Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് ലിസ്റ്റിലുള്ളവർക്ക് ഇന്ന് കൂടി ചേരാം, സമയം ഇതുവരെ

Kerala Plus One Admission Closes Today: ആദ്യ അലോട്ട്മെൻ്റ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടും ഇതുവരെ സ്കൂളുകളിൽ റിപ്പോർട്ട് ചെയ്യാത്ത വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാനുള്ള അവസാന അവസരമാണിത്. പ്ലസ് വൺ പ്രവേശത്തിൻ്റെ ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് അവസാനിക്കുന്നത്. കണക്കുകൾ പ്രകാരം, ഇന്നലെ വരെ 1,38,071 വിദ്യാർത്ഥികൾ പ്രവേശനം നേടിയത്. ഇതിൽ 88,​597 പേർ സ്ഥിരം പ്രവേശനവും 49,474 പേർ താത്കാലിക പ്രവേശനവുമാണ് നേടിയിട്ടുണ്ട്.

Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് ലിസ്റ്റിലുള്ളവർക്ക് ഇന്ന് കൂടി ചേരാം, സമയം ഇതുവരെ

പ്രതീകാത്മക ചിത്രം

Published: 

17 Jun 2026 | 11:39 AM

സംസ്ഥാനത്തെ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻ്റെ (HSCAP First Allotment) വഴിയുള്ള അഡ്മിഷൻ നടപടികൾ ഇന്ന് അവസാനിക്കും. ആദ്യ അലോട്ട്മെൻ്റ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടും ഇതുവരെ സ്കൂളുകളിൽ റിപ്പോർട്ട് ചെയ്യാത്ത വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാനുള്ള അവസാന അവസരമാണിത്. പ്ലസ് വൺ പ്രവേശത്തിൻ്റെ ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് അവസാനിക്കുന്നത്. കണക്കുകൾ പ്രകാരം, ഇന്നലെ വരെ 1,38,071 വിദ്യാർത്ഥികൾ പ്രവേശനം നേടിയത്. ഇതിൽ 88,​597 പേർ സ്ഥിരം പ്രവേശനവും 49,474 പേർ താത്കാലിക പ്രവേശനവുമാണ് നേടിയിട്ടുണ്ട്.

മതിയായ രേഖകളില്ലാത്തതിനാൽ 118 പേരുടെ പ്രവേശനമാണ് ആദ്യ അലോട്ട്മെൻ്റിന് പിന്നാലെ നിരസിക്കപ്പെട്ടത്. ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടേണ്ടതുണ്ട്. സർട്ടിഫിക്കറ്റ് വെരിഫക്കേഷന് ശേഷം സ്‌കൂളിൽ ഫീസ് അടയ്ക്കാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ലെന്ന് അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നു. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും എത്രയും വേഗം സ്കൂളുകളിൽ എത്താൻ ശ്രദ്ധിക്കുക.

ALSO READ: പ്ലസ് വണ്‍ പ്രവേശനത്തിന് അധിക ഫീസ് ഈടാക്കിയാല്‍ നടപടി; പരാതികള്‍ അറിയിക്കേണ്ട നമ്പറുകള്‍ ഇതാ

സ്ഥിര പ്രവേശനവും താൽക്കാലിക പ്രവേശനവും

ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർ: ആദ്യ അലോട്ട്മെൻ്റിൽ ആദ്യത്തെ ഓപ്ഷൻ തന്നെ ലഭിച്ച വിദ്യാർത്ഥികൾ നിർബന്ധമായും സ്ഥിര പ്രവേശനം നേടിയിരിക്കണം. ഇവർക്ക് താൽക്കാലിക പ്രവേശനത്തിന് അനുവാദമില്ല.

മറ്റ് ഓപ്ഷനുകൾ ലഭിച്ചവർ: അതേസമയം ആദ്യ അലോട്ട്മെൻ്റിൽ രണ്ട് മുതലുള്ള താഴത്തെ ഓപ്ഷനുകൾ ലഭിച്ച വിദ്യാർത്ഥികൾക്ക് താൽക്കാലിക പ്രവേശനമോ അല്ലെങ്കിൽ സ്ഥിര പ്രവേശനമോ നേടാവുന്നതാണ്. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് തങ്ങളുടെ ഉയർന്ന ഓപ്ഷനുകൾ അടുത്ത അലോട്ട്മെൻ്റുകളിലേക്ക് പരിഗണിക്കുന്നതിനായി നിലനിർത്താം.

സ്കൂളിൽ ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ

  • അലോട്ട്മെന്റ് സ്ലിപ്പ്: ഹയർ സെക്കൻഡറി പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്ത അലോട്ട്മെൻ്റി സ്ലിപ് കൈവശം ഉണ്ടായിരിക്കണം.
  • യോഗ്യതാ സർട്ടിഫിക്കറ്റ്: എസ്എസ്എൽസി / സിബിഎസ്ഇ/ മറ്റ് ബോർഡുകളുടെ അസ്സൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മാർക്ക് ലിസ്റ്റ് പ്രവേശനത്തിനായി ചെല്ലുമ്പോൾ കൈയ്യിൽ ഉണ്ടാവണം.
  • ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC), കോൺഡക്ട് സർട്ടിഫിക്കറ്റ് (Conduct Certificate)
  • ബോണസ് പോയിന്റുകൾ തെളിയിക്കുന്ന രേഖകൾ ഉണ്ടാവണം (NCC, SPC, സ്കൗട്ട്സ്, ക്ലബ്ബുകൾ തുടങ്ങിയവ ഉണ്ടെങ്കിൽ).
  • ഫീസ് ഇളവുകൾക്കും റിസർവേഷനും അർഹതയുള്ളവർക്കും ജാതി/വരുമാന സർട്ടിഫിക്കറ്റുകൾ കൈയ്യിൽ കരുതുക.
  • പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ

ആദ്യ ലിസ്റ്റിൽ ഇടം നേടാത്തവർ എന്ത് ചെയ്യണം?

ആദ്യ അലോട്ട്മെന്റിൽ സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾ ആശങ്കപെടേണ്ടതില്ല. ആദ്യ ഘട്ട പ്രവേശന നടപടികൾ ഇന്ന് അവസാനിച്ച ശേഷം, സ്കൂളുകളിലെ നിലവിലുള്ള ഒഴിവുകൾ കണക്കാക്കി രണ്ടാം അലോട്ട്മെൻ്റ് തീയതി ഉടൻ പ്രഖ്യാപിക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് സപ്ലിമെൻ്ററി ഘട്ടത്തിലും അവസരമുണ്ടാകും.

ആദ്യ ലിസ്റ്റിൽ ഉൾപ്പെടാത്ത ഭൂരിഭാഗം വിദ്യാർത്ഥികൾക്കും രണ്ടാമത്തെ ലിസ്റ്റിൽ സീറ്റ് ലഭിക്കാറുണ്ട്. ഇതിനായി നിങ്ങൾ പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. ആദ്യ ഘട്ടത്തിൽ അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്താനും ഈ ഘട്ടത്തിൽ അവസരമുണ്ടാകും. എസ്എസ്എൽസി സേ ‌പരീക്ഷ എഴുതി ഫലം വന്നവർക്കും, ഏതെങ്കിലും കാരണത്താൽ പ്രധാന ഘട്ടത്തിൽ അപേക്ഷിക്കാൻ സാധിക്കാത്തവർക്കും സപ്ലിമെൻ്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിച്ച് പ്രവേശനം നേടാവുന്നതാണ്.

English Summary:

Kerala Plus One Admission 2026 first allotment process closes today, June 17th Wednesday. Check the official last time to report to schools, required documents, and temporary admission rules here.

 

Loading...
Unable to load recommendations.
Follow Us
Related Stories
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം