Kerala Plus One Admissions 2026: കേരളത്തിൽ പ്ലസ് വൺ ക്ലാസുകൾ എന്ന് മുതൽ? വിദ്യാർത്ഥികൾ അറിയേണ്ടതെല്ലാം

Kerala Plus One Classes Start Date: ഒന്നാം ഘട്ട പ്രവേശനം പൂർത്തിയാക്കി ജൂലൈ രണ്ട് മുതൽ ക്ലാസുകൾ ആരംഭിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് ജൂലൈ ആറിലേക്ക് മാറ്റുകയായിരുന്നു. എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട പ്രവേശനം കൂടി പൂർത്തിയായ ശേഷം ക്ലാസുകൾ ആരംഭിക്കാനാണ് മാറ്റം വരുത്തിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചിരുന്നു. മുൻപ് മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്മെന്റിന് ഒപ്പമായിരുന്നു കമ്യൂണിറ്റി ക്വോട്ട പ്രവേശനവും നടന്നിരുന്നത്.

Kerala Plus One Admissions 2026: കേരളത്തിൽ പ്ലസ് വൺ ക്ലാസുകൾ എന്ന് മുതൽ? വിദ്യാർത്ഥികൾ അറിയേണ്ടതെല്ലാം

പ്രതീകാത്മക ചിത്രം

Published: 

02 Jul 2026 | 04:23 PM

സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ ക്ലാസുകൾ (Kerala Plus One Classes 2026) ജൂലൈ ആറ് മുതൽ ആരംഭിക്കുന്നതാണ്. ഒന്നാം ഘട്ട പ്രവേശനം പൂർത്തിയാക്കി ജൂലൈ രണ്ട് മുതൽ ക്ലാസുകൾ ആരംഭിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് ജൂലൈ ആറിലേക്ക് മാറ്റുകയായിരുന്നു. എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട പ്രവേശനം കൂടി പൂർത്തിയായ ശേഷം ക്ലാസുകൾ ആരംഭിക്കാനാണ് മാറ്റം വരുത്തിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചിരുന്നു.

മുൻപ് മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്മെന്റിന് ഒപ്പമായിരുന്നു കമ്യൂണിറ്റി ക്വോട്ട പ്രവേശനവും നടന്നിരുന്നത്. ഇത്തവണ മൂന്നാം അലോട്മെൻ്റിന് ശേഷമാണ് കമ്യൂണിറ്റി ക്വോട്ട പ്രവേശനം ആരംഭിച്ചത്. ഇതാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നതിലും കാലതാമസം വരാൻ കാരണമായത്. നിലവിൽ പ്ലസ് വൺ പ്രവേശനത്തിലെ എല്ലാ പ്രധാന അലോട്ടുമെൻ്റുകളും പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവിൽ വരാനുള്ളത് സപ്ലിമെൻ്ററി അലോട്ടുമെൻ്റുകളാണ്. എസ്എസ്എൽസി സേ പരീക്ഷ എഴുത്തിയ വിദ്യാർത്ഥികൾക്കും ഈ ഘട്ടത്തിൽ അപേക്ഷിക്കാവുന്നതാണ്.

ALSO READ: എസ്എസ്എൽസി സേ പരീക്ഷ എഴുതിയവരുടെ പ്ലസ് വൺ പ്രവേശനം എങ്ങനെ? എപ്പോൾ അപേക്ഷിക്കാം

സപ്ലിമെൻ്ററി അലോട്ട്മെൻ്റ്

മുഖ്യഘട്ട അലോട്ട്‌മെന്റുകൾ കഴിഞ്ഞിട്ടും ഇതുവരെ സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് മുന്നിലുള്ള ഏറ്റവും നിർണ്ണായകമായ ഘട്ടമാണ് സപ്ലിമെൻ്ററി അലോട്ട്മെൻ്റ്. കൂടാതെ എസ്എസ്എൽസി സേ പരീക്ഷ എഴുത്തിയ വിദ്യാർത്ഥികൾക്കും ഈ ഘട്ടത്തിൽ അപേക്ഷിക്കാവുന്നതാണ്. പ്രധാന അലോട്ട്മെൻ്റുകളിൽ അപേക്ഷിച്ചിട്ടും സീറ്റ് കിട്ടാത്തവർക്കും, പല കാരണങ്ങളാൽ ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും യോഗ്യതയുള്ള സീറ്റുകൾ നേടിയെടുക്കാനുള്ള അവസാന വട്ട അവസരങ്ങളിലൊന്നാണിത്. സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കുന്ന സമയത്ത് പരമാവധി സ്കൂളുകളും കോമ്പിനേഷനുകളും ഓപ്ഷനായി നൽകാൻ ശ്രദ്ധിക്കണം. ഇത് നിങ്ങൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.

ഈ ഘട്ടത്തിൽ ചെറിയൊരു അശ്രദ്ധ വരുത്തിയാൽ പ്ലസ് വൺ പ്രവേശനത്തിനുള്ള വലിയൊരു അവസരമാണ് നിങ്ങൾക്ക് നഷ്ടമാകുക. സപ്ലിമെന്ററി ഘട്ടത്തിൽ സീറ്റ് ഉറപ്പാക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം. അതുപോലെ ഒന്ന്, രണ്ട് അലോട്ട്മെൻ്റുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് മൂന്നാം അലോട്ട്മെൻ്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല.

മൂന്നാം അലോട്ട്മെൻ്റിന് ശേഷം വരുന്നത്, സപ്ലിമെന്ററി അലോട്‌മെന്റ് ഘട്ടമാണ്. ജൂലായ് 13നാണ് സപ്ലിമെന്ററി അലോട്‌മെന്റ് പ്രക്രിയ ആരംഭിക്കുന്നത്. അതിന് മുൻപ് ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്‌മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി ഘട്ടത്തിലേക്ക് അപേക്ഷ പുതുക്കണം. അല്ലാത്തവരെ പരിഗണിക്കുന്നതല്ല. സീറ്റൊഴിവിന്റെ അടിസ്ഥാനത്തിൽ പുതിയ ഓപ്ഷനുകൾ ചേർത്താണ് സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷ പുതുക്കേണ്ടത്. നേരത്തേ അപേക്ഷിക്കാൻ കഴിയാത്തവർക്ക് പുതിയ അപേക്ഷ നൽകാം. അപേക്ഷയിലെ അപാകം തിരുത്താനും ഈ ഘട്ടത്തിൽ കഴിയും.

English Summary:

Kerala Plus One classes have been started to July 6th. This decision was made to ensure the completion of community quota admissions in aided schools before the commencement of classes.

Follow Us
Related Stories
Kerala Plus One Admission 2026: എസ്എസ്എൽസി സേ പരീക്ഷ എഴുതിയവരുടെ പ്ലസ് വൺ പ്രവേശനം എങ്ങനെ? എപ്പോൾ അപേക്ഷിക്കാം
CBSE Class 10 Second Board Result 2026: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം ഇന്നോ? റിസൾട്ട് എങ്ങനെ പരിശോധിക്കാം?
Kerala Rain Holiday: ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala University FYUGP 2026: കേരള സര്‍വകലാശാലയിലെ ബിരുദ കോഴ്‌സുകള്‍; കോളേജ് അഡ്മിഷന്‍ ഇന്നും കൂടി മാത്രം
KEAM 2026: കീം പ്രൊവിഷണല്‍ കാറ്റഗറി ലിസ്റ്റ് പുറത്ത്; പരിശോധിക്കേണ്ടതും, പരാതി സമര്‍പ്പിക്കേണ്ടതും ഇങ്ങനെ
Kerala Plus One Admission 2026: ഇനി അവസരം കിട്ടില്ല! പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റിൽ സീറ്റ് ഉറപ്പിക്കാൻ ചെയ്യേണ്ടത്
ജന്മസംഖ്യ 2 ആണോ? പേരിൽ ഈ അക്ഷരങ്ങളുണ്ടെങ്കിൽ ഇരട്ടി ഭാഗ്യം!
വെള്ളം ഒഴിച്ചാണോ ഫ്രിഡ്ജിൽ മീൻ സൂക്ഷിക്കാറ്? ഇതറിയണം!
മലക്കപ്പാറയിലേക്ക് പോയാലോ? ചാലക്കുടിയില്‍ നിന്നുള്ള ബസ് സമയമിതാ
വെറുതെ ഭം​ഗിക്കല്ല! ഇൻഡോർ ചെടികൾ വളർത്തിയാൽ കിട്ടുന്ന ഗുണങ്ങൾ
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം
ആന പ്ലാവിൽ കയറി ചക്ക ഇടുന്നത് കണ്ടോ