CUET UG 2026: പരിഷ്‌കരിച്ച അഡ്മിറ്റ് കാര്‍ഡുകളും പുറത്ത്; സിയുഇടി യുജി പരീക്ഷയ്ക്ക് ഒരുങ്ങാം

CUET UG 2026 Revised Hall Ticket: എന്‍ടിഎ സിയുഇടി യുജി 2026 പരീക്ഷയുടെ പരിഷ്കരിച്ച അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി. പരീക്ഷ എഴുതുന്ന സംസ്ഥാനത്തിലോ, കേന്ദ്രത്തിലോ മാറ്റം ആവശ്യപ്പെട്ട വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപ്‌ഡേറ്റ് ചെയ്ത ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

CUET UG 2026: പരിഷ്‌കരിച്ച അഡ്മിറ്റ് കാര്‍ഡുകളും പുറത്ത്; സിയുഇടി യുജി പരീക്ഷയ്ക്ക് ഒരുങ്ങാം

CUET UG Candidates File Pic

Updated On: 

10 May 2026 | 04:44 PM

CUET UG 2026 Updates, 10-5-2026: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എന്‍ടിഎ) സിയുഇടി യുജി 2026 പരീക്ഷയുടെ പരിഷ്കരിച്ച അഡ്മിറ്റ് കാർഡുകൾ (Revised Admit Cards) പുറത്തിറക്കി. പരീക്ഷ എഴുതുന്ന സംസ്ഥാനത്തിലോ, കേന്ദ്രത്തിലോ മാറ്റം ആവശ്യപ്പെട്ട വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപ്‌ഡേറ്റ് ചെയ്ത ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം ആവശ്യപ്പെട്ട 92 ശതമാനം വിദ്യാർത്ഥികൾക്കും (ഏകദേശം 15,340 പേർക്ക്) അവർ മുൻഗണന നൽകിയ കേന്ദ്രങ്ങൾ തന്നെ അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. പരീക്ഷകൾ ഇന്ത്യയിലുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ മെയ് 11 മുതൽ ആരംഭിക്കും.

cuet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാ കേന്ദ്രങ്ങളിലോ നഗരങ്ങളിലോ മാറ്റം വരുത്താനുള്ള സമയം മെയ് 7-ഓടെ അവസാനിച്ചു. ഇനി തിരുത്തലുകൾ അനുവദിക്കില്ല.

പുതുക്കിയ ഹാൾ ടിക്കറ്റുകൾ പുറത്തിറങ്ങിയതിനുശേഷവും, ചില വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ താത്പര്യപ്പെട്ട സ്ഥലങ്ങളില്ല പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചതെന്നാണ് ചില വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചത്.

എന്‍ടിഎയുടെ അറിയിപ്പ്‌

പരീക്ഷ

മെയ് 11 മുതൽ മെയ് 31 വരെയാണ് പരീക്ഷ നടക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും വിദേശത്തെ 15 കേന്ദ്രങ്ങളിലുമായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷ സുഗമമായി നടത്തുന്നതിനായി ഡ്രസ് കോഡ്, സുരക്ഷാ മാനദണ്ഡങ്ങൾ, പരീക്ഷാ കേന്ദ്രങ്ങളുടെ പുനർക്രമീകരണം എന്നിവയെക്കുറിച്ച് എൻടിഎ വ്യക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

Also Read: CUET UG 2026: വസ്ത്രത്തില്‍ മാത്രമല്ല, ചെരുപ്പ് മുതല്‍ വാട്ടര്‍ ബോട്ടിലില്‍ വരെ ശ്രദ്ധ വേണം; സിയുഇടി യുജി പരീക്ഷയില്‍ അറിയേണ്ടത്‌

പരീക്ഷാ ഹാളിലേക്ക് ട്രാൻസ്‌പെരന്റ് കുടിവെള്ള കുപ്പികൾ കൊണ്ടുപോകാൻ അനുവാദമുണ്ട്. മതപരമായ ആചാരങ്ങളുടെ ഭാഗമായുള്ള പ്രത്യേക വസ്ത്രങ്ങളോ വസ്തുക്കളോ ധരിക്കുന്നവർക്ക് വിലക്കില്ലെങ്കിലും, വിശദമായ സുരക്ഷാ പരിശോധനയ്ക്കായി നിശ്ചിത സമയത്തിന് മുൻപേ പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യേണ്ടത് നിർബന്ധമാണ്.

വെളുത്ത ലൈറ്റ് വസ്ത്രങ്ങളാണ് വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉചിതം. അത്യാവശ്യ ഘട്ടങ്ങളിൽ കമ്പിളി വസ്ത്രങ്ങൾ അനുവദിക്കുമെങ്കിലും ഇവർ നേരത്തെ കേന്ദ്രത്തിലെത്തണം. പാദരക്ഷകളുടെ കാര്യത്തിൽ സാധാരണ ഷൂസുകൾ, സ്ലിപ്പറുകൾ, താഴ്ന്ന ഹീലുള്ള സെന്റലുകൾ എന്നിവയാണ് അഭികാമ്യം.

സംശയങ്ങളുണ്ടെങ്കില്‍

സംശയ നിവാരണത്തിനായി പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 011-40759000 എന്ന നമ്പറിലോ cuet-ug@nta.ac.in എന്ന ഇമെയിലിലോ എൻടിഎ ഹെൽപ്പ് ഡെസ്‌കിനെ ബന്ധപ്പെടാം. പരീക്ഷാ നടത്തിപ്പുമായി സഹകരിക്കാൻ എല്ലാവരോടും എന്‍ടിഎ അഭ്യർത്ഥിച്ചു.

ഈ വർഷം ആകെ 15,68,866 പേരാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. അപേക്ഷകരിൽ 96.6% പേർക്കും അവർ ആവശ്യപ്പെട്ട മുൻഗണനാ നഗരങ്ങളും, 79% പേർക്ക് അവരുടെ ഒന്നാം ഓപ്ഷനും അനുവദിക്കാൻ എൻടിഎയ്ക്ക് സാധിച്ചു. എന്നാൽ തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ സൗകര്യം കുറവായതിനാൽ 3.4% വിദ്യാർത്ഥികൾക്ക് മറ്റ് നഗരങ്ങൾ നൽകേണ്ടി വന്നിട്ടുണ്ട്.

ആകെ അപേക്ഷകരിൽ 43 ശതമാനത്തോളം (6.74 ലക്ഷം) ഉത്തർപ്രദേശ്, ബിഹാർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ്.രാജ്യത്തുടനീളം 35 ഷിഫ്റ്റുകളിലായാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. അഡ്മിറ്റ് കാർഡിലെ പരീക്ഷാ നഗരം, കേന്ദ്രം, തീയതി, ഷിഫ്റ്റ് സമയം എന്നിവ കൃത്യമായി പരിശോധിക്കുക.

English Summary

The NTA has released revised admit cards for CUET UG 2026. Affected students can now download updated hall tickets online. These updates are for those who requested center changes. Nearly 15,340 students received their preferred exam centers. This represents about 92% of all affected candidates.

Follow Us
Related Stories
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: എന്താണ് ട്രയൽ അലോട്ട്‌മെൻ്റ്? മെയിൻ അലോട്ട്‌മെന്റിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Post-Metric Scholarship: പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; അവസാന തീയതി ഇത്
CUET UG 2026: വസ്ത്രത്തില്‍ മാത്രമല്ല, ചെരുപ്പ് മുതല്‍ വാട്ടര്‍ ബോട്ടിലില്‍ വരെ ശ്രദ്ധ വേണം; സിയുഇടി യുജി പരീക്ഷയില്‍ അറിയേണ്ടത്‌
Kerala Plus One Admission 2026: പ്ലസ് വൺ അപേക്ഷയിൽ തെറ്റുപറ്റിയാൽ സീറ്റ് നഷ്ടമായേക്കാം! ഓൺലൈനായി അപേക്ഷിക്കേണ്ട രീതി
Kerala +1 Improvement Result 2026 : പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് ഫലം എത്തി; ഇതാ ഇവിടെ അറിയാം
Plus One Improvement Result: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് റിസള്‍ട്ട് ഉടന്‍; ഫലം എപ്പോള്‍, എങ്ങനെ അറിയാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്