Kerala SSLC 2026 Schedule: മാര്‍ച്ച് അഞ്ച് മുതല്‍ പരീക്ഷ; ഏപ്രിലില്‍ മൂല്യനിര്‍ണയം; മേയില്‍ റിസള്‍ട്ട്; എസ്എസ്എല്‍സി എത്തിപ്പോയ്

Kerala SSLC Exam 2026 Date Out: എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. മാര്‍ച്ച് 30ന് പരീക്ഷ അവസാനിക്കും. മെയ് എട്ടിന് ഫലം പ്രഖ്യാപിക്കും. ഫെബ്രുവരി രണ്ട് മുതല്‍ 13 വരെ ഐടി പരീക്ഷ . ഫെബ്രുവരി 16 മുതല്‍ 20 വരെ മോഡല്‍ പരീക്ഷ.

Kerala SSLC 2026 Schedule: മാര്‍ച്ച് അഞ്ച് മുതല്‍ പരീക്ഷ; ഏപ്രിലില്‍ മൂല്യനിര്‍ണയം; മേയില്‍ റിസള്‍ട്ട്; എസ്എസ്എല്‍സി എത്തിപ്പോയ്

Image for representation purpose only

Published: 

01 Feb 2026 | 07:55 PM

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. മെയ് എട്ടിന് ഫലം പ്രഖ്യാപിക്കും. എസ്എസ്എൽസി (ഹിയറിങ് ഇംപയേഡ്), ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേഡ്) എന്നിവയുടെ റിസള്‍ട്ടും മെയ് എട്ടിന് പ്രഖ്യാപിക്കും. മാര്‍ച്ച് 30ന് പരീക്ഷ അവസാനിക്കും. ഫെബ്രുവരി രണ്ട് മുതല്‍ 13 വരെ ഐടി പരീക്ഷ നടക്കും. ഫെബ്രുവരി 16 മുതല്‍ 20 വരെയാണ് മോഡല്‍ പരീക്ഷ.

എസ്എസ്എല്‍സ പരീക്ഷ കഴിഞ്ഞുള്ള ടാബുലേഷന്‍ നടപടികള്‍ ഏപ്രില്‍ ഏഴിന് ആരംഭിക്കും. ഏപ്രില്‍ 25 ഓടെ ടാബുലേഷന്‍ നടപടികള്‍ അവസാനിക്കും. മെയ് ഏഴിന് ബോര്‍ഡ് മീറ്റിങ് ചേരും. തുടര്‍ന്ന് മെയ് എട്ടിന് റിസള്‍ട്ട് പുറത്തുവിടും. കഴിഞ്ഞ തവണ മെയ് ഒമ്പതിനാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണ ഒരു ദിവസം നേരത്തെയാണ് ഫലപ്രഖ്യാപനം.

Also Read: SSLC Exam: എസ്എസ്എൽസി അടുത്തു! മോഡൽ പരീക്ഷ വെറുമൊരു ട്രയൽ അല്ല; പരീക്ഷാപ്പേടി മാറ്റാൻ ഈ ടിപ്‌സ് പരീക്ഷിക്കൂ

വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് കൃത്യമായ തയ്യാറെടുപ്പ് നടത്താന്‍ മുന്‍കൂട്ടിയുള്ള ഈ പ്രഖ്യാപനം ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പാക്കാന്‍ അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളില്‍ സബ്ജക്ട് മിനിമം നടപ്പിലാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓരോ വിഷയത്തിനും കുറഞ്ഞത് മുപ്പത് ശതമാനം മാര്‍ക്ക് കിട്ടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠന പിന്തുണ നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി