KEAM Rank List 2026: കാത്തിരിപ്പിന് വിരാമം! കീം 2026 ഫലം പ്രഖ്യാപിച്ചു; പരിശോധിക്കേണ്ടത് ഇവിടെ
KEAM Rank List 2026 Toppers: പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് (CEE Kerala) തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി എഞ്ചിനീയറിംഗ്, ഫാർമസി പരീക്ഷകളുടെ സ്കോർകാർഡ് പുറത്തുവിട്ടിട്ടുണ്ട്. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ഇപ്പോൾ തന്നെ ഫലം പരിശോധിക്കാവുന്നതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണാണ് ഫലം പ്രഖ്യാപിച്ചത്. cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഫലം ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Keam Result Out
ലക്ഷക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറെ ആകാംഷയോടെ കാത്തിരുന്ന കീം 2026 (KEAM 2026) പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് (CEE Kerala) തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി എഞ്ചിനീയറിംഗ്, ഫാർമസി പരീക്ഷകളുടെ സ്കോർകാർഡ് പുറത്തുവിട്ടിട്ടുണ്ട്. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ഇപ്പോൾ തന്നെ ഫലം പരിശോധിക്കാവുന്നതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണാണ് ഫലം പ്രഖ്യാപിച്ചത്. cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഫലം ഡൗൺലോഡ് ചെയ്യാവുന്നതാണ്.
95010 പേരാണ് കേരളത്തിൽ പരീക്ഷ എഴുതിയത്. 192 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇത്തവണ യോഗ്യത നേടിയത് 79717 പേർ. ഇത്തവണത്തെ എഞ്ചിനീയറിംങ് റാങ്ക് ലിസിറ്റിൽ ഇടംപിടിച്ചിരിക്കുന്നത് 64759 പേർ. ആദ്യ രണ്ട് റാങ്കുകൾ ആൺകുട്ടികൾക്കും മൂന്നാം സ്ഥാനത്ത് പെൺകുട്ടിയുമാണ്. എഞ്ചിനീയറിംങ് ഒന്നാം റാങ്ക് ലഭിച്ചിരിക്കുന്നത്, അങ്കമാലി സ്വദേശി റോഷൻ രാജുവിന്. രണ്ടാം റാങ്ക് കണ്ണൂർ സ്വദേശി ധ്യാൻ തേജിന്. പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ അലോട്ട്മെൻ്റ് ജൂലൈ എട്ടിന്.
കീം 2026 റാങ്ക് ലിസ്റ്റിൽ പേരുള്ള ഉദ്യോഗാർത്ഥികൾക്ക് കീം കൗൺസിലിംഗിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കും. റാങ്കുകൾ പ്രസിദ്ധീകരിച്ച ഉടൻ തന്നെ CEE കീം കൗൺസിലിംഗിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നതായിരിക്കും. കീം കൗൺസിലിംഗ് – കേന്ദ്രീകൃത പ്രവേശന പ്രക്രിയ (CAP) വിവിധ റൗണ്ടുകളിലായാണ് നടത്തുന്നത്. വിദ്യാർത്ഥികൾ cee.kerala.gov.in പോർട്ടലിൽ കയറി തങ്ങൾക്ക് താല്പര്യമുള്ള കോളേജുകളുടെയും കോഴ്സുകളുടെയും ലിസ്റ്റ് മുൻഗണനാ ക്രമത്തിൽ സമർപ്പിക്കണം. എത്ര ഓപ്ഷനുകൾ വേണമെങ്കിലും നൽകാം. ഓപ്ഷനുകൾ നൽകി കഴിഞ്ഞാൽ ആദ്യം ഒരു ട്രയൽ അലോട്ട്മെന്റ് നടക്കും. നിലവിലെ റാങ്ക് അനുസരിച്ച് ഏത് കോളേജിൽ സീറ്റ് കിട്ടാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കും. ഇതിന് ശേഷം ഓപ്ഷനുകളിൽ മാറ്റം വരുത്താം.
ALSO READ: കീം ഫലം ഇന്ന്; സ്കോർകാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ
തിങ്കളാഴ്‌ച നടത്താനിരുന്ന ഫലപ്രഖ്യാപനം സിബിഎസ്‌ഇ പുനർമൂല്യനിർണയ ഫലം വൈകിയതിനെ തുടർന്നാണ് മാറ്റിയത്. സിബിഎസ്ഇ പുനർമൂല്യനിർണയ മാർക്ക് കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ച് മറ്റൊരു ദിവസം ഫലപ്രഖ്യാപനം നടത്തുമെന്നാണ് അന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണയ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. തുടർന്ന് മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചായിരുന്നു ഫലപ്രഖ്യാപനം മാറ്റിവച്ചത്.
സ്കോർകാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?
ആദ്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in സന്ദർശിക്കുക.
ഹോം പേജിൽ കാണുന്ന ‘KEAM 2026 – Candidate Portal’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ്, സ്ക്രീനിൽ കാണുന്ന സുരക്ഷാ കോഡ് എന്നിവ കൃത്യമായി രേഖപ്പെടുത്തി ‘Login’ ബട്ടൺ അമർത്തുക.
ലോഗിൻ ചെയ്ത ശേഷം ഡാഷ്‌ബോർഡിൽ കാണുന്ന ‘Result’ അല്ലെങ്കിൽ ‘Score Card’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ സ്കോർ സ്ക്രീനിൽ തെളിയും.
ഭാവിയിലെ അലോട്ട്മെൻ്റ് ആവശ്യങ്ങൾക്കായി സ്കോർകാർഡിൻ്റെ പിഡിഎഫ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
English Summary:
CEE announce the KEAM 2026 engineering and pharmacy ranks today, June 27. The ranks can be checked online at cee.kerala.gov.in. Also know The topper list in KEAM ranks list 2026.