ ഭാര്യയ്ക്ക് സമ്മാനമായി ഒരു വീട് നല്‍കി, ഭാര്യ അത് വാടകയ്ക്ക് നല്‍കി വരുമാനം ഉണ്ടാക്കുന്നു. എന്നാല്‍ നിയമപ്രകാരം ഭാര്യ നികുതി നല്‍കേണ്ടതില്ല, സമ്മാനം നല്‍കിയ ഭര്‍ത്താവ് തന്നെയാണ് നികുതി നല്‍കേണ്ടത്.

സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ചാര്‍ജും

സ്വത്ത് കൈമാറുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ചാര്‍ജും നിര്‍ബന്ധമായി നല്‍കിയിരിക്കണം. സ്വത്തിന് നികുതിയില്ലെങ്കിലും ഇതെല്ലാം അടയ്ക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്.

Also Read: Post Office Schemes: സത്രീകൾക്ക് ലക്ഷങ്ങൾ വരെ സമ്പാദിക്കാം, മികച്ച പോസ്റ്റ് ഓഫീസ് പദ്ധതികള്‍ ഇതാ

നികുതി ഒഴിവാക്കാന്‍ എന്തുചെയ്യാം?

ഗിഫ്റ്റ് ഡീഡ്

സ്വത്ത് കൈമാറ്റം ചെയ്യുമ്പോള്‍ ഗിഫ്റ്റ് ഡീഡ് തയാറാക്കി രജിസ്റ്റര്‍ ചെയ്യാം. ഇത് നിയമപരമായ സുരക്ഷ ലഭിക്കുന്നതിന് സഹായിക്കും.

വരുമാന ഉറവിടം

സമ്മാനം നല്‍കിയ വ്യക്തിയുടെ അല്ലെങ്കില്‍ സമ്മാനം വാങ്ങാന്‍ ഉപയോഗിച്ച പണത്തിന്റെ ഉറവിടം വ്യക്തമാക്കുക. ബാങ്ക് ട്രാന്‍സ്ഫര്‍ വഴി പണം നല്‍കുന്നതാണ് സുരക്ഷിതം.

Follow Us
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
മണ്‍സൂണില്‍ മലപ്പുറത്ത് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ടുകള്‍
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല