Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: എന്താണ് ട്രയൽ അലോട്ട്‌മെൻ്റ്? മെയിൻ അലോട്ട്‌മെന്റിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trial Allotment vs. Main Allotment: പ്ലസ് വൺ പ്രവേശന നടപടികളിൽ ഏറ്റവും നിർണ്ണായകമായ ഘട്ടമാണ് ട്രയൽ അലോട്ട്‌മെന്റ്. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ആദ്യമായി വരുന്ന റിസൾട്ടാണിത്. എന്നാൽ പല വിദ്യാർത്ഥികൾക്കും ട്രയൽ അലോട്ട്‌മെന്റിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഇതിന് ശേഷം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാകില്ല. കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനം ഏകജാലകം വഴിയാണ് നടത്തുന്നത്.

Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: എന്താണ് ട്രയൽ അലോട്ട്‌മെൻ്റ്? മെയിൻ അലോട്ട്‌മെന്റിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രതീകാത്മക ചിത്രം

Updated On: 

10 May 2026 | 09:14 AM

എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തുവന്നാൽപിന്നെ കുട്ടികൾ പ്ലസ് വൺ പ്രവേശനത്തിനുള്ള നെട്ടോട്ടത്തിലായിരിക്കും. ആദ്യമായിട്ടാണ് ഭൂരിഭാ​ഗം കുട്ടികളും ഇത്രയധികം നടപടിക്രമങ്ങളുടെ ഭാ​ഗമാകുന്നത്. അതുകൊണ്ട് തന്നെ അവരിൽ സംശയങ്ങളും ആശങ്കകളും നമ്മൾ കരുതുന്നതിലും അപ്പുറമാണ്. കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനം ഏകജാലകം വഴിയാണ് നടത്തുന്നത്. പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷിച്ചാൽ മാത്രമെ സീറ്റ് ലഭിക്കുകയുള്ളൂ. മാർക്കിനനുസരിച്ച് സ്കൂളുകളും ​ഗ്രൂപ്പികളും തിരഞ്ഞെടുക്കാം.

പ്ലസ് വൺ പ്രവേശന നടപടികളിൽ ഏറ്റവും നിർണ്ണായകമായ ഘട്ടമാണ് ട്രയൽ അലോട്ട്‌മെൻ്റ് (Trial Allotment). അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ആദ്യമായി വരുന്ന റിസൾട്ടാണിത്. എന്നാൽ പല വിദ്യാർത്ഥികൾക്കും ട്രയൽ അലോട്ട്‌മെന്റിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഇതിന് ശേഷം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാകില്ല. അതിനാൽ ആദ്യം തന്നെ നിങ്ങൾ എന്താണ് ട്രയൽ അലോട്ട്‌മെന്റെന്നും മെയിൻ അലോട്ട്‌മെന്റിന് മുമ്പ് ചെയ്യേണ്ടത് എന്തെല്ലാമെന്നും അറിഞ്ഞിരിക്കണം.

ALSO READ: പ്ലസ് വൺ അപേക്ഷയിൽ തെറ്റുപറ്റിയാൽ സീറ്റ് നഷ്ടമായേക്കാം! ഓൺലൈനായി അപേക്ഷിക്കേണ്ട രീതി

എന്താണ് ട്രയൽ അലോട്ട്‌മെൻ്റ്?

നിങ്ങൾ നൽകിയ മാർക്കുകളും ഓപ്ഷനുകളും വെച്ച് നോക്കിയാൽ ഏത് സ്കൂളിലും കോഴ്സിലുമാണ് നിങ്ങൾക്ക് സീറ്റ് ലഭിക്കാൻ സാധ്യത എന്ന് മുൻകൂട്ടി അറിയാനുള്ള അവസരമാണ് ട്രയൽ അലോട്ട്‌മെന്റിലൂടെ ലഭിക്കുന്നത്. ട്രയൽ അലോട്ട്‌മെൻ്റിൽ ഒരു സ്കൂൾ കാണിച്ചു എന്നത് കൊണ്ട് അവിടെ നിങ്ങൾക്ക് അഡ്മിഷൻ ഉറപ്പായി എന്ന് പറയാൻ കഴിയില്ല. അതുകൂടാതെ ട്രയൽ അലോട്ട്‌മെൻ്റ് വന്നാൽ നിങ്ങളുടെ അപേക്ഷയിലെ തെറ്റുകൾ തിരുത്താനും ഓപ്ഷനുകൾ പുനർക്രമീകരിക്കാനും സാധിക്കുമെന്നത് മറ്റൊരു ആശ്വാസമാണ്.

ട്രയൽ അലോട്ട്‌മെൻ്റ് പരിശോധിച്ച ശേഷം നിങ്ങളുടെ ലിസ്റ്റിലെ എത്രാമത്തെ ഓപ്ഷനിലുള്ള സ്കൂളും കോഴ്സുമാണ് ലഭിച്ചതെന്ന് നോക്കുക. അതിൽ സംതൃപ്തനാണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ മാത്രമാണ്. ഈ അവസരത്തിൽ നിങ്ങൾക്ക് താല്പര്യമില്ലാത്ത കോഴ്സുകളോ സ്കൂളോ ലഭിച്ചാൽ വിഷമിക്കേണ്ടതില്ല. അത് നിങ്ങൾക്ക് മാറ്റാനുള്ള അവസരമുണ്ട്. ഇനി ട്രയൽ അലോട്ട്‌മെൻ്റിൽ ഒരിടത്തും സീറ്റ് ലഭിച്ചില്ലെങ്കിലോ, ഓപ്ഷനുകൾ മാറ്റാം. മുകളിലെ മുൻഗണനാ ക്രമത്തിൽ മാറ്റം വരുത്തുകയോ പുതിയ സ്കൂളുകൾ അതിലേക്ക് ചേർക്കുകയോ ചെയ്യാം.

അപേക്ഷയിൽ മാർക്ക്, ജാതി സംവരണം, ബോണസ് പോയിന്റുകൾ (എൻസിസി, എൻഎസ്എസ്) എന്നിവയിൽ എന്തെങ്കിലും പിശകുണ്ടെങ്കിൽ ഈ സമയത്ത് ആവശ്യമായ തിരുത്തൽ വരുത്താവുന്നതാണ്. നിങ്ങളുടെ റാങ്ക് നിശ്ചയിക്കുന്ന ഇൻഡക്സ് മാർക്ക് ലിസ്റ്റിൽ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.

മെയിൻ അലോട്ട്‌മെൻ്റിന് മുമ്പ് ശ്രദ്ധിക്കണം

മെയിൻ അലോട്ട്‌മെൻ്റ് ലിസ്റ്റ് വരുന്നതോടെയാണ് യഥാർത്ഥ പ്ലസ് വൺ പ്രവേശനം തുടങ്ങുന്നത്. ഇതിൽ ആദ്യ ഓപ്ഷൻ ലഭിക്കുന്നവർ നിർബന്ധമായും ഫീസ് അടച്ച് സ്ഥിര പ്രവേശനം ഉറപ്പാക്കണം. ഏത് ഓപ്ഷനുകൾ ലഭിച്ചാലും താൽക്കാലികമായി പ്രവേശനം നേടണം. ഇഷ്ടമല്ലാത്ത ഓപ്ഷനാണ് ലഭിച്ചതെങ്കിൽ അടുത്ത അലോട്ട്‌മെൻ്റുകളിൽ ഉയർന്ന ഓപ്ഷനുകൾക്കായി കാത്തിരിക്കാവുന്നതാണ്. അലോട്ട്‌മെൻ്റ് ലഭിച്ചിട്ടും നിശ്ചിത സമയത്തിനുള്ളിൽ സ്കൂളിൽ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ പിന്നീട് വരുന്ന അലോട്ട്‌മെൻ്റുകളിൽ നിങ്ങളെ പരിഗണിക്കില്ല എന്നത് ശ്രദ്ധിക്കണം. പിന്നീടുള്ള പ്രവേശനം അല്പം ബുദ്ധിമുട്ടേറും. അതിനാൽ മെയിൻ അലോട്ട്മെൻ്റ് വളരെയധികം ​ഗൗരവത്തോടെ തന്നെ കാണണം.

English Summary:

Kerala Plus One (HSCAP) admission for 2026 is coming after SSLC result published. For thousands of SSLC graduates, Know about the difference between Trial Allotment And Main Allotment. It will help you to selection of seats and group.

Follow Us
Related Stories
KEAM Rank List 2026: കീം ഫലം ഇന്ന്; സ്കോർകാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്ട്മെൻ്റിലും സീറ്റില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?
KEAM Rank List 2026: കീം റാങ്ക് പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും?; ഫലം എങ്ങനെ പരിശോധിക്കാം
Kerala University FYUGP 2nd Allotment: രണ്ടാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം ഉറപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട
CBSE Class 12 Improvement Exam: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എപ്പോൾ? ഏറ്റവും പുതിയ വിവരങ്ങൾ
CUET UG 2026 Results: സിയുഇടി യുജി ഫലം പുറത്ത്; ദേവിന ഗഹ്‌ലോട്ടിന് ഒന്നാം റാങ്ക്; ദക്ഷിണേന്ത്യൻ ടോപ്പറായി കേരളത്തിന്റെ അലീഷ
വീട് ചെറുതാണോ? എങ്കിൽ ലുക്കും കൂടും, പോക്കറ്റും ചോരില്ല
10 രൂപയ്ക്ക് എല്ലാം!  ബെംഗളൂരുവിലെ  സ്ട്രീറ്റ് മാര്‍ക്കറ്റുകള്‍ അറിയാം
തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ എന്തുചെയ്യണം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ