JEE Main 2027 Registration: ജെഇഇ മെയിൻ 2027 രജിസ്ട്രേഷൻ എന്ന് മുതൽ? അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ എന്തെല്ലാം
JEE Main 2027 Registration Starts Date: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT), മറ്റ് കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങൾ (CFTI) എന്നിവയിലെ ബിരുദതല എഞ്ചിനീയറിംഗ് (B.E/B.Tech), ആർക്കിടെക്ചർ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

Jee Main 2027
ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ 2027 സെഷൻ 1-ലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഒക്ടോബർ അവസാന വാരത്തോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT), മറ്റ് കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങൾ (CFTI) എന്നിവയിലെ ബിരുദതല എഞ്ചിനീയറിംഗ് (B.E/B.Tech), ആർക്കിടെക്ചർ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യ സെഷൻ പരീക്ഷകൾ 2027 ജനുവരി മാസത്തിൽ നടത്താനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. അവസാന നിമിഷത്തിലെ തിരക്കുകളും സാങ്കേതിക തടസ്സങ്ങളും ഒഴിവാക്കാൻ വിദ്യാർത്ഥികൾ താഴെ പറയുന്ന രേഖകൾ മുൻകൂട്ടി തയ്യാറാക്കി വെക്കേണ്ടതാണ്.
ALSO READ: യുജിസി നെറ്റ് എഴുതുന്നവരാണോ? പേന മുതൽ ചെരുപ്പ് വരെ പുതിയ നിയമങ്ങൾ
ആവശ്യമായ രേഖകൾ എന്തെല്ലാം?
- മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും: പരീക്ഷാ സംബന്ധമായ എല്ലാ അറിയിപ്പുകളും അപേക്ഷാ നമ്പറും ഇതിലേക്കാണ് വരുന്നത്.
- തിരിച്ചറിയൽ വിവരങ്ങൾ: ആധാർ കാർഡ് അല്ലെങ്കിൽ ബാധകമായ മറ്റേതെങ്കിലും അംഗീകൃത തിരിച്ചറിയൽ രേഖ.
- പത്താം ക്ലാസ് സർട്ടിഫിക്കറ്റ്: ജനന തീയതിയും വിദ്യാഭ്യാസ വിവരങ്ങളും തെളിയിക്കുന്നതിന് ആവശ്യമാണ്.
- പന്ത്രണ്ടാം ക്ലാസ് വിവരങ്ങൾ: ബോർഡിന്റെ പേര്, സ്കൂൾ വിവരങ്ങൾ, വിജയിച്ച വർഷം എന്നിവ തെളിയിക്കുന്നതിനായി.
- പാസ്പോർട്ട് സൈസ് ഫോട്ടോ: വ്യക്തമായതും, വെള്ള പശ്ചാത്തലത്തിലുള്ളതുമായ പുതിയ ഫോട്ടോ (JPG/JPEG ഫോർമാറ്റിൽ 10 KB മുതൽ 200 KB വരെ).
- ഒപ്പ് (Scanned Signature): വെള്ള പേപ്പറിൽ കറുപ്പോ നീലയോ മഷിയിൽ ഒപ്പിട്ട് സ്കാൻ ചെയ്ത പകർപ്പ് (4 KB മുതൽ 30 KB വരെ).
- കമ്മ്യൂണിറ്റി / സംവരണ സർട്ടിഫിക്കറ്റ്: EWS, OBC-NCL, SC, ST വിഭാഗങ്ങളിൽപ്പെടുന്നവർ ആവശ്യമായ സർട്ടിഫിക്കറ്റ് വിവരങ്ങൾ നൽകേണ്ടതാണ്.
- ഭിന്നശേഷി സർട്ടിഫിക്കറ്റ് (PwD): ബാധകമെങ്കിൽ മാത്രം (PDF ഫോർമാറ്റിൽ).
- ഓൺലൈൻ പേയ്മെന്റ് മാർഗ്ഗങ്ങൾ: ഫീസ് അടയ്ക്കാൻ യുപിഐ (UPI), നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് സൗകര്യം.
രജിസ്ട്രേഷൻ സമയക്രമവും പരീക്ഷാ തീയതികളും
ഒന്നാം സെഷനിലേക്കുള്ള (Session 1) അപേക്ഷാ നടപടികൾ 2026 ഒക്ടോബർ അവസാനത്തോടെ ആരംഭിക്കുമെന്നും, രജിസ്ട്രേഷൻ നവംബർ വരെ തുടരാനുമാണ് സാധ്യത. 2027 ജനുവരി 22, 23, 24, 28, 29, 30 തീയതികളിലാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ജനുവരി 31 ഒരു അധിക തീയതിയായി മാറ്റിവച്ചിരിക്കുന്നു.
രണ്ടാം സെഷൻ 2027 ഏപ്രിലിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള രജിസ്ട്രേഷൻ ഫെബ്രുവരിയിൽ ആരംഭിച്ചേക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതികൾ, പരീക്ഷയുമായി ബന്ധപ്പെട്ട വിശദമായ നിർദ്ദേശങ്ങൾ, മറ്റ് വിവരങ്ങൾ എന്നിവ അറിയുന്നതിന് ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
English Summary:
NTA is expected to begin the registration process for the Joint Entrance Examination (JEE) Main 2027 Session 1 in the last week of October. The examination is scheduled to take place in January 2027.