Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെൻ്റിന് ശേഷം സീറ്റ് ഉറപ്പാക്കാൻ ആദ്യം ചെയ്യേണ്ടത്

Kerala Plus One Admission Trial Allotment: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ മൂന്ന് വരെയാണ്. ഇനി അടുത്തതായി വരാനിരിക്കുന്ന അലോട്ട്മെൻ്റ് നടപടികളിൽ ആദ്യത്തേതാണ് ട്രയൽ അലോട്ട്മെൻ്റ്. വിദ്യാർത്ഥികൾ സമർപ്പിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഒന്നാമത്തെ അലോട്ട്‌മെൻ്റിൽ ഏത് സ്കൂളിൽ സീറ്റ് ലഭിക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കാനാണ് ട്രയൽ അലോട്ട്‌മെൻ്റ് പ്രസിദ്ധീകരിക്കുന്നത്.

Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെൻ്റിന് ശേഷം സീറ്റ് ഉറപ്പാക്കാൻ ആദ്യം ചെയ്യേണ്ടത്

പ്രതീകാത്മക ചിത്രം

Published: 

29 May 2026 | 09:21 AM

സംസ്ഥാനത്ത് പ്ലസ് വൺ അഡ്മിഷനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഇക്കഴിഞ്ഞ 25ാം തീയതി മുതൽ സ്വീകരിച്ച് തുടങ്ങിയിരുന്നു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ മൂന്ന് വരെയാണ്. ഇനി അടുത്തതായി വരാനിരിക്കുന്ന അലോട്ട്മെൻ്റ് നടപടികളിൽ ആദ്യത്തേതാണ് ട്രയൽ അലോട്ട്മെൻ്റ്. വിദ്യാർത്ഥികൾ സമർപ്പിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഒന്നാമത്തെ അലോട്ട്‌മെൻ്റിൽ ഏത് സ്കൂളിൽ സീറ്റ് ലഭിക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കാനാണ് ട്രയൽ അലോട്ട്‌മെൻ്റ് പ്രസിദ്ധീകരിക്കുന്നത്.

എന്നാൽ പല കുട്ടികൾക്കും ട്രയൽ അലോട്ട്‌മെൻ്റ് വന്നതിനു ശേഷം സീറ്റ് ഉറപ്പിക്കാൻ ആദ്യം ചെയ്യേണ്ടത് എന്താണെന്ന് അറിയണമെന്നില്ല. വരാനിരിക്കുന്ന പ്രധാന അലോട്ട്‌മെൻ്റുകളിൽ നിങ്ങളുടെ സീറ്റ് സുരക്ഷിതമാക്കാൻ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാക്കാം.

ALSO READ: പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെൻ്റ് ജൂൺ ആദ്യവാരം? ആദ്യ അലോട്ട്മെൻ്റ് എന്ന് വരും

അലോട്ട്‌മെൻ്റ് സ്റ്റാറ്റസ് പരിശോധിക്കുക

ട്രയൽ അലോട്ട്‌മെൻ്റ് പ്രസിദ്ധീകരിച്ച ശേഷം ആദ്യം തന്നെ അതിൽ ഏതെങ്കിലും സ്കൂളോ കോമ്പിനേഷനോ ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. നിങ്ങൾക്ക് ലഭിച്ച ഓപ്ഷൻ എത്രാമത്തേതാണെന്ന് നോക്കുക. എന്തുകൊണ്ടാണ് നിങ്ങൾക്ക് ആ​ഗ്രഹിച്ച സീറ്റ് ലഭിക്കാത്തതെന്ന് ആദ്യം മനസ്സിലാക്കണം. ഇവർ ആദ്യ അലോട്ട്മെൻ്റിന് മുമ്പ് ഓപ്ഷനുകളിൽ മാറ്റം വരുത്തേണ്ടത് നിർബന്ധമാണ്. ട്രയൽ അലോട്ട്‌മെൻ്റിൽ ലഭിച്ച സ്കൂളോ കോമ്പിനേഷനോ നിങ്ങൾക്ക് പൂർണ്ണ തൃപ്തികരമല്ലെങ്കിൽ, അവ മാറ്റാൻ ലഭിക്കുന്ന അവസാന അവസരമാണിത്.

ഓപ്ഷനുകൾ മാറ്റുക

നിങ്ങൾക്ക് ഇപ്പോൾ ലഭിച്ച ഓപ്ഷനേക്കാൾ മികച്ച മറ്റൊരു സ്കൂളിലേക്ക് മാറണമെന്നുണ്ടെങ്കിൽ, ആ സ്കൂളുകളെ നിങ്ങളുടെ ലിസ്റ്റിൽ മുകളിലെ ഓപ്ഷനുകളായി ഉൾപ്പെടുത്തണം. ട്രയലിൽ സീറ്റ് ലഭിക്കാത്തവർ കട്ട്-ഓഫ് മാർക്ക് കുറവുള്ള മറ്റ് സ്കൂളുകളോ കോമ്പിനേഷനുകളോ കൂടി അപേക്ഷയിൽ പുതുതായി കൂട്ടിച്ചേർക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ അപേക്ഷയിൽ വന്നിട്ടുള്ള എന്തെങ്കിലും തെറ്റുകൾ കാരണം റാങ്ക് ലിസ്റ്റിൽ പിന്നോട്ട് പോയിട്ടുണ്ടെങ്കിൽ അത് തിരുത്താനുള്ള അവസരമാണിത്.

പേര്, ജനനത്തീയതി, ലോഗിൻ വിവരങ്ങൾ എന്നിവ കൃത്യമായി പരിശോധിക്കുക. എൻസിസി, എസ്പിസി, സ്കൗട്ട് ആൻ്റ് ഗൈഡ്, സ്പോർട്സ് എന്നിവയുടെ സർട്ടിഫിക്കറ്റുകൾ ഉണ്ടായിട്ടും ബോണസ് പോയിൻ്റ് ക്ലെയിം ചെയ്യാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അത് ആദ്യ അലോട്ട്മെൻ്റിന് മുമ്പായി ചേർക്കാവുന്നതാണ്. ഇത് നിങ്ങളുടെ റാങ്ക് വലിയ രീതിയിൽ ഉയർത്തും.

ട്രയൽ അലോട്ട്‌മെൻ്റിന് ശേഷം സ്കൂളിൽ ചേരണോ?

ട്രയൽ അലോട്ട്‌മെൻ്റ് എന്നാൽ പ്രവേശനത്തിനുള്ള വാതിലല്ല, മറിച്ച് ഒരു നിങ്ങൾക്ക് ലഭിക്കാൻ സാധ്യതയുള്ള ​ഗ്രൂപ്പും സ്കൂളും ഏതാണെന്ന് മനസ്സിലാക്കാനുള്ള അവസരമാണ്. അതിനാൽ ട്രയൽ അലോട്ട്‌മെൻ്റിൽ പേര് വന്ന വിദ്യാർത്ഥികൾ ഫീസടയ്ക്കാനോ സർട്ടിഫിക്കറ്റുകൾ വെരിഫൈ ചെയ്യാനോ സ്കൂളുകളിൽ നേരിട്ട് പോകേണ്ടതില്ല. ഓൺ‌ലൈൻ പ്രൊഫൈലിൽ വരുത്തുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന ‘ആദ്യ അലോട്ട്‌മെൻ്റ്’ വന്നതിനു ശേഷം മാത്രമേ താല്ക്കാലികമായോ സ്ഥിരമായോ പ്രവേശനത്തിനായി സ്കൂളുകളിൽ പോകേണ്ടതുള്ളൂ.

പ്ലസ് വൺ പ്രവേശനവും അലോട്ട്മെൻ്റ് തീയതിയും

  • ട്രയൽ അലോട്ട്മെൻ്റ് വരുന്നത് ജൂൺ എട്ട്
  • ആദ്യ അലോട്ട്മെൻ്റ് വരുന്നത് ജൂൺ 16
  • രണ്ടാം അലോട്ട്മെൻ്റ് വരുന്നത് ജൂൺ 22
  • മൂന്നാം അലോട്ട്മെൻ്റ് വരുന്നത് ജൂൺ 29
  • പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത് ജൂലൈ 2
  • പ്രവേശന നടപടികൾ അവസാനിക്കുന്നത് ഓ​ഗസ്റ്റ് അഞ്ച്

English Summary:

Kerala Plus One Admission 2026, What Every Student Must Do After Trial Allotment Published. Here Is The Step By Step Guide For Applying And Avoid Mistake During Admission Process.

Follow Us
Related Stories
Kerala Onam Vacation 2026: മഴയ്ക്ക് കിട്ടിയ അവധികള്‍ ചതിക്കും! ഓണത്തിന് ഇവര്‍ക്ക് പത്ത് ദിവസം വീട്ടില്‍ ഇരിക്കാനാകില്ല?
Kerala Onam Exam 2026: ഓണപരീക്ഷ ഓ​ഗസ്റ്റ് 10 മുതൽ; ഓണാവധിയ്ക്ക് സ്കൂൾ അടയ്ക്കുന്നത് എപ്പോൾ?
Kerala Plus One Admission 2026: പ്ലസ് വണ്ണിന് പ്രവേശനം കിട്ടിയില്ലേ? ഇതാ വമ്പന്‍ അവസരം! സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം
Kerala Plus One Result 2026: കാത്തിരിപ്പ് അവസാനിക്കുന്നു, കൗണ്ട്ഡൗണ്‍ തുടങ്ങി; പ്ലസ് വണ്‍ റിസള്‍ട്ട് ഉടന്‍
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രതീക്ഷിക്കാം; റിസൾട്ട് അറിയാനുള്ള ലിങ്കുകൾ
CBSE Class 10 Second Board Result: ‌പരീക്ഷ കഴിഞ്ഞ് 50 ദിവസം! സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് ഫലം എപ്പോൾ
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
അശാന്തിയും ദാരിദ്ര്യവും! വീട്ടിലെ സോഫയ്ക്ക് പിന്നിൽ ഈ ചിത്രങ്ങൾ പാടില്ല
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമോ?
നാടൻ ചായക്കട സ്റ്റൈൽ ചായ വേണോ! ഈ ഒരു ട്രിക്ക് മതി
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ