Kerala School Holiday: സ്കൂളുകൾക്ക് ഈ ആഴ്ച മൂന്ന് ദിവസം തുടർച്ചയായി അവധി; കാരണം ഇതാണ്
Kerala School Holidays Update: ഓണാഘോഷത്തോടുള്ള ഒമ്പത് ദിവസത്തെ അവധി അവസാനിച്ച് ഓഗസ്റ്റ് 31നാണ് സ്കൂളുകൾ തുറന്നത്. എന്നാൽ അതേ വാരത്തിൽ തന്നെ വീണ്ടും പൊതുഅവധി വന്നതാണ് കുട്ടികൾക്ക് ആശ്വാസമായിരിക്കുന്നത്. സെപ്റ്റംബർ നാല് വെള്ളിയാഴ്ച്ചയാണ് അവധി വരുന്നത്. പിന്നീട് ശനിയും ഞായറുമായതിനാൽ അടുപ്പിച്ച് മൂന്ന് ദിവസത്തെ അവധിയാണ് കുട്ടികൾക്ക് ലഭിക്കുക.

Kerala School Holiday
സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് വീണ്ടുമൊരു സന്തോഷവാർത്ത. ഈ ആഴ്ച അവസാനം സ്കൂളുകൾപക്ക് തുടർച്ചയായി മൂന്ന് ദിവസമാണ് അവധി ലഭിക്കുന്നത് (Kerala School Holidays). ഓണാഘോഷത്തോടുള്ള ഒമ്പത് ദിവസത്തെ അവധി അവസാനിച്ച് ഓഗസ്റ്റ് 31നാണ് സ്കൂളുകൾ തുറന്നത്. എന്നാൽ അതേ വാരത്തിൽ തന്നെ വീണ്ടും പൊതുഅവധി വന്നതാണ് കുട്ടികൾക്ക് ആശ്വാസമായിരിക്കുന്നത്. സെപ്റ്റംബർ നാല് വെള്ളിയാഴ്ച്ചയാണ് അവധി വരുന്നത്. പിന്നീട് ശനിയും ഞായറുമായതിനാൽ അടുപ്പിച്ച് മൂന്ന് ദിവസത്തെ അവധിയാണ് കുട്ടികൾക്ക് ലഭിക്കുക.
ഇക്കൊല്ലത്തെ ശ്രീകൃഷ്ണ ജയന്തി (അഷ്ടമി രോഹിണി) സെപ്റ്റംബർ നാലിനാണ് വരുന്നത്. ഇത് പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ സ്വകാര്യ സ്കൂളുകൾക്ക് പൊതു അവധിയായിരിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തുടർച്ചയായി അവധി വരുന്നതോടെ കുട്ടികൾക്ക് അടിച്ചുപൊളിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. തുടർച്ചയായ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം വരുന്ന സെപ്റ്റംബർ 7 തിങ്കളാഴ്ച സ്കൂളുകൾ സാധാരണ പോലെ പ്രവർത്തിച്ചു തുടങ്ങും.
ALSO READ: സെപ്റ്റംബര്‍ മാസത്തിലെ സ്‌കൂള്‍ അവധികള്‍; എന്നും ക്ലാസില്‍
ഈ മാസത്തെ സ്കൂൾ അവധികൾ
സംസ്ഥാനത്തെ പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കും അംഗൻവാടികൾക്കും സെപ്റ്റംബർ മാസത്തിൽ പ്രധാനപ്പെട്ട രണ്ട് പൊതുഅവധി ദിനങ്ങൾളാണ് ലഭിക്കുക. ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണ ഗുരു സമാധി ദിനം എന്നിവയോടനുബന്ധിച്ചാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 4 വെള്ളിയാഴ്ച്ച ശ്രീകൃഷ്ണ ജയന്തിയും സെപ്റ്റംബർ 21 തിങ്കളാഴ്ച്ച ശ്രീനാരായണ ഗുരു സമാധി ദിനവും ആണ് അവധി ലഭിക്കുക.
ഈ രണ്ടു ദിവസങ്ങളിലെയും അവധി എൽ.കെ.ജി, യു.കെ.ജി, 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കെല്ലാം ഒരുപോലെ ബാധകമായിരിക്കും. വാരാന്ത്യ അവധികൾക്കൊപ്പം ഈ പൊതു അവധി കൂടി വരുന്നത് കൂട്ടികൾക്ക് നീണ്ട അവധി ലഭിക്കാൻ ഇടയാക്കും. പൊതുവിദ്യാസ വകുപ്പിൻ്റെ ഇക്കാല്ലത്തെ അക്കാദമിക്ക് കലണ്ടർ അനുസരിച്ചുള്ള അവധികളാണ് ഇവയെല്ലാം.
ഇനി ഒക്ടോബർ മാസത്തിലാണ് അടുത്ത പൊതുഅവധി വരുന്നത്. ഗാന്ധിജയന്തിയോട് അനുബന്ധിച്ചുള്ള അവധിയാണ്. അതുകൂടാതെ ഒക്ടോബർ 20, 21 തീയതികളിലാണ് വിജയദശമിയും മഹാനവമിയും വരുന്നത്. ഇവ രണ്ടും പ്രവർത്തി ദിവസങ്ങളിലായതിനാൽ കുട്ടികൾക്ക് അവധി ലഭിക്കുന്നതാണ്.
ക്രിസ്മസ് അവധിയും പരീക്ഷകളും
ഇക്കൊല്ലത്തെ ക്രിസ്മസ് പരീക്ഷ ഡിസംബർ 10ന് തുടങ്ങി 18ന് അവസാനിപ്പിക്കുന്ന രീതിയിലാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ 18നാണ് ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുക. അവധിക്ക് ശേഷം ഡിസംബർ 28ന് സ്കൂൾ തുറക്കും. മറ്റെന്തെങ്കിലും കാരണത്താൽ ഇതിൽ മാറ്റം വന്നാൽ പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കുന്നതാണ്. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ- 2027 ജനുവരി 20 മുതലും എസ്എസ്എൽസി പരീക്ഷകൾ- 2027 മാർച്ചിലും നടത്താനാണ് ഇക്കുറി തീരുമാനമായിരിക്കുന്നത്. പ്ലസ് വൺ, പ്ലസ് ടൂ പരീക്ഷകൾ- മാർച്ച് രണ്ടിന് ആരംഭിച്ച് 29ന് അവസാനിക്കും.
English Summary:
Students will have a long weekend holiday from September 4 Friday to September 6, 2026 Sunday. A school holiday has been declared for September 4, 2026, applicable to students from classes 1 to 12, Lower Kindergarten and Anganwadi centres.