Calicut University: കാലിക്കറ്റ് സർവകലാശാല ഒക്ടോബർ 23-ലെ പരീക്ഷകൾ മാറ്റിവച്ചു

Calicut University postponed examinations: സാങ്കേതിക തടസ്സങ്ങളെ തുടർന്ന് കാലിക്കറ്റ് സർവ​കലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അ‌റിയിപ്പ്. അതേ സമയം നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇന്റേണൽ, പ്രാക്റ്റിക്കൽ, വൈവ വോസി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Calicut University: കാലിക്കറ്റ് സർവകലാശാല ഒക്ടോബർ 23-ലെ പരീക്ഷകൾ മാറ്റിവച്ചു

Calicut University Postponed Examinations

Updated On: 

23 Oct 2026 | 12:13 AM

കോഴിക്കോട്: കാലാവസ്ഥാസംബന്ധമായ പ്രശ്നങ്ങൾ മൂലം നേരിട്ട സാങ്കേതിക തടസ്സങ്ങളെ തുടർന്ന് കാലിക്കറ്റ് സർവ​കലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അ‌റിയിപ്പ്. അതേ സമയം നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇന്റേണൽ, പ്രാക്റ്റിക്കൽ, വൈവ വോസി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ദിവസങ്ങളിലെ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തപ്പെടുമെന്നും രജിസ്ട്രാർ അറിയിച്ചു.

സിഎ ഇന്റർമീഡിയറ്റ് ഫലം പ്രസിദ്ധീകരിച്ചു

ഐസിഎഐ സിഎ ഇന്റർമീഡിയറ്റ് സെപ്റ്റംബർ 2026 പരീക്ഷാഫലം പുറത്തുവിട്ടു. ആകെ 14,818 ഉദ്യോഗാർഥികളാണ് ഇത്തവണ പരീക്ഷയിൽ വിജയിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ.) ഔദ്യോഗിക വെബ്‌സൈറ്റായ caresults.icai.org-ലൂടെ ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാം. ഗ്രൂപ്പ് I-ൽ 23.14 ശതമാനവും ഗ്രൂപ്പ് II-ൽ 18.92 ശതമാനവുമാണ് വിജയം.

Also Read: മിലിട്ടറി സ്കൂളും സൈനിക് സ്കൂളും തമ്മിലുള്ള വ്യത്യാസം എന്ത്? പ്രവേശന പരീക്ഷയും ഫീസും അറിയാം

രണ്ട് ഗ്രൂപ്പുകളും ഒരുമിച്ച് എഴുതിയവരിൽ 13.21 ശതമാനം പേർ വിജയം നേടി. ഗ്രൂപ്പ് I-ൽ പങ്കെടുത്ത 1,00,301 പേരിൽ 23,210 പേരും ഗ്രൂപ്പ് II എഴുതിയ 68,400 പേരിൽ 12,938 പേരും വിജയിച്ചു. രണ്ട് ഗ്രൂപ്പുകളും എഴുതിയ 38,339 പേരിൽ 5,066 പേരാണ് പാസായത്.

മുംബൈയിൽ നിന്നുള്ള നീൽ രാജേഷ് ഷാ, നാസിക്കിൽ നിന്നുള്ള സാക്ഷി ചന്ദക് എന്നിവർ 600-ൽ 502 മാർക്ക് (83.67%) നേടി അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് പങ്കിട്ടു. ചെന്നൈയിൽ നിന്നുള്ള ശ്രുതി വി 492 മാർക്കോടെ (82%) രണ്ടാം റാങ്കും സുറത്തിൽ നിന്നുള്ള പ്രേം അഗർവാൾ 490 മാർക്കോടെ (81.67%) മൂന്നാം റാങ്കും കരസ്ഥമാക്കി. വിജയിച്ച ഉദ്യോഗാർഥികൾക്ക് സിഎ ഫൈനൽ ഘട്ടത്തിലേക്ക് പ്രവേശിക്കാം.

ഫലം എങ്ങനെ ഓ​ൺ​ലൈനായി പരിശോധിക്കാം?

caresults.icai.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. തുടർന്ന് ഹോംപേജിലുള്ള ‘ICAI CA Inter Result 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ശേഷം രജിസ്ട്രേഷൻ നമ്പറും റോൾ നമ്പറും നൽകുക. തുടർന്ന് സ്ക്രീനിൽ കാണുന്ന ക്യാപ്ച കോഡ് നൽകി Submit -ൽ ക്ലിക്ക് ചെയ്യുക. അ‌പ്പോൾ സ്കോർകാർഡ് സ്ക്രീനിൽ തെളിയും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതാണ്.

English Summary

Due to technical issues, the University of Calicut has announced the postponement of all examinations that were scheduled for October 23. However, internal, practical, and viva voce examinations scheduled for tomorrow will remain unchanged. The revised dates for the postponed examinations will be announced later.

Loading...
Unable to load recommendations.
Follow Us
Related Stories
Military School vs Sainik School: മിലിട്ടറി സ്കൂളും സൈനിക് സ്കൂളും തമ്മിലുള്ള വ്യത്യാസം എന്ത്? പ്രവേശന പരീക്ഷയും ഫീസും അറിയാം
KEAM 2026: എംബിബിഎസ്, ബിഡിഎസ് സ്‌ട്രേ വേക്കന്‍സി താല്‍ക്കാലിക അലോട്ട്‌മെന്റ് പുറത്ത്‌; പരാതികള്‍ അറിയിക്കാം
NAM Kerala Jobs 2026: ഏഴാം ക്ലാസ് പാസായവര്‍ മുതൽ ബിരുദധാരികൾക്ക് വരെ അവസരം; ആയുഷ് മിഷൻ കേരളയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
SBI SCO Recruitment 2026: എസ്ബിഐയിൽ ടെക് അസിസ്റ്റന്റ്, AI എക്സ്പെർട്ട് തസ്തികകളിൽ ഒഴിവുകൾ; വിവരങ്ങളറിയാം
UCO Bank Apprentice 2026: യൂക്കോ ബാങ്കില്‍ 530 അപ്രന്റീസ് ഒഴിവുകള്‍; കേരളത്തിലും അവസരം; ഓണ്‍ലൈനായി അപേക്ഷിക്കാം
Work From Home Jobs: ദിവസവും ഒരു മണിക്കൂർ മതി, വീട്ടിലിരുന്ന് അധിക വരുമാനം നേടാം
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
വർക്കൗട്ടിന് ശേഷം മീൻ കഴിച്ചാലുള്ള മാറ്റം നിങ്ങളെ ഞെട്ടിക്കും!
ഇരുമ്പിന്റെ കുറവ് തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി