Kerala Plus Two Results 2026: പ്ലസ് ടു ഫലം വാട്‌സ്ആപ്പിലും നമ്മുടെ കേരളം ആപ്പിലും അറിയാം; സെക്കന്‍ഡില്‍ റിസള്‍ട്ട് കിട്ടും

Kerala Plus Two Result 2026 How to Download Scorecard on Mobile: ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഫലം പരിശോധിക്കാവുന്നതാണ്. ഇതിന് പുറമെ സഫലം, പിആര്‍ഡി ആപ്പ്, എസ്എംഎസ്, ഡിജിലോക്കര്‍ തുടങ്ങിയ ആപ്പുകള്‍ വഴിയും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഫലം അറിയാന്‍ സാധിക്കും.

Kerala Plus Two Results 2026: പ്ലസ് ടു ഫലം വാട്‌സ്ആപ്പിലും നമ്മുടെ കേരളം ആപ്പിലും അറിയാം; സെക്കന്‍ഡില്‍ റിസള്‍ട്ട് കിട്ടും

കേരള പ്ലസ് ടു ഫലം ഇന്ന്‌

Updated On: 

26 May 2026 | 10:18 AM

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി ഫലം ഇന്ന് വരും. മെയ് 26ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഫലം വരുന്നത്. 2026 മാര്‍ച്ച് ആറിനും മാര്‍ച്ച് 28നും ഇടയിലാണ് പരീക്ഷകള്‍. 4.5 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. വിവിധ മാര്‍ഗങ്ങളിലൂടെ പരീക്ഷാഫലം പരിശോധിക്കാവുന്നതാണ്.

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം എങ്ങനെ പരിശോധിക്കാം

  1. keralaresults.nic.in
  2. results.kite.kerala.gov.in
  3. results.kerala.gov.in
  4. dhsekerala.gov.in

എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഫലം പരിശോധിക്കാവുന്നതാണ്. ഇതിന് പുറമെ സഫലം, പിആര്‍ഡി ആപ്പ്, എസ്എംഎസ്, ഡിജിലോക്കര്‍ തുടങ്ങിയ ആപ്പുകള്‍ വഴിയും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഫലം അറിയാന്‍ സാധിക്കും.

സഫലം കൈറ്റ് ആപ്പില്‍ എങ്ങനെ ഫലം അറിയാം?

  • ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സഫലം കൈറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക.
  • അതിന് ശേഷം ആപ്പ് തുറന്ന് എച്ച്എസ്ഇ അല്ലെങ്കില്‍ പ്ലസ് ടു റിസള്‍ട്ട് 2026 ഓപ്ഷന്‍ ക്ലിക്ക് തിരഞ്ഞെടുക്കാം.
  • ശേഷം നിങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറും ജനന തീയതിയും കൊടുക്കുക.
  • ഇതെല്ലാം നല്‍കിയ ശേഷം സമര്‍പ്പിക്കുക അല്ലെങ്കില്‍ സബ്മിറ്റ് ഓപ്ഷന്‍ എന്നതില്‍ ക്ലിക്ക് ചെയ്യണം.
  • ഇതുകൊടുത്താല്‍ ഫലങ്ങള്‍ കാണിക്കുന്ന പുതിയ വിന്‍ഡോ തുറന്നുവരും.
  • റിസള്‍ട്ട് അറിഞ്ഞ ശേഷം അത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.

പിആര്‍ഡി ലൈവ് വഴിയും പ്ലസ് ടു ഫലം കിട്ടും

  1. പിആര്‍ഡി ലൈവ് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക.
  2. ആപ്പ് തുറന്ന് കേരള എച്ച്എസ്ഇ ഫലം എന്നതില്‍ ക്ലിക്ക് ചെയ്യണം.
  3. പ്ലസ് ടു ഫലത്തിനായി എച്ച്എസ്ഇ തിരഞ്ഞെടുക്കാം.
  4. ഇതിന് ശേഷം നിങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കാം.
  5. ഫലത്തിനായി സബ്മിറ്റ് കൊടുക്കാം.
  6. ഈ ഫലം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.

Also Read: Kerala Plus Two Result 2026: പ്ലസ് ടു ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ഫലം പരിശോധിക്കാന്‍ ഒന്നല്ല, പല മാര്‍ഗങ്ങള്‍

പ്ലസ് ടു ഫലം എസ്എംഎസിലും

  • നിങ്ങളുടെ ഫോണിലെ എസ്എംഎസ് ആപ്പ് തുറക്കാം.
  • ശേഷം KERALA12 എന്ന് ടൈപ്പ് ചെയ്ത് തുടര്‍ന്ന് ഒരു സ്പെയ്സും നിങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറും നല്‍കണം.
  • 56263 എന്ന നമ്പറിലേക്ക് വേണം ഇത് അയക്കാം.
  • ഇത് അയച്ച് ഉടന്‍ തന്നെ ഫലം ഫോണിലേക്ക് എത്തും.

പ്ലസ് ടു ഫലം നമ്മുടെ കേരളം ആപ്പിലൂടെ അറിയാം

  • ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നമ്മുടെ കേരളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
  • ആപ്പില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ചെയ്യണം.
  • ശേഷം ആപ്പിലെ സേവനങ്ങള്‍ വിഭാഗത്തില്‍ പ്ലസ് ടു റിസള്‍ട്‌സ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം.
  • രജിസ്റ്റര്‍ നമ്പറും ജനന തീയതിയും നല്‍കിയാല്‍ പരീക്ഷാഫലം ലഭിക്കുന്നതാണ്.

വാട്‌സ്ആപ്പിലും വഴി പ്ലസ് ടു ഫലം ലഭിക്കുമോ

വാട്‌സ്ആപ്പ് വഴിയും നിങ്ങള്‍ക്ക് പ്ലസ് ടു ഫലം അറിയാന്‍ സാധിക്കും. എങ്ങനെയാണ് പ്ലസ് ഫലം വാട്‌സ്ആപ്പിലൂടെ അറിയാന്‍ കഴിയുന്നതെന്ന് നോക്കാം.

വാട്‌സ്ആപ്പ് തുറന്ന് 9188619958 എന്ന നമ്പര്‍ ടൈപ്പ് ചെയ്ത് അതിലേക്ക് RESULT എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയക്കാം. തുടര്‍ന്ന് നിങ്ങളോട് രജിസ്റ്റര്‍ നമ്പര്‍ എന്നിവ കൊടുത്ത് സബ്മിറ്റ് കൊടുത്താല്‍ ഫലം ലഭ്യമാകും.

Loading...
Unable to load recommendations.
Follow Us
ദഹനം എളുപ്പമാക്കാൻ ഇതാ ഒരു കിടിലൻ ഒറ്റമൂലി
PCOD ലക്ഷണങ്ങൾ എന്തെല്ലാം?
പുതിയ ബലെനൊ വില 6.09 ലക്ഷം മുതൽ, കിടിലൻ ലുക്കും കൂടുതൽ ഫീച്ചേഴ്സും
പ്രമേഹത്തിന്റെ ഈ 'സൈലന്റ്' ലക്ഷണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി