Kerala Plus One Admission: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ ഇനി ഒരു ദിവസം മാത്രം; വിദ്യാര്‍ത്ഥികള്‍ അറിയേണ്ടത്‌

Kerala Plus One Admission Details: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ (ജൂണ്‍ മൂന്ന്) അവസാനിക്കും. മെയ് 25 മുതലാണ് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയത്. ജൂണ്‍ എട്ടിനാണ് ട്രയല്‍ അലോട്ട്‌മെന്റ്. ജൂണ്‍ 15-ന് ആദ്യ അലോട്ട്‌മെന്റ് പുറത്തുവിടും. ജൂലൈ ഒന്നിന് മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കും.

Kerala Plus One Admission: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ ഇനി ഒരു ദിവസം മാത്രം; വിദ്യാര്‍ത്ഥികള്‍ അറിയേണ്ടത്‌

പ്രതീകാത്മക ചിത്രം

Updated On: 

02 Jun 2026 | 05:38 PM

Plus One Admission: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ (ജൂണ്‍ മൂന്ന്) അവസാനിക്കും. മെയ് 25 മുതലാണ് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയത്. ജൂണ്‍ എട്ടിനാണ് ട്രയല്‍ അലോട്ട്‌മെന്റ്. ജൂണ്‍ 15-ന് ആദ്യ അലോട്ട്‌മെന്റ് പുറത്തുവിടും. ജൂലൈ ഒന്നിന് മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കും. ജൂലൈ രണ്ടിന് ക്ലാസുകള്‍ ആരംഭിക്കും. ജൂലൈ 13 മുതല്‍ ഓഗസ്ത് അഞ്ച് വരെയാണ് സപ്ലിമെന്ററി ഘട്ടം. ഓഗസ്ത് എട്ടിന് അഡ്മിഷന്‍ അവസാനിപ്പിക്കും.

hscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. പ്രോസ്‌പെക്ടസിലെ നിര്‍ദ്ദേശങ്ങള്‍ വിശദമായി വായിച്ചതിന് ശേഷം മാത്രം ഓണ്‍ലൈനായി അപേക്ഷിക്കുക. തുടര്‍ന്ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിച്ച് ‘കാന്‍ഡിഡേറ്റ് ലോഗിന്‍’ സൃഷ്ടിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന അപേക്ഷാ നമ്പര്‍ കൃത്യമായി എഴുതി സൂക്ഷിക്കണം.

‘കാന്‍ഡിഡേറ്റ് ലോഗിന്‍’

കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാന്‍ ആദ്യം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കണം. തുടര്‍ന്ന് ജില്ല തിരഞ്ഞെടുക്കണം. പിന്നീട് ലഭിക്കുന്ന പേജില്‍ എസ്എസ്എല്‍സി സ്‌കീം, രജിസ്റ്റര്‍ നമ്പര്‍, പേര്, ജനനത്തീയതി, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കണം.

പ്രധാന തീയതികള്‍

  • ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം തുടങ്ങിയത്: മെയ് 25
  • ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം അവസാനിക്കുന്നത്: ജൂണ്‍ മൂന്ന്
  • ട്രയല്‍ അലോട്ട്‌മെന്റ്: ജൂണ്‍ എട്ട്
  • ആദ്യ അലോട്ട്‌മെന്റ്: ജൂണ്‍ 15
  • മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കുന്നത്: ജൂലൈ ഒന്ന്
  • ക്ലാസുകള്‍ തുടങ്ങുന്നത്: ജൂലൈ രണ്ട്‌

രജിസ്‌ട്രേഷന്‍ പേജില്‍ കൊടുക്കുന്ന മൊബൈല്‍ നമ്പറിലാണ് ഒടിപി വരുന്നത്. തുടര്‍ന്ന് അപേക്ഷാ നമ്പറും ലഭിക്കും. ഒടിപി എന്റര്‍ ചെയ്തു കഴിയുമ്പോള്‍ ലഭിക്കുന്ന പേജു വഴി പാസ്‌വേര്‍ഡ് സൃഷ്ടിക്കാം. പുതിയ പാസ്‌വേര്‍ഡ് നല്‍കി അപ്‌ഡേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്തു കഴിയുമ്പോള്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ വിജയകരമായി സൃഷ്ടിക്കപ്പെടും.

Also Read: Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെൻ്റ് മൊബൈലിൽ എങ്ങനെ പരിശോധിക്കാം?

ലോഗിന്‍ ചെയ്യുമ്പോള്‍

അപേക്ഷാ നമ്പറും, പാസ്‌വേര്‍ഡും, ജില്ലയും നല്‍കിയാല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ നിര്‍വഹിക്കാം. ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്തുകഴിയുമ്പോള്‍ ‘അപ്ലെ ഓണ്‍ലൈന്‍’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ആദ്യം വിദ്യാര്‍ത്ഥി പത്താംതരം പഠിച്ച സ്‌കൂളിന്റെ വിവരങ്ങള്‍ നല്‍കണം. അടുത്തതായി യോഗ്യതാ പരീക്ഷയുടെ വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് ആവശ്യപ്പെട്ട വിവരങ്ങളെല്ലാം നല്‍കണം.

വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി സബ്മിറ്റ് ചെയ്യുമ്പോള്‍ അപേക്ഷയിലെ വിവരങ്ങള്‍ കാണാനും, ആവശ്യമെങ്കില്‍ തിരുത്താനും സാധിക്കും. വിവരങ്ങള്‍ ഒരിക്കല്‍ കൂടി പൂര്‍ണമായി പരിശോധിച്ചതിന് ശേഷം മാത്രം അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കുക.

ട്രയല്‍ അലോട്ട്‌മെന്റ് കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ കാന്‍ഡിഡേറ്റ് ലോഗിന്‍ വഴി അപേക്ഷയില്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടെ പുനഃക്രമീകരിക്കാനാകും. അപേക്ഷ സമര്‍പ്പിക്കുമ്പോഴും, അലോട്ട്‌മെന്റുമായി ബന്ധപ്പെട്ടും സംശയങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ സമീപത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള സ്‌കൂള്‍ തല ഹെല്‍പ് ഡെസ്‌കിനെ സമീപിക്കാം.

ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട എല്ലാ വിശദവിവരങ്ങളും പ്രോസ്‌പെക്ടസില്‍ ലഭ്യമാണ്. https://hscap.kerala.gov.in/upfile/prospectus2026/prospectusmain.pdf എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പ്രോസ്‌പെക്ടസ് ലഭ്യമാകും. പ്രോസ്‌പെക്ടസ് പൂര്‍ണമായും വായിക്കുക. അതിനു ശേഷം അപേക്ഷിക്കുക.

English Summary

The deadline to apply online for Kerala Plus One admission via hscap.kerala.gov.in ends tomorrow, June 3. To apply, students must create a ‘Candidate Login’ using their SSLC details and a mobile number. The trial allotment will be released on June 8, followed by the first allotment on June 15. Regular classes will commence on July 2, and the entire admission process will wrap up by August 8.

Follow Us
വീട്ടിനുള്ളിലെ ഉറുമ്പുകളെ എങ്ങനെ തുരത്താം?
പൊറോട്ട എങ്ങനെ ഹെൽത്തി ആയി കഴിക്കാം?
പൂരി ഒട്ടും എണ്ണ കുടിക്കില്ല! മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
തടി കുറയണോ? 2 മണി കുരുമുളക് മതി
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു