India Post GDS Recruitment: പരീക്ഷയും ഇൻ്റർവ്യൂവും ഇല്ല! തപാൽ വകുപ്പിൽ ജോലി നേടാൻ ഇതാ സുവർണ്ണാവസരം

India Post GDS Kerala Recruitment 2026: കേരളത്തിൽ മലപ്പുറം, പാലക്കാട്, ഇടുക്കി ഡിവിഷനുകളിലാണ് പലപ്പോഴും ഗ്രാമീൺ ഡാക് സേവക് (GDS) ഒഴിവുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യാറുള്ളത്. ഫെബ്രുവരി 14 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

India Post GDS Recruitment: പരീക്ഷയും ഇൻ്റർവ്യൂവും ഇല്ല! തപാൽ വകുപ്പിൽ ജോലി നേടാൻ ഇതാ സുവർണ്ണാവസരം

India Post Gds Recruitment

Updated On: 

01 Feb 2026 | 02:43 PM

കേന്ദ്ര സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് സന്തോഷവാർത്ത. തപാൽ വകുപ്പിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇനി വളരെ എളുപ്പത്തിൽ ജോലി നേടാം. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യ പോസ്റ്റ് വിപുലമായ റിക്രൂട്ട്‌മെൻ്റ് നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഗ്രാമീൺ ഡാക് സേവക് തസ്തികയിലേക്ക് രാജ്യത്താകെ 28,740 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിലെ വിവിധ പോസ്റ്റൽ ഡിവിഷനുകളിലായി റിപ്പോർട്ട് ചെയ്തിട്ടുള്ള 1,691 ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രാഥമിക വിജ്ഞാപനം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. കേരളത്തിൽ മലപ്പുറം, പാലക്കാട്, ഇടുക്കി ഡിവിഷനുകളിലാണ് പലപ്പോഴും ഗ്രാമീൺ ഡാക് സേവക് (GDS) ഒഴിവുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യാറുള്ളത്.

എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്?

പരീക്ഷയ്ക്ക് പകരം നിങ്ങളുടെ പത്താം ക്ലാസ്സിലെ മാർക്ക് (SSLC Marks) അടിസ്ഥാനമാക്കിയാണ് നിയമനം നടക്കുന്നത്. പത്താം ക്ലാസ്സിൽ ലഭിച്ച മാർക്കിൻ്റെ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. മികച്ച മാർക്കുള്ളവർക്ക് വളരെ എളുപ്പത്തിൽ ഈ കേന്ദ്ര സർക്കാർ ജോലി സ്വന്തമാക്കാം. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM), അസിസ്റ്റൻ്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM), ഗ്രാമീൺ ഡാക് സേവക് (GDS) എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.

ALSO READ: ഗുരുവായൂര്‍ ദേവസ്വം എല്‍ഡി ക്ലര്‍ക്ക് ഫലം പുറത്ത്; എങ്ങനെ പരിശോധിക്കാം?

യോഗ്യതയും മാനദണ്ഡങ്ങളും

ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് (SSLC) പാസ്സായിരിക്കണം. ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം.

ഭാഷാ പരിജ്ഞാനം: കേരള സർക്കിളിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് വരെ മലയാളം പഠിച്ചിരിക്കണം (പ്രാദേശിക ഭാഷാ അറിവ് നിർബന്ധം).

പ്രായപരിധി: 18 വയസ്സ് പൂർത്തിയാകണം. ഉയർന്ന പ്രായപരിധി 40 വയസ്സാണ് (സംവരണ വിഭാഗക്കാർക്ക് നിയമപരമായി വയസിൽ ഇളവ് ലഭിക്കും).

മറ്റ് കഴിവുകൾ: സൈക്കിൾ ചവിട്ടാൻ അറിഞ്ഞിരിക്കണം. കമ്പ്യൂട്ടറിലുള്ള അടിസ്ഥാന അറിവ് ഗുണകരമാണ്.

ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 12,000 മുതൽ 29,380 രൂപ വരെ ശമ്പളം ലഭിക്കും. അസിസ്റ്റൻ്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, ഗ്രാമീൺ ഡാക് സേവക് എന്നീ മേഖലയിൽ 10,000 മുതൽ 24,470 രൂപ വരെയാണ് ശമ്പളം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് indiapostgdsonline.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുമ്പോൾ നിങ്ങളുടെ മാർക്കുകൾ തെറ്റുകൂടാതെ രേഖപ്പെടുത്താൻ ശ്രദ്ധിക്കുക. ഒരു ചെറിയ പിശക് പോലും നിങ്ങളുടെ അവസരം നഷ്ടപ്പെടുത്തിയേക്കാം. ഫെബ്രുവരി 14 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

Follow Us
Related Stories
Indian Navy B.Tech Entry 2026: നേവിയില്‍ ഓഫീസറാകാം, പരിശീലനം കേരളത്തില്‍; സുവര്‍ണാവസരം
NEET UG Re-Exam 2026: നീറ്റ് പരീക്ഷയ്ക്ക് പോകുമ്പോൾ എന്തൊക്കെ ധരിക്കാം? അനുവദനീയമായ സാധനങ്ങൾ ഇവ, ഇതറിയാതെ പോകരുത്
NEET-UG 2026: നീറ്റ് പുനഃപരീക്ഷ നാളെ: സുരക്ഷ ഉറപ്പാക്കാൻ ഇന്ന് രാജ്യവ്യാപക മോക് ഡ്രിൽ, പരീക്ഷാ കേന്ദ്രങ്ങളിൽ ‌സുരക്ഷാ കവചം
Kerala Plus One Admission 2026: പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് എന്ന്? വിദ്യാർത്ഥികൾ ഈ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ അഡ്മിഷൻ നഷ്ടപ്പെടും
Calicut University Trial Allotment 2026: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ബിരുദപ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്; പരിശോധിക്കേണ്ടത് ഇങ്ങനെ
Kerala University Degree Admission 2026: ഒന്നാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം നേടേണ്ടത് എങ്ങനെ?
കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ