CBSE Evaluation 2026: മൂല്യനിര്‍ണയത്തില്‍ പുതുചരിത്രം; ഒഎസ്എം വഴി പരീക്ഷ പേപ്പര്‍ നോക്കി സിബിഎസ്ഇ

Over 40 Crore Scanned Pages Evaluated Digitally by CBSE: ഡിജിറ്റല്‍ സംവിധാനമായതിനാല്‍ മൂല്യനിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഇതിലൂടെ ഫലപ്രഖ്യാപനവും വേഗത്തിലാകും. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യാനുള്ള സാധ്യതയില്ല. എല്ലാ വിവരങ്ങളും ഡിജിറ്റല്‍ രൂപത്തില്‍ സുരക്ഷിതമായി ഉണ്ടാകും.

CBSE Evaluation 2026: മൂല്യനിര്‍ണയത്തില്‍ പുതുചരിത്രം; ഒഎസ്എം വഴി പരീക്ഷ പേപ്പര്‍ നോക്കി സിബിഎസ്ഇ

ധര്‍മേന്ദ്ര പ്രധാന്‍

Updated On: 

28 May 2026 | 12:38 PM

ന്യൂഡല്‍ഹി: പരീക്ഷാ മൂല്യനിര്‍ണയത്തിന് ആദ്യമായി ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് (ഒഎസ്എം) സംവിധാനം പ്രയോജനപ്പെടുത്തി സിബിഎസ്ഇ. പരീക്ഷയെഴുതിയ 17 ലക്ഷം വിദ്യാര്‍ഥികളുടെ 98 ലക്ഷം ഉത്തരക്കടലാസുകള്‍ ഇത്തരത്തില്‍ മൂല്യനിര്‍ണയം നടത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

40 കോടി പരീക്ഷ പേപ്പറുകളാണ് സിബിഎസ്ഇ ഇത്തരത്തില്‍ മൂല്യനിര്‍ണയത്തിന് വിധേയമാക്കിയത്. ഒഎസ്എം പുരോഗമനമായ ആശയമാണെന്നു ഇത് സുതാര്യത ഉറപ്പാക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഒഎസ്എം ഒരു പുരോഗമനമായ സംവിധാനമാണ്. ലോകത്തിലെ വിവിധ സര്‍വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവില്‍ ഈ രീതിയാണ് ഉപയോഗിക്കുന്നത്. പൂര്‍ണമായും വിദ്യാര്‍ഥികേന്ദ്രീകൃതമായ സംവിധാനമാണിത്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ മാര്‍ക്കിനെ കുറിച്ച് കൂടുതല്‍ സുതാര്യമായ വിവരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഒഎസ്എമ്മിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ് ഒഎസ്എം?

ഈ വര്‍ഷം മുതല്‍ സിബിഎസ്ഇ പരീക്ഷാമൂല്യനിര്‍ണയത്തില്‍ ഉപയോഗിച്ച ഒഎസ്എം സംവിധാനം പലര്‍ക്കും അത്ര പരിചയമുള്ള ഒന്നല്ല. കൂടുതല്‍ സുതാര്യവും വിദ്യാര്‍ഥികളുടെ താത്പര്യം സംരക്ഷിക്കുന്നതുമാണ് ഒഎസ്എം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

ഒഎസ്എം എന്നത് പരീക്ഷാ ഉത്തരക്കടലാസുകള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാക്കി കമ്പ്യൂട്ടര്‍ സ്‌ക്രീനിലൂടെ മൂല്യനിര്‍ണയം നടത്തുന്ന സംവിധാനമാണ്. ഈ സംവിധാനത്തില്‍ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ ഹൈ-ക്വാളിറ്റി സ്‌കാനറുകള്‍ ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്യുന്നു. പിന്നീട് സുരക്ഷിതമായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ബന്ധപ്പെട്ട ചുമതലയുള്ളവര്‍ക്ക് അയയ്ക്കുകയും അവര്‍ സ്‌ക്രീനില്‍ നോക്കി മാര്‍ക്ക് രേഖപ്പെടുത്തുകയും ചെയ്യുന്നതാണ് രീതി.

എന്തുകൊണ്ട് ഒഎസ്എമ്മിന് ഇത്ര പ്രാധാന്യം ലഭിക്കുന്നു?

ഒഎസ്എം സംവിധാനത്തില്‍ ഓരോ മാര്‍ക്കും ഡിജിറ്റലായി രേഖപ്പെടുത്തപ്പെടുന്നതിനാല്‍ പിഴവുകള്‍ കുറയുന്നുവെന്നാണ് സര്‍ക്കാര്‍ വാദം. മാര്‍ക്ക് മാറ്റം, പേജ് നഷ്ടപ്പെടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഈ രീതി സഹായിക്കും.

ഡിജിറ്റല്‍ സംവിധാനമായതിനാല്‍ മൂല്യനിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഇതിലൂടെ ഫലപ്രഖ്യാപനവും വേഗത്തിലാകും. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യാനുള്ള സാധ്യതയില്ല. എല്ലാ വിവരങ്ങളും ഡിജിറ്റല്‍ രൂപത്തില്‍ സുരക്ഷിതമായി ഉണ്ടാകും.

Also Read: Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെൻ്റ് ജൂൺ ആദ്യവാരം? ആദ്യ അലോട്ട്മെൻ്റ് എന്ന് വരും

മാര്‍ക്ക് സംബന്ധിച്ച കൂടുതല്‍ വ്യക്തതയും സുതാര്യതയും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. റീ-വാലുവേഷന്‍ പോലുള്ള നടപടികളും എളുപ്പമാകും. ഡിജിറ്റല്‍ മൂല്യനിര്‍ണയ സംവിധാനം ലോകത്തിലെ നിരവധി സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനകം ഉപയോഗിക്കുന്നുണ്ട്. വലിയ പരീക്ഷകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയ്ക്കായി ഇത്തരം സംവിധാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.

ഒഎസ്എം എങ്ങനെ പ്രവര്‍ത്തിക്കുന്നു?

  • പരീക്ഷ കഴിഞ്ഞാല്‍ ഉത്തരക്കടലാസുകള്‍ ശേഖരിക്കും
  • ഓരോ പേജും സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ കോപ്പിയാക്കും
  • സ്‌കാന്‍ ചെയ്ത ഫയലുകള്‍ സുരക്ഷിത സര്‍വറുകളില്‍ അപ്ലോഡ് ചെയ്യും
  • പരീക്ഷ നടത്തിപ്പുകാര്‍ക്ക് ഓണ്‍ലൈന്‍ ആക്സസ് നല്‍കുന്നു
  • ശേഷം ഇവര്‍ സ്‌ക്രീനില്‍ നോക്കി മാര്‍ക്ക് രേഖപ്പെടുത്തുന്നു
  • സിസ്റ്റം സ്വയം മാര്‍ക്ക് കണക്കാക്കി ഡാറ്റ സംഭരിക്കുന്നു

English Summary

Union Education Minister Dharmendra Pradhan said CBSE evaluated nearly 40 crore scanned answer sheet pages using the On-Screen Marking (OSM) system for the first time. The digital evaluation process was introduced to improve transparency, efficiency and student-centric assessment.

Loading...
Unable to load recommendations.
Follow Us
പുതിയ ബലെനൊ വില 6.09 ലക്ഷം മുതൽ, കിടിലൻ ലുക്കും കൂടുതൽ ഫീച്ചേഴ്സും
പ്രമേഹത്തിന്റെ ഈ 'സൈലന്റ്' ലക്ഷണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്
ലൈറ്റ് വെയ്റ്റ് സ്വര്‍ണമാണ് നല്ലത്; വിലക്കുറവ് മാത്രമല്ല നേട്ടം പലത്‌
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി