India Post GDS Recruitment 2026: പത്താം ക്ലാസുണ്ടെങ്കില്‍ ഇന്ത്യാ പോസ്റ്റില്‍ ജോലി; കേരളത്തില്‍ ആയിരത്തിലേറെ ഒഴിവുകള്‍; എഴുത്തുപരീക്ഷയില്ല

India Post Gramin Dak Sevak Recruitment 2026: ഇന്ത്യാ പോസ്റ്റിലെ ജിഡിഎസ് തസ്തികയിലേക്ക് ജനുവരി 31 മുതല്‍ അപേക്ഷിക്കാം. രാജ്യത്തുടനീളം 28,740 ഒഴിവുകളുണ്ട്. കേരളത്തില്‍ 1,691 ഒഴിവുകളാണുള്ളത്. ബിപിഎം, എബിപിഎം തസ്തികകളിലേക്കും അപേക്ഷിക്കാം.

India Post GDS Recruitment 2026: പത്താം ക്ലാസുണ്ടെങ്കില്‍ ഇന്ത്യാ പോസ്റ്റില്‍ ജോലി; കേരളത്തില്‍ ആയിരത്തിലേറെ ഒഴിവുകള്‍; എഴുത്തുപരീക്ഷയില്ല

India Post

Published: 

27 Jan 2026 | 10:53 AM

ഇന്ത്യാ പോസ്റ്റിലെ ഗ്രാമീണ്‍ ഡാക് സേവക് (ജിഡിഎസ്) തസ്തികയിലേക്ക് ജനുവരി 31 മുതല്‍ അപേക്ഷിക്കാം. രാജ്യത്തുടനീളം 28,740 ഒഴിവുകളുണ്ട്. കേരളത്തില്‍ 1,691 ഒഴിവുകളാണുള്ളത്. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എബിപിഎം) തസ്തികകളിലേക്കും അപേക്ഷിക്കാം. എല്ലാ അപേക്ഷകളും indiapostgdsonline.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കണം.

ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ അപേക്ഷിക്കാം. ഫെബ്രുവരി 16 ന് വൈകുന്നേരം അഞ്ച് മണി വരെ ഫീസ് അടയ്ക്കാം. ഫെബ്രുവരി 18-19 തീയതികളില്‍ ആപ്ലിക്കേഷന്‍ കറക്ഷന്‍ വിന്‍ഡോ ഓപ്പണാകും. ഈ കാലയളവില്‍ ആപ്ലിക്കേഷനിലെ ചില പിഴവുകള്‍ തിരുത്താനാകും.

പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. 18-40 ആണ് പ്രായപരിധി. പത്താം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ നടത്തില്ല. എബിപിഎം, ജിഡിഎസ് തസ്തികകൾക്ക് പ്രതിമാസം 10,000 രൂപ മുതൽ 24,470 രൂപ വരെയാണ് ശമ്പള സ്കെയിൽ. ബിപിഎം തസ്തികയില്‍ പ്രതിമാസം 12,000 മുതല്‍ 29,380 വരെ ലഭിക്കും.

Also Read: LSGD Recruitment: 18 തസ്തികകള്‍, കരാര്‍ നിയമനം; തദ്ദേശ സ്വയംഭരണ വകുപ്പിലെ വിവിധ ഡിവിഷനുകളില്‍ ജോലി നേടാം

ഫെബ്രുവരി 28 ന് ഉദ്യോഗാര്‍ത്ഥികളുടെ ആദ്യ ഷോർട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതിൽ ഡിവിഷന്റെ പേര്, ഓഫീസ്, തസ്തികയുടെ പേര്, കമ്മ്യൂണിറ്റി, രജിസ്ട്രേഷൻ നമ്പർ, ലഭിച്ച മാർക്കിന്റെ ശതമാനം, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ സ്ഥലം എന്നിവ ഉൾപ്പെടും. റിക്രൂട്ട്‌മെന്റിന്റെ വിശദമായ നോട്ടിഫിക്കേഷന്‍ ജനുവരി 31 ന് ലഭിക്കും. ഇത് വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.

പ്രധാന തീയതികള്‍

  • വിശദമായ നോട്ടിഫിക്കേഷന്‍ ലഭ്യമാകുന്നത്: 2026 ജനുവരി 31
  • അപേക്ഷ ആരംഭിക്കുന്നത്: 2026 ജനുവരി 31
  • അവസാന തീയതി: 2026 ഫെബ്രുവരി 14
  • അപേക്ഷാ ഫീസ് അവസാന തീയതി: 2026 ഫെബ്രുവരി 16
  • ആപ്ലിക്കേഷന്‍ കറക്ഷന്‍ വിന്‍ഡോ: 2026 ഫെബ്രുവരി 18-19
  • മെറിറ്റ് ലിസ്റ്റ് റിലീസ്-2026 ഫെബ്രുവരി 28
Follow Us
Related Stories
Indian Navy B.Tech Entry 2026: നേവിയില്‍ ഓഫീസറാകാം, പരിശീലനം കേരളത്തില്‍; സുവര്‍ണാവസരം
NEET UG Re-Exam 2026: നീറ്റ് പരീക്ഷയ്ക്ക് പോകുമ്പോൾ എന്തൊക്കെ ധരിക്കാം? അനുവദനീയമായ സാധനങ്ങൾ ഇവ, ഇതറിയാതെ പോകരുത്
NEET-UG 2026: നീറ്റ് പുനഃപരീക്ഷ നാളെ: സുരക്ഷ ഉറപ്പാക്കാൻ ഇന്ന് രാജ്യവ്യാപക മോക് ഡ്രിൽ, പരീക്ഷാ കേന്ദ്രങ്ങളിൽ ‌സുരക്ഷാ കവചം
Kerala Plus One Admission 2026: പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് എന്ന്? വിദ്യാർത്ഥികൾ ഈ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ അഡ്മിഷൻ നഷ്ടപ്പെടും
Calicut University Trial Allotment 2026: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ബിരുദപ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്; പരിശോധിക്കേണ്ടത് ഇങ്ങനെ
Kerala University Degree Admission 2026: ഒന്നാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം നേടേണ്ടത് എങ്ങനെ?
കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ