Plus One Improvement Result: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് റിസള്‍ട്ട് ഉടന്‍; ഫലം എപ്പോള്‍, എങ്ങനെ അറിയാം?

Kerala plus one improvement result 2026: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയുടെ റിസള്‍ട്ട് ഇന്ന് പ്രസിദ്ധീകരിക്കാന്‍ സാധ്യത. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഫലപ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് ഫലപ്രഖ്യാപനത്തിനു ശേഷം എസ്എസ്എല്‍സി, പ്ലസ്ടു, പ്ലസ് വണ്‍ ഫലപ്രഖ്യാപനത്തിനുള്ള നടപടികളിലേക്കും വിദ്യാഭ്യാസ വകുപ്പ് കടക്കും.

Plus One Improvement Result: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് റിസള്‍ട്ട് ഉടന്‍; ഫലം എപ്പോള്‍, എങ്ങനെ അറിയാം?

പ്രതീകാത്മക ചിത്രം

Updated On: 

08 May 2026 | 01:45 PM

തിരുവനന്തപുരം, 8-5-2026: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയുടെ റിസള്‍ട്ട് ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക്‌ ഫലപ്രഖ്യാപനം നടത്തും.  http://results.hse.kerala.gov.in/എന്ന വെബ്‌സൈറ്റിലൂടെ ഫലം അറിയാം.പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് ഫലപ്രഖ്യാപനത്തിനു ശേഷം എസ്എസ്എല്‍സി, പ്ലസ്ടു, പ്ലസ് വണ്‍ ഫലപ്രഖ്യാപനത്തിനുള്ള നടപടികളിലേക്കും വിദ്യാഭ്യാസ വകുപ്പ് കടക്കും. ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലങ്ങൾ ഈ മാസം തന്നെ പ്രസിദ്ധീകരിക്കും.പുതുക്കിയ നിശ്ചയപ്രകാരം മെയ് 15-നാണ് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുന്നത്.ഇതിനുപിന്നാലെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുകയും മെയ് അവസാനത്തോടെ അതിന്റെ ഫലം പ്രസിദ്ധീകരിച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്യും.

ആദ്യഘട്ടത്തിൽ മെയ് എട്ടിന് എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പും ഗൾഫ് മേഖലയിലെ പ്രതിസന്ധികളും കാരണം തീയതി നീട്ടുകയായിരുന്നു. ഏപ്രിൽ ഏഴിന് ആരംഭിക്കേണ്ടിയിരുന്ന മൂല്യനിർണയം തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾ കാരണം ഏപ്രിൽ 16-ലേക്ക്‌ മാറ്റിയിരുന്നു. ഇതും ഫലപ്രഖ്യാപനം വൈകാന്‍ കാരണമായി.

മൂല്യനിര്‍ണയം

സംസ്ഥാനത്തെ 72 ക്യാമ്പുകളിലായി നടന്ന മൂല്യനിർണയത്തിൽ 12,000-ത്തോളം അധ്യാപകരും ജീവനക്കാരും പങ്കാളികളായി. ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിന്ന രണ്ടായിരത്തോളം അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.

Also Read: CBSE Class 12 Results 2026: സിബിഎസ്ഇ പ്ലസ് ടു ഫലം ഉടൻ? ഫലപ്രഖ്യാപനം ഈ ആഴ്ചയുണ്ടായേക്കും; തീയതിയും സമയവും അറിയാം

എസ്എസ്എൽസി മൂല്യനിർണയം ഇത്തവണ കൂടുതൽ കർശനമാക്കിയതായി റിപ്പോർട്ടുകളുണ്ട്, എന്നാൽ വിദ്യാഭ്യാസ വകുപ്പ് ഇതിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ചോദ്യഘടനയിൽ വരുത്തിയ മാറ്റങ്ങളും ചില ചോദ്യങ്ങളുടെ സങ്കീർണ്ണതയും ഇത്തവണ ശ്രദ്ധേയമായിരുന്നു. മുൻവർഷങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടും ഇഷ്ടപ്പെട്ട സ്കൂളിലോ കോഴ്സിലോ പ്രവേശനം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാനാണ് ഈ കർശന നിലപാടെന്നാണ് സൂചന. ഉത്തരങ്ങൾ പൂർണ്ണമാണെങ്കിൽ മാത്രമേ കൃത്യമായ മാർക്ക് നൽകൂ എന്നും, ഭാഗികമായ ഉത്തരങ്ങൾക്ക് അര മാർക്ക് നൽകുന്ന രീതി ഒഴിവാക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍

പരീക്ഷ വിദ്യാര്‍ത്ഥികളുടെ എണ്ണം
എസ്എസ്എല്‍സി 4,17,497
പ്ലസ് വണ്‍ പരീക്ഷ 4,11,025
പ്ലസ് ടു 4,52,437

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലങ്ങൾ മെയ് 22-ന് പുറത്തുവിടും. പ്ലസ് വൺ ഫലപ്രഖ്യാപനം ജൂൺ പത്തിനാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ രണ്ടിന് ഫലം വന്നിരുന്ന സ്ഥാനത്താണിത്.

പുതിയ അധ്യയന വർഷം

ജൂൺ ഒന്നിനാണ് സ്കൂളുകളിൽ പ്രവേശനോത്സവം നടക്കുക. അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്കായി പ്രത്യേക പഠന പിന്തുണ പദ്ധതികളും ഇത്തവണ നടപ്പിലാക്കും. പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ മെയ് രണ്ട് മുതൽ തന്നെ ആരംഭിക്കും. സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും പ്ലസ് ടു ഫലം വരാനിരിക്കുന്നതേയുള്ളൂ. മുൻകൂട്ടി തീയതി അറിയിക്കുന്ന രീതി ഇത്തവണ ഉണ്ടാകാൻ സാധ്യതയില്ലെന്നും ഫലം ഉടൻ തന്നെ വെബ്സൈറ്റിൽ ലഭ്യമാകുമെന്നുമാണ് ലഭിക്കുന്ന സൂചനകൾ.

English Summary

Kerala Plus One 2026 results are likely to be declared today, May 8. The results are likely to be declared after 2 pm. The process including evaluation has been completed. Let’s check the details.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്