Indo-German Fair: ജർമ്മനി കാത്തിരിക്കുന്നു! പ്ലസ് ടു കഴിഞ്ഞവർക്ക് ലക്ഷങ്ങൾ സ്റ്റൈപൻഡോടെ തൊഴിൽ പരിശീലനം

Indo-German Training Fair 2026: ഡ്യൂവൽ വൊക്കേഷണൽ ട്രെയിനിങ് പദ്ധതിയാണിത്. നിങ്ങളുടെ പോക്കറ്റിൽ നിന്ന് ഒരു രൂപ പോലും ചിലവാക്കാതെ ജർമ്മനിയിൽ നിന്ന് ഒരു രാജ്യാന്തര ബിരുദം സ്വന്തമാക്കാം. പഠനത്തിന് പിന്നാലെ ജർമ്മനിയിൽ സ്ഥിരം വിസയും ജോലിയും നേടാനാകും.

Indo-German Fair: ജർമ്മനി കാത്തിരിക്കുന്നു! പ്ലസ് ടു കഴിഞ്ഞവർക്ക് ലക്ഷങ്ങൾ സ്റ്റൈപൻഡോടെ തൊഴിൽ പരിശീലനം

Study Abroad

Published: 

28 Jan 2026 | 03:16 PM

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മുന്നിൽ വിദേശത്തെ മികച്ച തൊഴിൽസാധ്യതകളുടെ വാതിൽ തുറക്കുകയാണ് സംസ്ഥാന സർക്കാർ. പഠനത്തോടൊപ്പം പ്രതിമാസം 1.30 ലക്ഷം രൂപ വരെ സ്റ്റൈപൻഡോടെ ജർമ്മനിയിൽ തൊഴിൽ പരിശീലനം നേടാനുള്ള സുവർണ്ണാവസരമാണ് ഇപ്പോൾ സർക്കാരിൻ്റെ പുതിയ പദ്ധതിയിലൂടെ ഒരുങ്ങുന്നത്.

സർക്കാരിന്റെ കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) നടപ്പിലാക്കുന്ന ഈ സ്വപ്ന പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിക്കാം. ഡ്യൂവൽ വൊക്കേഷണൽ ട്രെയിനിങ് പദ്ധതിയാണിത്. നിങ്ങളുടെ പോക്കറ്റിൽ നിന്ന് ഒരു രൂപ പോലും ചിലവാക്കാതെ ജർമ്മനിയിൽ നിന്ന് ഒരു രാജ്യാന്തര ബിരുദം സ്വന്തമാക്കാം.

Also Read: കുടുംബശ്രീ മൈക്രോ ഫിനാന്‍സില്‍ പ്രോഗ്രാം മാനേജറാകാം; 60,000 വരെ ശമ്പളം

കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് മൂന്നര വർഷത്തെ പരിശീലന കാലയളവിൽ താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള എല്ലാ ചിലവുകളും പൂർണ്ണമായും സൗജന്യമായിരിക്കും. ചിലവുകൾക്ക് പുറമെയാണ് പ്രതിമാസം ലഭിക്കുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന സ്റ്റൈപൻഡ് എന്നതും ശ്രദ്ധേയമാണ്.

പഠനത്തിന് പിന്നാലെ ജർമ്മനിയിൽ സ്ഥിരം വിസയും ജോലിയും നേടാനാകും. ലോജിസ്റ്റിക്, ഐടി, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, ഗാർഡനിങ്, കൃഷി, പ്ലംബിങ്, ഭക്ഷ്യ സംസ്കരണം തുടങ്ങി മുന്നൂറോളം തൊഴിൽ മേഖലകളിലാണ് പരിശീലനം. 28 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. എല്ലാ വർഷവും ഈ പദ്ധതിവഴി വിദ്യാർഥികളെ കൊണ്ടുപോകുന്നതാണ്. ജർമൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവർക്കാണ് അവസരം.

 

Follow Us
Related Stories
Indian Navy B.Tech Entry 2026: നേവിയില്‍ ഓഫീസറാകാം, പരിശീലനം കേരളത്തില്‍; സുവര്‍ണാവസരം
NEET UG Re-Exam 2026: നീറ്റ് പരീക്ഷയ്ക്ക് പോകുമ്പോൾ എന്തൊക്കെ ധരിക്കാം? അനുവദനീയമായ സാധനങ്ങൾ ഇവ, ഇതറിയാതെ പോകരുത്
NEET-UG 2026: നീറ്റ് പുനഃപരീക്ഷ നാളെ: സുരക്ഷ ഉറപ്പാക്കാൻ ഇന്ന് രാജ്യവ്യാപക മോക് ഡ്രിൽ, പരീക്ഷാ കേന്ദ്രങ്ങളിൽ ‌സുരക്ഷാ കവചം
Kerala Plus One Admission 2026: പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് എന്ന്? വിദ്യാർത്ഥികൾ ഈ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ അഡ്മിഷൻ നഷ്ടപ്പെടും
Calicut University Trial Allotment 2026: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ബിരുദപ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്; പരിശോധിക്കേണ്ടത് ഇങ്ങനെ
Kerala University Degree Admission 2026: ഒന്നാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം നേടേണ്ടത് എങ്ങനെ?
കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ