CBSE Class 10 Second Board Result 2026: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം വൈകുമോ? പുതിയ വിവരം
CBSE Class 10 Second Board Result 2026 Update: 2026 മെയ് 15 മുതൽ മെയ് 21 വരെ നടന്ന രണ്ടാം ഘട്ട പരീക്ഷ നടന്നത്. ഡിജിലോക്കർ, ഉമംഗ് ആപ്പ് എന്നിവയിലൂടെ ഡിജിറ്റൽ മാർക്ക്ഷീറ്റുകൾ ലഭ്യമാക്കും. 6.68 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് രണ്ടാം ബോർഡ് പരീക്ഷ എഴുതിയത്. പ്രഖ്യാപിച്ചുകഴിഞ്ഞാൽ, വിദ്യാർത്ഥികൾ അവരുടെ റോൾ നമ്പറും മറ്റ് ലോഗിൻ ക്രെഡൻഷ്യലുകളും നൽകി ഫലം ഡൗൺലോഡ് ചെയ്യാവുന്നതാണ്.

പ്രതീകാത്മക ചിത്രം
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2026 ലെ പത്താം ക്ലാസ് സെക്കൻഡ് ബോർഡ് പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും. ഫലം പുറത്തുവന്നാലുടൻ വിദ്യാർത്ഥികൾക്ക് cbse.gov.in, cbseresults.nic.in, results.cbse.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ അവരുടെ സ്കോർകാർഡുകൾ പരിശോധിക്കാവുന്നതാണ്. 2026 മെയ് 15 മുതൽ മെയ് 21 വരെ നടന്ന രണ്ടാം ഘട്ട പരീക്ഷ നടന്നത്. ഡിജിലോക്കർ, ഉമംഗ് ആപ്പ് എന്നിവയിലൂടെ ഡിജിറ്റൽ മാർക്ക്ഷീറ്റുകൾ ലഭ്യമാക്കും. 6.68 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് രണ്ടാം ബോർഡ് പരീക്ഷ എഴുതിയത്. പ്രഖ്യാപിച്ചുകഴിഞ്ഞാൽ, വിദ്യാർത്ഥികൾ അവരുടെ റോൾ നമ്പറും മറ്റ് ലോഗിൻ ക്രെഡൻഷ്യലുകളും നൽകി ഫലം ഡൗൺലോഡ് ചെയ്യാവുന്നതാണ്.
85,000-ത്തിലധികം വിദ്യാർത്ഥികൾ കമ്പാർട്ട്മെന്റ് പരീക്ഷയ്ക്കായും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 57,914 ഓളം വിദ്യാർത്ഥികൾ ഇംപ്രൂവ്‌മെന്റ്, കമ്പാർട്ട്മെന്റ് എന്നീ രണ്ട് പരീക്ഷകൾക്കുമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടാം പരീക്ഷയിലെ മാർക്കുകൂടി പരിഗണിച്ച ശേഷം, വിദ്യാർത്ഥികൾക്ക് ലഭിച്ച ഏറ്റവും മികച്ച സ്കോർ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാർക്ക് ഷീറ്റ് ബോർഡ് പിന്നീട് വിതരണം ചെയ്യും. എസ്എംഎസ്, ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് സിസ്റ്റം എന്നിവ വഴിയും ഫലം അറിയാനുള്ള സൗകര്യമുണ്ടാകും.
ALSO READ: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം ഇന്നോ? റിസൾട്ട് എങ്ങനെ പരിശോധിക്കാം?
ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- ആദ്യം തന്നെ cbseresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഹോംപേജിലെ ‘CBSE ക്ലാസ് 10 സെക്കൻഡ് ബോർഡ് പരീക്ഷാ ഫലം 2026’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- റോൾ നമ്പർ, അഡ്മിറ്റ് കാർഡ് വിശദാംശങ്ങൾ എന്നിവയുൾപ്പെടെ ആവശ്യമായ വിവരങ്ങൾ നൽകുക.
- ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഇതോടെ CBSE ക്ലാസ് 10 സെക്കൻഡ് ബോർഡ് ഫലം 2026 സ്ക്രീനിൽ ദൃശ്യമാകും.
- ഭാവി റഫറൻസിനായി സ്കോർകാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.
പുനർമൂല്യനിർണയം
ഫല പ്രഖ്യാപനത്തിന് ശേഷം ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനും മാർക്ക് പരിശോധനയ്ക്കുമായി വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. പുനർമൂല്യനിർണ്ണയത്തിന് ഒരു വിഷയത്തിന് 100 രൂപ നൽകേണ്ടി വരും. സിബിഎസ്ഇ ഇത്തവണയും പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയ്ക്ക് റാങ്ക് പട്ടികയോ മെരിറ്റ് ലിസ്റ്റോ പ്രസിദ്ധീകരിക്കില്ല. മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ, കമ്പാർട്ട്മെന്റ് വിഭാഗത്തിൽപ്പെട്ടവർ, സിബിഎസ്ഇ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമുള്ള പ്രൈവറ്റ് കാൻഡിഡേറ്റുകൾ എന്നിവർക്കായിരുന്നു രണ്ടാം ബോർഡ് പരീക്ഷ എഴുതാൻ അവസരമുണ്ടായിരുന്നത്.
ഏപ്രിൽ 15-ന് പ്രഖ്യാപിച്ച സിബിഎസ്ഇ പത്താം ക്ലാസ് പ്രധാന പരീക്ഷയിൽ 93.70 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചിരുന്നു. പെൺകുട്ടികളായിരുന്നു ആൺകുട്ടികളേക്കാൾ കൂടുതൽ മികച്ച വിജയം നേടിയത്. രണ്ടാം ബോർഡ് പരീക്ഷാ ഫലം വരുമ്പോൾ വിദ്യാർത്ഥികൾക്ക് ഓൺലൈനായി പ്രൊവിഷണൽ മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാം. ഒറിജിനൽ സ്കോർകാർഡുകൾ സിബിഎസ്ഇ നേരിട്ട് സ്കൂളുകളിലേക്ക് അയക്കും.
English Summary:
CBSE is expected to announce the Class 10 Second Board Examination Result 2026 anytime soon. Students who appeared for the Phase 2 examinations held from May 15 to May 21, 2026, will be able to access their scorecards on the official websites at cbse.gov.in, cbseresults.nic.in and results.cbse.nic.in.