JEE Main 2026 Session 2: ജെഇഇ മെയിന്‍ സെഷന്‍ 2 രജിസ്‌ട്രേഷന്‍ ആരംഭിച്ചു; എങ്ങനെ അപേക്ഷിക്കാം?

JEE Main 2026 Session 2 registration details: ജെഇഇ മെയിൻ 2026 സെഷൻ രണ്ടിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഫെബ്രുവരി ഒന്ന് മുതല്‍ 25 വരെ അപേക്ഷിക്കാം. ഫെബ്രുവരി 25 വരെ പേയ്‌മെന്റും നടത്താം. ഏപ്രില്‍ 2-9 തീയതികളില്‍ പരീക്ഷ നടക്കും.

JEE Main 2026 Session 2: ജെഇഇ മെയിന്‍ സെഷന്‍ 2 രജിസ്‌ട്രേഷന്‍ ആരംഭിച്ചു; എങ്ങനെ അപേക്ഷിക്കാം?

പ്രതീകാത്മക ചിത്രം

Published: 

01 Feb 2026 | 05:29 PM

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എന്‍ടിഎ) ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ 2026 സെഷൻ രണ്ടിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഫെബ്രുവരി ഒന്ന് മുതല്‍ 25 വരെ അപേക്ഷിക്കാം. ഫെബ്രുവരി 25 വരെ പേയ്‌മെന്റും നടത്താം. ഏപ്രില്‍ 2-9 തീയതികളില്‍ പരീക്ഷ നടക്കും. എക്‌സാം സിറ്റി ഇന്റിമേഷന്‍, അഡ്മിറ്റ് കാര്‍ഡ്, ഫല പ്രഖ്യാപനം എന്നിവയുടെ തീയതികള്‍ പിന്നീട് പുറത്തുവിടും.

ജെഇഇ മെയിന്‍ 2026 സെഷന്‍ ഒന്നിന് അപേക്ഷിച്ചിട്ടുള്ളവരും, സെഷന്‍ രണ്ടിന് ഹാജരാകാൻ ആഗ്രഹിക്കുന്നവരുമായ കാന്‍ഡിഡേറ്റുകള്‍ മുൻ അപേക്ഷാ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ബാധകമായ പരീക്ഷാ ഫീസ് അടയ്ക്കുകയും വേണം.

പേപ്പർ, മീഡിയം, പരീക്ഷയ്ക്കുള്ള നഗരങ്ങൾ എന്നിവ മാത്രം തിരഞ്ഞെടുത്ത് സെഷൻ-2-നുള്ള പരീക്ഷാ ഫീസ് അടയ്ക്കാം. മുമ്പ് അപേക്ഷിച്ചിട്ടില്ലാത്തവര്‍ ഷെഡ്യൂൾ അനുസരിച്ച് വീണ്ടും അപേക്ഷിക്കണം. jeemain.nta.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഇൻഫർമേഷൻ ബുള്ളറ്റിനില്‍ പേപ്പറുകൾ, സ്കീം, സമയം, യോഗ്യത, മറ്റ് വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നല്‍കിയിട്ടുണ്ട്.

Also Read: KEAM 2026: കീമിന് ഇനിയും അപേക്ഷിക്കാം; സമയപരിധി നീട്ടി; അവസാന തീയതി അറിയാം

ഒന്നിലധികം അപേക്ഷകള്‍ അയയ്ക്കരുത്. ഒന്നിലധികം അപേക്ഷാ നമ്പറുകൾ ഉള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കും. അപേക്ഷിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ 01-40759000/011-69227700 എന്ന നമ്പറിലോ, jeemain@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം. പരീക്ഷയുമായി ബന്ധപ്പെട്ടുള്ള പുതിയ അപ്‌ഡേറ്റുകള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി സന്ദര്‍ശിക്കണം.

ജെഇഇ മെയിൻ 2026 രണ്ട് സെഷനുകളിലായാണ് നടക്കുന്നത്. ആദ്യത്തേത് ജനുവരിയില്‍ നടന്നു. ബിടെക്, ബിആർക്, ബിപ്ലാനിംഗ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 25-നകം ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷകൾ സമര്‍പ്പിക്കണം.

Follow Us
Related Stories
NEET UG Re Exam 2026: സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഡ്രസ്സ് കോഡ്, അനുവദനീയമായ വസ്തുക്കൾ ഇവ മാത്രം; ഇക്കാര്യങ്ങൾ ഉറപ്പുവരുത്തി പരീക്ഷയ്ക്ക് പോകുക
NEET UG 2026 Re Exam: കനത്ത സുരക്ഷയിൽ നീറ്റ് പുനപരീക്ഷ ഇന്ന്; 22 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ ഇന്ന് പരീക്ഷയെഴുതും
Indian Navy B.Tech Entry 2026: നേവിയില്‍ ഓഫീസറാകാം, പരിശീലനം കേരളത്തില്‍; സുവര്‍ണാവസരം
NEET UG Re-Exam 2026: നീറ്റ് പരീക്ഷയ്ക്ക് പോകുമ്പോൾ എന്തൊക്കെ ധരിക്കാം? അനുവദനീയമായ സാധനങ്ങൾ ഇവ, ഇതറിയാതെ പോകരുത്
NEET-UG 2026: നീറ്റ് പുനഃപരീക്ഷ നാളെ: സുരക്ഷ ഉറപ്പാക്കാൻ ഇന്ന് രാജ്യവ്യാപക മോക് ഡ്രിൽ, പരീക്ഷാ കേന്ദ്രങ്ങളിൽ ‌സുരക്ഷാ കവചം
Kerala Plus One Admission 2026: പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് എന്ന്? വിദ്യാർത്ഥികൾ ഈ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ അഡ്മിഷൻ നഷ്ടപ്പെടും
കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ