Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെൻ്റ് മൊബൈലിൽ എങ്ങനെ പരിശോധിക്കാം?
Trial Allotment Result Checking: നമ്മൾ നൽകിയ ഓപ്ഷനുകൾ പ്രകാരം ഏത് സ്കൂളിലും കോഴ്സിലുമാണ് സീറ്റ് ലഭിക്കാൻ സാധ്യത എന്ന് മുൻകൂട്ടി അറിയുന്നതിനായാണ് ആദ്യ പ്രക്രിയ എന്നോണം ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത്. ട്രയൽ അലോട്ട്മെൻ്റ് പുറത്തുവിട്ടാൽ ഉടൻ തന്നെ നിങ്ങൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിലൂടെ ഇത് പരിശോധിക്കാവുന്നതാണ്. എന്നാൽ മൊബൈൽ ഫോണിലൂടെ ഫലം എങ്ങനെ പരിശോധിക്കാമെന്ന് നമുക്ക് നോക്കാം.

പ്രതീകാത്മക ചിത്രം
കേരളത്തിൽ പ്ലസ് വൺ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷകൾ കഴിഞ്ഞ മെയ് 25 മുതൽ സ്വീകരിച്ച് തുടങ്ങിയിരുന്നു. വരുന്ന ജൂൺ എട്ടിനാണ് ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കുന്നത്. നമ്മൾ നൽകിയ ഓപ്ഷനുകൾ പ്രകാരം ഏത് സ്കൂളിലും കോഴ്സിലുമാണ് സീറ്റ് ലഭിക്കാൻ സാധ്യത എന്ന് മുൻകൂട്ടി അറിയുന്നതിനായാണ് ആദ്യ പ്രക്രിയ എന്നോണം ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത്. ട്രയൽ അലോട്ട്മെൻ്റ് പുറത്തുവിട്ടാൽ ഉടൻ തന്നെ നിങ്ങൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിലൂടെ ഇത് പരിശോധിക്കാവുന്നതാണ്. എന്നാൽ മൊബൈൽ ഫോണിലൂടെ ഫലം എങ്ങനെ പരിശോധിക്കാമെന്ന് നമുക്ക് നോക്കാം.
ALSO READ: സിബിഎസ്‌ഇ പുനർമൂല്യനിർണയം; പോർട്ടലിൻ്റെ തകരാർ പരിഹരിച്ചു, എന്ന് വരെ അപേക്ഷിക്കാം
പ്ലസ് വൺ ട്രയൽ അലോട്ട്മെൻ്റ്
കമ്പ്യൂട്ടർ സെന്ററുകളിലോ അക്ഷയ കേന്ദ്രങ്ങളിലോ പോകാതെ തന്നെ വിദ്യാർത്ഥികൾക്ക് സ്വന്തം ഫോണിലൂടെ ട്രയൽ അലോട്ട്മെൻ്റ് ഫലം പരിശോധിക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കണ്ടറി അഡ്‍മിഷൻ വെബ്സൈറ്റ് അറിഞ്ഞിരിക്കണം.
- നിങ്ങളുടെ മൊബൈലിലെ ഏതെങ്കിലും ബ്രൗസർ തുറന്ന് കേരള ഹയർസെക്കൻഡറി അഡ്മിഷൻ പോർട്ടലായ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിലേക്ക് പ്രവേശിക്കുക.
- ഹോം പേജിൽ കാണുന്ന ‘Candidate Login’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് നിങ്ങളുടെ യൂസർ ഐഡി, പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ക്ലിക്ക് ചെയ്യുക.
- ലോഗിൻ ചെയ്ത ശേഷം നിങ്ങളുടെ പ്രൊഫൈൽ പേജ് തുറന്നുവരും. അവിടെ കാണുന്ന ‘Trial Results’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ നിങ്ങൾക്ക് താല്ക്കാലികമായി അലോട്ട്മെന്റ് ലഭിച്ച സ്കൂളിന്റെ പേരും, കോഴ്സും, ഏത് കാറ്റഗറിയിലാണ് സീറ്റ് ലഭിച്ചതെന്നും കാണാനാകും.
- ഭാവി ആവശ്യങ്ങൾക്കായി ഇതിൻ്റെ ഒരു സ്ക്രീൻഷോട്ട് എടുത്തു സൂക്ഷിക്കുന്നത് നല്ലതാണ്.
ട്രയൽ അലോട്ട്മെൻ്റ് ലഭിച്ച ശേഷം
ട്രയൽ അലോട്ട്മെൻ്റ് വഴി ലഭിക്കുന്നത് താല്ക്കാലിക സീറ്റ് മാത്രമാണ്. ഇതിലൂടെ നിങ്ങൾക്ക് നേരിട്ട് സ്കൂളിൽ പോയി അഡ്മിഷൻ എടുക്കാൻ സാധിക്കില്ല. ആദ്യത്തെ കൺഫേംഡ് അലോട്ട്മെൻ്റ് ആയ ‘ഫസ്റ്റ് അലോട്ട്മെൻ്റ്’ വരുന്നതിന് മുന്നോടിയായുള്ള ഒരു ട്രയൽ മാത്രമാണിത്. എന്നാൽ നിങ്ങൾ നൽകിയ അപേക്ഷയിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്താൻ ട്രയൽ അലോട്ട്മെൻ്റ് സഹായിക്കും. നിങ്ങൾക്ക് ലഭിച്ച സ്കൂളും കോഴിസിലും തൃപ്തരല്ലെങ്കിൽ അവ ഫസ്റ്റ് അലോട്ട്മെൻ്റിന് മുമ്പായി തിരുത്തലുകൾ വരുത്തി വീണ്ടും നൽകാവുന്നതാണ്. എന്നാൽ ഫസ്റ്റ് അലോട്ട്മെൻ്റ് വന്ന ശേഷം ഉടൻ തന്നെ അഡ്മിഷൻ ലഭിച്ച സ്കൂളിൽ താൽക്കാലികമായി ചേരേണ്ടതാണ്. അല്ലാത്തപക്ഷം പിന്നീട് വരുന്ന അലോട്ട്മെൻ്റുകളിൽ നിങ്ങളെ പരിഗണിക്കുന്നതല്ല.
നിങ്ങളുടെ പേര്, ജനനത്തീയതി, മാർക്കുകൾ, കാറ്റഗറി എന്നിവയിൽ എന്തെങ്കിലും പിഴവുകൾ വന്നിട്ടുണ്ടെങ്കിൽ മാത്രമെ ട്രയൽ അലോട്ട്മെൻ്റിൽ തിരുത്തലുകൾ സാധ്യമാകുകയുള്ളൂ. ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ തിരുത്തലുകൾ വരുത്താൻ നിശ്ചിത ദിവസങ്ങൾ മാത്രമേ സമയം അനുവദിക്കൂ. ഈ സമയത്തിനുള്ളിൽ വരുത്തുന്ന മാറ്റങ്ങൾ പരിഗണിച്ചായിരിക്കും ആദ്യ അലോട്ട്മെൻ്റ് ഫലം പുറത്തുവിടുക. ഇക്കൊല്ലത്തെ ട്രയൽ അലോട്ട്മെൻ്റ് ഫലം ജൂൺ 16നാണ് പ്രസിദ്ധീകരിക്കു. മൂന്നാം അലോട്ട്മെൻ്റ് ജൂൺ 29നും പുറത്തുവിടും. ജൂലൈ രണ്ടിന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. പ്രവേശന നടപടികൾ ഓഗസ്റ്റ് അഞ്ചോട് കൂടി അവസാനിക്കുന്നതാണ്.
English Summary:
Kerala Plus One Admission 2026, trial allotment will be published on June 8th Monday. Here is how to check trial allotment result via mobile phone. Step by step guide and direct link.