Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെൻ്റ് ജൂൺ ആദ്യവാരം? ആദ്യ അലോട്ട്മെൻ്റ് എന്ന് വരും

Kerala Plus One Admission Trial Allotment Date: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഇക്കഴിഞ്ഞ 25ാം തീയതി മുതൽ സ്വീകരിച്ച് തുടങ്ങിയിരുന്നു. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ മൂന്ന് വരെയാണ്. ഇനി അടുത്തതായി വരാനിരിക്കുന്നത് അലോട്ട്മെൻ്റ് നടപടികളാണ്. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട പൂർണ്ണമായ വിവരങ്ങളും തീയതികളും നമുക്ക് വിശദമായി പരിശോധിക്കാം.

Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെൻ്റ് ജൂൺ ആദ്യവാരം? ആദ്യ അലോട്ട്മെൻ്റ് എന്ന് വരും

പ്രതീകാത്മക ചിത്രം

Published: 

27 May 2026 | 06:33 PM

കേരളത്തിൽ എസ്എസ്എൽസി, സിബിഎസ്ഇ പരീക്ഷാ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്ലസ് വൺ പ്രവേശനത്തിനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികൾ എല്ലാവരും. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഇക്കഴിഞ്ഞ 25ാം തീയതി മുതൽ സ്വീകരിച്ച് തുടങ്ങിയിരുന്നു. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ മൂന്ന് വരെയാണ്. ഇനി അടുത്തതായി വരാനിരിക്കുന്നത് അലോട്ട്മെൻ്റ് നടപടികളാണ്. ഏകജാലക സംവിധാനമായ (HSCAP- Higher Secondary Centralized Admission Process) വഴിയുള്ള അലോട്ട്മെന്റ് രീതിയിലൂടെയാണ് സംസ്ഥാനത്ത് പ്ല്സ് വൺ പ്രവേശനം നടത്തുന്നത്.

അലോട്ട്മെൻ്റ് പ്രക്രിയയിൽ വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് ലഭിക്കാൻ സാധ്യതയുള്ള സ്കൂളും കോഴ്സും മുൻകൂട്ടി മനസ്സിലാക്കാൻ സഹായിക്കുന്ന ട്രയൽ അലോട്ട്മെൻ്റ് ജൂൺ ആദ്യവാരത്തിൽ പ്രസിദ്ധീകരിക്കുമെന്നാണ് ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന് പിന്നാലെ തന്നെ പ്രധാന അലോട്ട്മെൻ്റുകളും ആരംഭിക്കും. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട പൂർണ്ണമായ വിവരങ്ങളും തീയതികളും നമുക്ക് വിശദമായി പരിശോധിക്കാം.

ALSO READ: പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് എത്ര രൂപ നല്‍കണം? എങ്ങനെ അപേക്ഷിക്കാം?

പ്ലസ് വൺ പ്രവേശനവും അലോട്ട്മെൻ്റ് തീയതിയും

  1. ട്രയൽ അലോട്ട്മെൻ്റ് വരുന്നത് ജൂൺ എട്ട്
  2. ആദ്യ അലോട്ട്മെൻ്റ് വരുന്നത് ജൂൺ 16
  3. രണ്ടാം അലോട്ട്മെൻ്റ് വരുന്നത് ജൂൺ 22
  4. മൂന്നാം അലോട്ട്മെൻ്റ് വരുന്നത് ജൂൺ 29
  5. പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത് ജൂലൈ 2
  6. പ്രവേശന നടപടികൾ അവസാനിക്കുന്നത് ഓ​ഗസ്റ്റ് അഞ്ച്

അലോട്ട്മെൻ്റ് എവിടെ പരിശോധിക്കാം?

ജൂൺ ആദ്യവാരത്തോടെ ട്രയൽ അലോട്ട്മെൻ്റ് ഹയർസെക്കൻഡറി പോർട്ടലിൽ പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷയിൽ എന്തെങ്കിലും തെറ്റുകളോ ഓപ്ഷനുകളിൽ മാറ്റങ്ങളോ വരുത്താനുണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് ഇതിലൂടെ തിരുത്തലുകൾ വരുത്താനുള്ള അവസരമുണ്ട്.

ട്രയൽ അലോട്ട്മെൻ്റിലെ തിരുത്തലുകൾ പൂർത്തിയാക്കിയ ശേഷം ജൂൺ ജൂൺ 16 ഓടെ ആദ്യ അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. ഈ ഘട്ടത്തിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ സ്ഥിരപ്രവേശനം നേടേണ്ടതുണ്ട്.

ആദ്യ അലോട്ട്മെൻ്റിൽ താല്ക്കാലിക പ്രവേശനം നേടിയവർക്കും മാറ്റങ്ങൾ ആഗ്രഹിക്കുന്നവർക്കുമായി തുടർന്നുള്ള ദിവസങ്ങളിൽ രണ്ടാമത്തെയും മൂന്നാമത്തെയും അലോട്ട്മെന്റുകൾ പുറത്തുവിടുന്നതാണ്. ഇത്തവണ രണ്ടാം അലോട്ട്മെൻ്റ് ജൂൺ 22നും മൂന്നാം അലോട്ട്മെൻ്റ് ജൂൺ 29നും പുറത്തുവിടും. പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത് ജൂലൈ രണ്ടോടെ ആരംഭിക്കുകയും ചെയ്യും.

അലോട്ട്മെൻ്റ് എങ്ങനെ പരിശോധിക്കാം?

  • ഹയർസെക്കൻഡറിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചാൽ നിങ്ങൾക്ക് അലോട്ട്മെൻ്റ് ലിസ്റ്റ് പരിശോധിക്കാനാകും.
  • വെബ്സൈറ്റിലെ ‘Candidate Login’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് തുറക്കുക.
  • നിങ്ങളുടെ കൃത്യമായ ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക.
  • ലോഗിൻ ചെയ്ത ശേഷം ‘Trial Result’ അല്ലെങ്കിൽ ‘Allotment Result’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് അലോട്ട്മെന്റ് ലഭിച്ച സ്കൂളും കോഴ്സും പരിശോധിക്കാം.
  • ട്രയൽ അലോട്ട്മെൻ്റ് വരുമ്പോൾ ശ്രദ്ധിക്കേണ്ടത്
  • ട്രയൽ അലോട്ട്മെൻ്റിൽ നിങ്ങൾക്ക് ലഭിച്ച സ്കൂളോ കോഴ്സോ തൃപ്തികരമല്ലെങ്കിൽ, ആദ്യ അലോട്ട്മെൻ്റിന് മുൻപായി നിങ്ങളുടെ ഓപ്ഷനുകൾ തിരുത്താവുന്നതാണ്.
  • നിങ്ങളുടെ പേര്, ജാതി, ബോണസ് പോയിൻ്റുകൾ എന്നിവയിൽ എന്തെങ്കിലും പിഴവുകൾ വന്നിട്ടുണ്ടെങ്കിൽ അത് തിരുത്താനുള്ള അവസാന അവസരമാണിത്. ഇവിടെ തിരുത്തിയില്ലെങ്കിൽ ആദ്യ അലോട്ട്മെൻ്റിൽ സീറ്റ് ലഭിച്ചാലും പ്രവേശനം നഷ്ടമായേക്കാം.

English Summary:

Kerala Plus One Trial Allotment Out on June 8th 2026. Plus One Classes Begins On July 3rd And Admission Process Closed On August 5. Check The Complete Guide For Allotment And Class 11th Joining.

Follow Us
Related Stories
Kerala Onam Vacation 2026: മഴയ്ക്ക് കിട്ടിയ അവധികള്‍ ചതിക്കും! ഓണത്തിന് ഇവര്‍ക്ക് പത്ത് ദിവസം വീട്ടില്‍ ഇരിക്കാനാകില്ല?
Kerala Onam Exam 2026: ഓണപരീക്ഷ ഓ​ഗസ്റ്റ് 10 മുതൽ; ഓണാവധിയ്ക്ക് സ്കൂൾ അടയ്ക്കുന്നത് എപ്പോൾ?
Kerala Plus One Admission 2026: പ്ലസ് വണ്ണിന് പ്രവേശനം കിട്ടിയില്ലേ? ഇതാ വമ്പന്‍ അവസരം! സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം
Kerala Plus One Result 2026: കാത്തിരിപ്പ് അവസാനിക്കുന്നു, കൗണ്ട്ഡൗണ്‍ തുടങ്ങി; പ്ലസ് വണ്‍ റിസള്‍ട്ട് ഉടന്‍
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രതീക്ഷിക്കാം; റിസൾട്ട് അറിയാനുള്ള ലിങ്കുകൾ
CBSE Class 10 Second Board Result: ‌പരീക്ഷ കഴിഞ്ഞ് 50 ദിവസം! സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് ഫലം എപ്പോൾ
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
അശാന്തിയും ദാരിദ്ര്യവും! വീട്ടിലെ സോഫയ്ക്ക് പിന്നിൽ ഈ ചിത്രങ്ങൾ പാടില്ല
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമോ?
നാടൻ ചായക്കട സ്റ്റൈൽ ചായ വേണോ! ഈ ഒരു ട്രിക്ക് മതി
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ