Google layoff: എഐ യുഗത്തിലേക്ക് ഗൂഗിൾ; മാറ്റത്തിന് തയ്യാറല്ലാത്തവർക്ക് വൊളന്ററി എക്സിറ്റ് പാക്കേജുകൾ പ്രഖ്യാപിച്ചു

Google offers Voluntary Exit Packages : നിലവിലെ പാക്കേജ് തുക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മുൻകാലങ്ങളിൽ 14 ആഴ്ചത്തെ ശമ്പളവും ഓരോ വർഷത്തെ സേവനത്തിനും അധികമായി ഒരു ആഴ്ചത്തെ ശമ്പളവും കമ്പനി നൽകിയിരുന്നു.

Google layoff:  എഐ യുഗത്തിലേക്ക് ഗൂഗിൾ; മാറ്റത്തിന് തയ്യാറല്ലാത്തവർക്ക് വൊളന്ററി എക്സിറ്റ് പാക്കേജുകൾ പ്രഖ്യാപിച്ചു

ഗൂഗിൾ

Published: 

12 Feb 2026 | 01:40 PM

സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലേക്ക് കമ്പനി പൂർണ്ണമായും ചുവടുമാറുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് വൊളന്ററി എക്സിറ്റ് പാക്കേജുകൾ വാഗ്ദാനം ചെയ്ത് ഗൂഗിൾ. എഐ അധിഷ്ഠിതമായ പ്രവർത്തനരീതികളുമായി പൊരുത്തപ്പെടാൻ പ്രയാസമുള്ളവർക്കും കമ്പനിയുടെ പുതിയ വേഗതയ്ക്കൊപ്പം സഞ്ചരിക്കാൻ താല്പര്യമില്ലാത്തവർക്കും സ്വയം വിരമിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.

ഗൂഗിൾ ചീഫ് ബിസിനസ് ഓഫീസർ ഫിലിപ്പ് ഷിൻഡ്ലർ ഗ്ലോബൽ ബിസിനസ് ഓർഗനൈസേഷനിലെ ജീവനക്കാർക്ക് അയച്ച ഇമെയിലിലൂടെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. കമ്പനിയുടെ ഭാവി എഐയിൽ അധിഷ്ഠിതമാണെന്നും ഈ മാറ്റത്തെ ഉൾക്കൊള്ളാൻ കഴിയാത്തവർക്ക് പാക്കേജ് സ്വീകരിച്ച് മാന്യമായി പടിയിറങ്ങാമെന്നും അദ്ദേഹം വ്യക്തമാക്കി.

സൊല്യൂഷൻ ടീം, സെയിൽസ്, കോർപ്പറേറ്റ് ഡെവലപ്‌മെന്റ് വിഭാഗങ്ങളിലുള്ളവർക്ക് അപേക്ഷിക്കാം. എന്നാൽ കസ്റ്റമർ സെയിൽസ് ടീമിനെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിലെ പാക്കേജ് തുക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മുൻകാലങ്ങളിൽ 14 ആഴ്ചത്തെ ശമ്പളവും ഓരോ വർഷത്തെ സേവനത്തിനും അധികമായി ഒരു ആഴ്ചത്തെ ശമ്പളവും കമ്പനി നൽകിയിരുന്നു.

നിർബന്ധിത പിരിച്ചുവിടലുകൾ ഒഴിവാക്കി, താല്പര്യമുള്ളവരെ സ്വയം വിരമിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സമാധാനപരമായ രീതിയിൽ ജീവനക്കാരുടെ എണ്ണം പുനക്രമീകരിക്കുകയാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. എഐ സാങ്കേതികവിദ്യയുടെ കടന്നുകയറ്റം ആഗോള തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ സൂചനയായാണ് ഗൂഗിളിന്റെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

ഒരു ദിവസം എത്ര തവണ ചോറ് കഴിക്കാം?
പേരയ്ക്ക ഇത്ര വലിയ സംഭവമോ?
പപ്പായ കൊണ്ടൊരു അച്ചാർ... ഇതുമതി ഒരു പ്ലേറ്റ് ചോറിന്
ഫ്രിഡ്ജിൽ വെച്ചാലും പാൽ പിരിയാം, പരിഹാരമുണ്ട്
കോന്നി കിഴവെള്ളൂർ പള്ളി പെരുന്നാൾ റാസ
ഡോള്‍ഫിനേ കണ്ണു ചിമ്മ്! ഒഡീഷയിലെ പുരി ബീച്ചിലെ ദൃശ്യങ്ങള്‍
മഥുരയിലെ വൃന്ദാവനിൽ ഉദ്ഘാടനത്തിന് പിന്നാലെ ഹോട്ടലിന് തീ പിടിച്ചപ്പോള്‍
യാത്ര ഇനി സംഗീതസാന്ദ്രം! ഇന്ത്യയിലെ ആദ്യ മ്യൂസിക്കല്‍ റോഡ് മുംബൈയില്‍