Kerala Plus Two SAY and Improvement Exam 2026: പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് എത്ര രൂപ നല്‍കണം? എങ്ങനെ അപേക്ഷിക്കാം?
Kerala Plus Two SAY, Improvement Exam 2026 Applications Open : പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഡി പ്ലസ് ഗ്രേഡോ, അതിന് മുകളിലോ നേടാനാകാത്ത വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടാത്ത എല്ലാ വിഷയങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യണം.

പ്രതീകാത്മക ചിത്രം
DHSE Kerala Plus Two SAY and Improvement Exam 2026: പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഡി പ്ലസ് ഗ്രേഡോ, അതിന് മുകളിലോ നേടാനാകാത്തവര്‍ യോഗ്യത നേടാത്ത എല്ലാ വിഷയങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യണം. എല്ലാ വിഷയങ്ങള്‍ക്കും ഡി പ്ലസ് ഗ്രേഡോ, അതിന് മുകളിലോ നേടിയവര്‍ക്ക് ഏതെങ്കിലും ഒരു വിഷയത്തിനു മാത്രം ഗ്രേഡ് മെച്ചപ്പെടുത്താന്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ബയോളജി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നവര്‍ ബോട്ടണിയും, സുവോളജിയും എഴുതണം.
മാര്‍ച്ചിലെ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജൂണില്‍ നടക്കുന്ന സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനാകില്ല. സേ പരീക്ഷയില്‍ വിദ്യാര്‍ത്ഥിക്ക് ഇതുവരെ കിട്ടിയ സ്‌കോറുകളുടെ അടിസ്ഥാനത്തില്‍ യോഗ്യത രേഖപ്പെടുത്തി ക്രോഡീകരിച്ച സര്‍ട്ടിഫിക്കറ്റാകും നല്‍കുക.
പരീക്ഷാ കേന്ദ്രങ്ങളുടെയും, ക്ലബ് ചെയ്യപ്പെട്ട സ്‌കൂളുകളുടെയും ലിസ്റ്റ് https://hseportal.kerala.gov.in/ എന്ന വകുപ്പുതല പോര്‍ട്ടലില്‍ ലഭിക്കും.
Also Read: Kerala Plus Two Result 2026: റിസൾട്ട് വന്നു! പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളില്‍ നിന്നു അപേക്ഷാഫോറം വാങ്ങാം. പൂരിപ്പിച്ച അപേക്ഷകള്‍ ഫീസ് സഹിതം നിശ്ചിത സമയപരിധിക്കുള്ളില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് നല്‍കണം. അപേക്ഷയില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിക്കണം. പ്രിന്‍സിപ്പല്‍ അത് സാക്ഷ്യപ്പെടുത്തണം.
iExaMS പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി പ്രിന്‍സിപ്പല്‍മാര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യണം. അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാകുമ്പോള്‍ പ്രിന്‍സിപ്പല്‍മാര്‍ അത് ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷയ്ക്ക് മൂന്നു ദിവസം മുമ്പെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണം. അഡ്മിഷന്‍ ടിക്കറ്റില്‍ തെറ്റുകളില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ഉറപ്പുവരുത്തണം. പരീക്ഷാ കേന്ദ്രം ഏതാണെന്ന് ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ പരീക്ഷാര്‍ത്ഥികളെ അറിയിക്കണം.
പ്രിന്‍സിപ്പല്‍മാര്‍ അപേക്ഷയിലെ വിശദാംശങ്ങള്‍ ക്രോഡീകരിക്കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ അത് ഡിപ്പാര്‍ട്ട്‌മെന്റ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം.
പ്രധാന തീയതികള്‍
- അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ജൂണ്‍ 1
- പ്രിന്‍സിപ്പല്‍മാര്‍ ട്രഷറിയില്‍ ഫീസ് ഒടുക്കേണ്ട അവസാന തീയതി: ജൂണ്‍ രണ്ട്
- 600 രൂപ ഫൈനോടെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ജൂണ്‍ മൂന്ന്
- പ്രിന്‍സിപ്പല്‍മാര്‍ ഫൈനോടുകൂടിയ ഫീസ് ട്രഷറിയില്‍ ഒടുക്കേണ്ട അവസാന തീയതി: ജൂണ്‍ നാല്
- ഡിപ്പാര്‍ട്ട്‌മെന്റ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ട അവസാന തീയതി: ജൂണ്‍ അഞ്ച്
പരീക്ഷാ ഫീസ്
- സേ പരീക്ഷാ ഫീസ് (പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങള്‍ക്ക്): 150 രൂപ (ഒരു വിഷയത്തിന്)
- സേ പരീക്ഷാ ഫീസ് (പ്രായോഗിക പരീക്ഷയുള്ള വിഷയങ്ങള്‍ക്ക്): 175 രൂപ (ഒരു വിഷയത്തിന്)
- ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫീസ്: 500 രൂപ (ഒരു വിഷയത്തിന്)
- സര്‍ട്ടിഫിക്കറ്റ് ഫീസ്: 40 രൂപ
സേ പരീക്ഷയും, ഇംപ്രൂവ്‌മെന്റ് പരീക്ഷയും ജൂണ്‍ 29 മുതല്‍ ജൂലൈ മൂന്ന് വരെ നടക്കും. വിജ്ഞാപനം എച്ച്എസ്ഇ പോര്‍ട്ടലില്‍ ലഭ്യമാണ്. ഈ വിജ്ഞാപനം പൂര്‍ണമായും വായിക്കേണ്ടതാണ്.
English Summary
Students can now apply for the Plus Two SAY and Improvement exams.The last date to submit applications to the school principal is June 1. Exam fees range from ₹150 to ₹500 depending on the paper.The examinations will be conducted from June 29 to July 3.