SSLC Model Exam 2026: പത്താം ക്ലാസ്സ് പരീക്ഷാ ചൂടിലേക്ക്; എസ്എസ്എൽസി മോഡൽ പരീക്ഷക്ക് ഇന്ന് തുടക്കം, 20ന് അവസാനിക്കും

Kerala SSLC Model Exam 2026: ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന എസ്എസ്എൽസി പൊതുപരീക്ഷ മാർച്ച് അഞ്ചിന് ആരംഭിച്ച് 30 ഓടെ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷ കഴിഞ്ഞാലുടൻ ഏപ്രിൽ ഏഴ് മുതൽ ടാബുലേഷൻ നടപടികൾ പൂർത്തിയാക്കി മെയ് എട്ടോടെ ഫലം പ്രഖ്യാപിക്കാനാണ് പരീക്ഷാ ബോർഡിൻ്റെ തീരുമാനം.

SSLC Model Exam 2026: പത്താം ക്ലാസ്സ് പരീക്ഷാ ചൂടിലേക്ക്; എസ്എസ്എൽസി മോഡൽ പരീക്ഷക്ക് ഇന്ന് തുടക്കം, 20ന് അവസാനിക്കും

Sslc Model Exam

Published: 

16 Feb 2026 | 06:29 AM

പത്താം ക്ലാസ് പരീക്ഷയുടെ അവസാന ഘട്ട തയ്യാറെടുപ്പായ മോഡൽ പരീക്ഷക്ക് ഇന്ന് തുടക്കം. ഇന്നുമുതൽ 20 വരെയാണ് പരീക്ഷ നടക്കുന്നത്. മോഡൽ പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്തി ഈ മാസം 25-നകം തന്നെ വിദ്യാർത്ഥികൾക്ക് കൈമാറണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. വരാനിരിക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് അവരുടെ മികവ് എത്രത്തോളമെന്ന് മനസ്സിലാക്കുന്നതിനായാണ് മോഡൽ പരീക്ഷ നടത്തുന്നത്.

ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന എസ്എസ്എൽസി പൊതുപരീക്ഷ മാർച്ച് അഞ്ചിന് ആരംഭിച്ച് 30 ഓടെ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷ കഴിഞ്ഞാലുടൻ ഏപ്രിൽ ഏഴ് മുതൽ ടാബുലേഷൻ നടപടികൾ പൂർത്തിയാക്കി മെയ് എട്ടോടെ ഫലം പ്രഖ്യാപിക്കാനാണ് പരീക്ഷാ ബോർഡിൻ്റെ തീരുമാനം.

ALSO READ: എസ്എസ്എൽസി കെമിസ്ട്രി പരീക്ഷ ഓർത്ത് പേടിക്കണ്ട!; ഈ ചോദ്യങ്ങൾ ഉറപ്പായും വരും

പൊതുപരീക്ഷയുടെ അതേ മാതൃകയിലുള്ള ചോദ്യപേപ്പർ ആയതിനാൽ സമയക്രമം ശീലിക്കാൻ മോഡൽ പരീക്ഷ എല്ലാ വിദ്യാർത്ഥികളും ഉപയോഗപ്പെടുത്തണമെന്നാണ് അധികൃതരുടെ നിർദ്ദേശം. പരീക്ഷ തുടങ്ങുന്നതിന് മുൻപ് ലഭിക്കുന്ന ആ 15 മിനിറ്റ് സമയത്ത് ചോദ്യങ്ങൾ എല്ലാം ശ്രദ്ധാപൂർവ്വം വായിക്കുക. ഏറ്റവും എളുപ്പമുള്ളതും ഉറപ്പുള്ളതുമായ ഉത്തരങ്ങൾ ആദ്യം എഴുതാനായി പ്ലാൻ ചെയ്യുക. മോഡൽ പരീക്ഷയിലെ പല ചോദ്യങ്ങളും അതേപടിയിലോ അല്ലെങ്കിൽ ചെറിയ മാറ്റങ്ങളോടെയോ മെയിൻ പരീക്ഷയ്ക്ക് വരാൻ സാധ്യതയുണ്ട്. അതിനാൽ പരീക്ഷയെ നിസാരമായി കാണരുത്.

Follow Us
മലബാറിലെ പുളിയിഞ്ചി കഴിച്ചിട്ടുണ്ടോ? റെസിപ്പി നോക്കിക്കോളൂ
മുടി കാട് പോലെ വളരും! മുട്ടയുടെ വെള്ളയ്ക്കൊപ്പം ഇവ ചേർക്കൂ
ഫ്രിഡ്ജ് വേണ്ട, പച്ചമുളക് മാസങ്ങളോളം സൂക്ഷിക്കാൻ വഴികൾ ഇതാ
ഏറ്റവും പുതിയ ഐഫോൺ മോഡലിന് വൻ വിലക്കിഴിവ്.
Viral Video: എസിക്കുള്ളിൽ കണ്ട കാഴ്ച
Viral Video: പുഴക്ക് നടുവിൽ കുടുങ്ങിയ നായക്ക് രക്ഷകരായവർ
Viral Video: കിണറ്റിൽ വീണ മൂർഖനെ രക്ഷപെടുത്തി
കണ്ണ് തള്ളുന്ന മഴയും വെള്ളപ്പൊക്കവും, കേരളത്തിലല്ല, തൊട്ടടുത്ത്