Kerala Plus One Admission 2026: പ്ലസ് വൺ അപേക്ഷയിൽ തെറ്റുപറ്റിയാൽ സീറ്റ് നഷ്ടമായേക്കാം! ഓൺലൈനായി അപേക്ഷിക്കേണ്ട രീതി

Kerala Plus One Admission Guidance: എസ്എസ്എൽസി ഫലം മെയ് 15നാണ് പുറത്തുവരിക. അതിന് ശേഷം ഇംമ്പൂവ്മെൻ്റ്, സേ പരീക്ഷകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചുതുടങ്ങും. എന്നാൽ കൃത്യമായ പ്ലാനിംഗ് ഇല്ലാതെ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചാൽ മികച്ച മാർക്കുള്ളവർക്ക് പോലും സീറ്റ് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. നിങ്ങൾ ആ​ഗ്രഹിച്ച് ​ഗ്രൂപ്പ്, സ്കൂൾ എന്നിവ ലഭിക്കണമെങ്കിൽ തെറ്റില്ലാതെ തന്നെ അപേക്ഷിക്കണം.

Kerala Plus One Admission 2026: പ്ലസ് വൺ അപേക്ഷയിൽ തെറ്റുപറ്റിയാൽ സീറ്റ് നഷ്ടമായേക്കാം! ഓൺലൈനായി അപേക്ഷിക്കേണ്ട രീതി

പ്രതീകാത്മക ചിത്രം

Updated On: 

09 May 2026 | 10:06 AM

കേരളത്തിലെ എല്ലാ പത്താം ക്ലാസ് ഫലങ്ങലും പുറത്തുവന്നതിന് ശേഷമാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുക. ഇക്കൊല്ലത്തെ പ്ലസ് വൺ പ്രവേശനം ഏകദേശം ജൂൺ രണ്ടാം വാരം മുതൽ ആരംഭിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. എസ്എസ്എൽസി സേ പരീക്ഷയുടെ ഫലം കൂടി പുറത്തുവന്നശേഷമാണ് നടപടികൾ ആരംഭിക്കുക. എസ്എസ്എൽസി ഫലം മെയ് 15നാണ് പുറത്തുവരിക. അതിന് ശേഷം ഇംമ്പൂവ്മെൻ്റ്, സേ പരീക്ഷകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചുതുടങ്ങും. എന്നാൽ കൃത്യമായ പ്ലാനിംഗ് ഇല്ലാതെ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചാൽ മികച്ച മാർക്കുള്ളവർക്ക് പോലും സീറ്റ് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.

നിങ്ങൾ ആ​ഗ്രഹിച്ച് ​ഗ്രൂപ്പ്, സ്കൂൾ എന്നിവ ലഭിക്കണമെങ്കിൽ തെറ്റില്ലാതെ തന്നെ അപേക്ഷിക്കണം. കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനം ഏകജാലകം വഴിയാണ് നടത്തുന്നത്. പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷിച്ചാൽ മാത്രമെ സീറ്റ് ലഭിക്കുകയുള്ളൂ. മാർക്കിനനുസരിച്ച് സ്കൂളുകളും ​ഗ്രൂപ്പികളും തിരഞ്ഞെടുക്കാം. തെറ്റുകൾ കൂടാതെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള രീതികൾ എങ്ങനെയാണെന്ന് നോക്കാം.

ALSO READ: സിബിഎസ്ഇ പ്ലസ് ടു ഫലം ഉടൻ? ഫലപ്രഖ്യാപനം ഈ ആഴ്ചയുണ്ടായേക്കും; തീയതിയും സമയവും അറിയാം

പ്ലസ് വൺ പ്രവേശനം

ആദ്യം ഏകജാലക പോർട്ടൽ സന്ദർശിക്കുക. ശേഷം വെബ്സൈറ്റിലെ ‘Candidate Registration’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ജില്ല, സ്കീം (SSLC/CBSE/ICSE), രജിസ്റ്റർ നമ്പർ, ജനനത്തീയതി എന്നിവ നൽകി ഒരു പാസ്‌വേഡ് സെറ്റ് ചെയ്യുക. തുടർന്ന് ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പർ സൂക്ഷിച്ചു വയ്ക്കണം, ഇത് പിന്നീട് ആവശ്യം വരും.

ലോഗിൻ ചെയ്ത ശേഷം നിങ്ങളുടെ പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ പൂരിപ്പിക്കുക. സംവരണ ആനുകൂല്യങ്ങൾ (Caste/EWS) ഉണ്ടെങ്കിൽ അത് കൃത്യമായി രേഖപ്പെടുത്തുക. സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ അഡ്മിഷൻ സമയത്ത് സ്കൂളിൽ ഹാജരാക്കിയാൽ മതിയാകും.

നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന കോഴ്സും സ്കൂളും മുൻഗണനാക്രമത്തിൽ (Priority Order) നൽകുക. ഇവിടെ തെറ്റ് പറ്റാതെ പ്രത്യേകം നോക്കണം. ഏറ്റവും കൂടുതൽ താല്പര്യമുള്ള സ്കൂൾ ഒന്നാമതായി നൽകണം. മാർക്ക് കുറവാണെങ്കിൽ കൂടുതൽ സ്കൂളുകൾ ഓപ്ഷനായി നൽകുന്നത് സീറ്റ് നഷ്ടമാകാതിരിക്കാൻ സഹായിക്കും.

അപേക്ഷ കൃത്യമായി പരിശോധിച്ച ശേഷം മാത്രം സബ്മിറ്റ് ചെയ്യുക. ശേഷം അതിന്റെ പ്രിന്റ് ഔട്ട് അല്ലെങ്കിൽ പിഡിഎഫ് കൈയ്യിൽ കരുതണം. അഡ്മിഷൻ സമയത്ത് ഈ അപേക്ഷയും ഫീസും സ്കൂളിൽ നൽകിയാൽ മതി.

അപേക്ഷിക്കുമ്പോൾ വരുത്തുന്ന പ്രധാന തെറ്റുകൾ

  • നിങ്ങൾക്ക് എസ്എസ്എൽസിക്ക് ലഭിച്ച മാർക്കുകൾ തെറ്റായി രേഖപ്പെടുത്തുന്നത് അലോട്ട്‌മെൻ്റ് റദ്ദാക്കാൻ കാരണമാകും.
  • ദൂരെയുള്ള സ്കൂളുകൾ ആദ്യ ഓപ്ഷനായി നൽകരുത്.
  • ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ എന്തെങ്കിലും തടസമുണ്ടെങ്കിൽ അത് അപേക്ഷയിൽ ക്ലെയിം ചെയ്യാതിരിക്കുക.
  • ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുമ്പോൾ അത് പരിശോധിക്കാൻ മറക്കരുത്. നിങ്ങൾക്ക് ഏത് സ്കൂളിൽ ഏത് ​ഗ്രൂപ്പിന് സീറ്റ് ലഭിക്കാൻ സാധ്യതയുണ്ടെന്ന് ട്രയൽ അലോട്ട്‌മെന്റിലൂടെ മനസ്സിലാക്കാം.

അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

എസ്എസ്എൽസി മാർക്ക് ലിസ്റ്റ്: രജിസ്റ്റർ നമ്പർ, പാസ്സായ വർഷം, മാസം എന്നിവ കൃത്യമായി നൽകുന്നതിനാൽ നിങ്ങളുടെ കൈവശം എസ്എസ്എൽസിയുടെ മാർക്ക് ലിസ്റ്റ് ഉണ്ടായിരിക്കണം.

ആധാർ കാർഡ്: അപേക്ഷിക്കുമ്പോൾ വിദ്യാർത്ഥിയുടെ ആധാർ നമ്പർ നിർബന്ധമാണ്.

ഫോട്ടോ: ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യാൻ പാകത്തിൽ ഡിജിറ്റൽ രൂപത്തിലുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോ കൈവശം സൂക്ഷിക്കുക. ഏറ്റവും പുതിയ ഫോട്ടോ തന്നെ കൈയ്യിൽ കരുതുക.

സർട്ടിഫിക്കറ്റുകൾ (സംവരണം ഉള്ളവർക്ക്): ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് (EWS അല്ലെങ്കിൽ ഫീസിളവ് ആഗ്രഹിക്കുന്നവർക്ക്) ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റുകൾ കൈയ്യിൽ കരുതണം.

English Summary:

HSCAP Kerala Plus One Admission 2026 process is set to begin shortly. The admission follows a Single Window System (Ekajalakam). All applications must be submitted through the official Website. Here is the complete guide for apply plus one admission.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്