Calicut University FYUGP 2026: ബിരുദ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; എങ്ങനെ അഡ്മിഷന്‍ നേടാം?

Calicut University Degree Allotment 2026-27: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2026-27 വര്‍ഷത്തെ ബിരുദ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ടു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസ് അടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. എസ്‌സി, എസ്ടി, ഒഇസി, ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് 155 രൂപയാണ് ഫീസ്. മറ്റുള്ളവര്‍ 610 രൂപ നല്‍കണം.

Calicut University FYUGP 2026: ബിരുദ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; എങ്ങനെ അഡ്മിഷന്‍ നേടാം?

Calicut University

Updated On: 

23 Jun 2026 | 02:20 PM

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2026-27 വര്‍ഷത്തെ ബിരുദ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ടു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസ് അടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. എസ്‌സി, എസ്ടി, ഒഇസി, ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് 155 രൂപയാണ് ഫീസ്. മറ്റുള്ളവര്‍ 610 രൂപ നല്‍കണം. https://admission.uoc.ac.in/ എന്ന വെബ്‌സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ വഴി അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസ് അടയ്ക്കണം. ഇതിനു ശേഷം സ്റ്റുഡന്റ് ലോഗിനില്‍ ഫീ റെസിപ്റ്റ് ഉണ്ടെന്ന് (സ്റ്റുഡന്റ് ലോഗിൻ > ചലാൻ റെസിപ്റ്റ്> മാന്‍ഡേറ്ററി ഫീ റെസിപ്റ്റ്) ഉറപ്പാക്കണം.

ഫീ റെസിപ്റ്റ് ലഭ്യമായ വിദ്യാര്‍ത്ഥികളെ മാത്രമേ തുടര്‍ അലോട്ട്‌മെന്റുകളിലേക്ക് പരിഗണിക്കൂ. ജൂണ്‍ 26-ന് വൈകിട്ട് അഞ്ച് മണി വരെ മാന്‍ഡേറ്ററി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് ലഭ്യമാകും. പേയ്‌മെന്റ് അപ്‌ഡേഷന് പരാജയ സാധ്യത കൂടുതലായതിനാല്‍ യുപിഐ പേയ്‌മെന്റുകള്‍ക്ക് പകരം നെറ്റ് ബാങ്കിങ് സംവിധാനം പരമാവധി ഉപയോഗിക്കണണമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശിച്ചു.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസ് അടയ്ക്കണം. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ ഫീസ് അടച്ചില്ലെങ്കില്‍ അലോട്ട്‌മെന്റ് നഷ്ടമാകും. ഇത്തരം വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളിലേക്കും പരിഗണിക്കില്ല.

Also Read: Kerala Plus One Admission 2026: പ്ലസ് വൺ മൂന്നാം അലോട്ട്മെൻ്റ് എന്ന്? അതിന് മുമ്പ് ചെയ്യേണ്ടത്

ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ജൂണ്‍ 22 മുതല്‍ 24-ന് വൈകിട്ട് അഞ്ച് വരെ സ്റ്റുഡന്റ് ലോഗിനില്‍ അനുവദിച്ചിട്ടുള്ള എഡിറ്റിങ് സൗകര്യം ഉപയോഗിച്ച് ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കണം.

റദ്ദാക്കിയില്ലെങ്കില്‍, ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് തുടര്‍ന്ന് അലോട്ട്‌മെന്റ് ലഭിച്ചാല്‍ അത് നിര്‍ബന്ധമായും സ്വീകരിക്കണം. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്‌മെന്റ് നഷ്ടപ്പെടും. അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ച് നല്‍കില്ല.

ഹയര്‍ ഓപ്ഷനുകള്‍ പൂര്‍ണമായോ ഭാഗികമായോ റദ്ദ് ചെയ്യാം. കോളേജ്, കോഴ്‌സ് പുനഃക്രമീകരിക്കാവുന്നതിനോ, പുതിയോ കോളേജോ, കോഴ്‌സുകളോ കൂട്ടിച്ചേര്‍ക്കുന്നതിനോ ഈ അവസരത്തില്‍ സാധിക്കില്ല. ഹയര്‍ ഓപ്ഷനുകള്‍ റദ്ദ് ചെയ്യുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. രണ്ടാം അലോട്ട്‌മെന്റിന് ശേഷം മാത്രമേ വിദ്യാര്‍ത്ഥികള്‍ കോളേജുകളില്‍ പ്രവേശനം നേടേണ്ടതുള്ളൂവെന്ന് ഡയറക്ടര്‍ അറിയിച്ചു.

പ്ലസ് വണ്‍ പ്രവേശനം

അതേസമയം, സെക്കന്‍ഡ് അലോട്ട്‌മെന്റ് പ്രകാരമുള്ള പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പ്രവേശനത്തിന് സമയമുണ്ട്. http://www.hscap.kerala.gov.in/ എന്ന വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിനിലെ സെക്കന്‍ഡ് അലോട്ട് റിസള്‍ട്ട്‌സ് എന്ന ലിങ്കിലൂടെ അലോട്ട്‌മെന്റ് വിവരങ്ങള്‍ ലഭിക്കും.

അലോട്ട്‌മെന്റ് ലെറ്ററില്‍ പ്രതിപാദിച്ചിരിക്കുന്ന സ്‌കൂളില്‍ രക്ഷിതാവിനൊപ്പം പ്രവേശനത്തിന് എത്തണം. ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാകണം. അഡ്മിഷന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് പ്രവേശന സമയത്ത് നല്‍കും.

English Summary

Calicut University has released the first allotment for 2026-27 undergraduate admissions. Allotted students must check their status online and pay the mandatory fee by June 26. The fee is 155 rupees for SC/ST/OEC/OBC categories and 610 rupees for others. Students can cancel their higher options from June 22 to June 24 if they are satisfied with their current seat.

Follow Us
Related Stories
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
ശരീരഭാരം കൂട്ടാന്‍ സഹായിക്കുന്ന പഴങ്ങള്‍ ഏതെല്ലാം? എപ്പോള്‍ കഴിക്കണം?
അടുക്കളയിൽ സിങ്ക് ബ്ലോക്ക് ആയോ? പരിഹാരം ഇതാ
ചർമ്മത്തിനും മുടിക്കും ഒലിവ് ഓയിൽ; ഇങ്ങനെ ഉപയോ​ഗിക്കണം
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!